ജര്‍മ്മന്‍ മന്ത്രിയ്ക്ക് സ്വവര്‍ഗവിവാഹം

ബെര്‍ലിന്‍: ജര്‍മ്മനിയിലെ മന്ത്രിയ്ക്ക് സ്വവര്‍ഗവിവാഹം. വിദേശകാര്യമന്ത്രിയും ഡെപ്യൂട്ടി ചാന്‍സലറുമായ ഗൈ്വഡൊ വെസ്റ്റര്‍വെല്ലെ(48)ആണ് തന്റെ സ്വവര്‍ഗപങ്കാളിയെ വിവാഹം ചെയ്തത്.

വെള്ളിയാഴ്ച ബോണില്‍ വച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രാജ്യത്ത് ആദ്യമായി പരസ്യമായി സ്വവര്‍ഗവിവാഹത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയക്കാരന്‍ എന്ന വിശേഷണം വെസ്റ്റര്‍വെല്ലെ സ്വന്തമാക്കി.

മിഖായല്‍ മ്രോണ്‍സ് എന്ന വ്യാപാരിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മിഖായേലുമായി വെസ്റ്റര്‍വെല്ലെ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

ബോണിലെ മേയര്‍ നേരിട്ടാണ് വിവാഹം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട്, കൊളോണിലെ ഒരു ഹോട്ടലില്‍ വച്ച് ഇരുവരും തങ്ങളുടെ വിവാഹ വിരുന്ന് നടത്തി.

2003 ല്‍ ഒരു കുതിരയോട്ട മത്സര വേദിയില്‍ വച്ചാണ് മന്ത്രി മിഖാലേയിനെ കണ്ടുമുട്ടിയത്. പരസ്പരം ആകൃഷ്ട്രരായ ഇവര്‍ അന്നുമുതല്‍ ദമ്പതികളെപ്പോലെയായിരുന്നു കഴിഞ്ഞുവന്നിരുന്നത്.

2001 മുതലാണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായത്. നിയമവിധേയമാണെങ്കിലും സാധാരണ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വവര്‍ഗ വിവാഹിതര്‍ക്ക് ലഭിക്കുകയില്ല.

നിത്യാനന്ദയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു

ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തിലകപ്പെട്ട സ്വാമി നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ്. കൊളംബോയിലെ ഓപ്പണ്‍ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍സ് ആണ് സ്വാമിയെ ആദരിച്ചു കൊണ്ട് ഓണററി ഡോക്ടറേറ്റ് നല്‍കുന്നത്.

ശ്രീലങ്കയിലെ ഇന്ത്യന്‍ ഹോളിസ്റ്റിക്ക് മെഡിക്കല്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ആന്‍ഡ് സയന്റിഫിക് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സ്വാമിയുടെ ബിഡദ ആശ്രമം അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ആത്മീയജ്ഞാനത്തിലൂടെ ഒട്ടേറെ പേര്‍ക്ക് സ്വാമി നിത്യാനന്ദ രോഗശാന്തി നല്‍കിയെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. നവംബര്‍ 12 മുതല്‍ 14വരെ കൊളംബോയില്‍ നടക്കുന്ന ലോക ഇന്റഗ്രേറ്റഡ് മെഡിസിന്‍ സമ്മേളനത്തില്‍ നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.

ഇവളാള് പുപ്പുലിയാണ് കെട്ടോ....

ഇസ്ലാമബാദ്: തന്നെ തുറിച്ച് നോക്കുകയും മോശമായി കമന്റടിയ്ക്കുകയും ചെയ്ത യുവാവിന്റെ മൂക്ക് യുവതി അരിഞ്ഞു.

പാകിസ്താനില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപതുകാരിയായ ഷഹനാസ് ബീബിയാണ് വായ്‌നോക്കി ശല്യപ്പെടുത്തിയ ബഷീര്‍ അഹ് മദ് എന്ന യുവാവിന്റെ മൂക്ക് അരിഞ്ഞത്.

ഇയാള്‍ നാല് മക്കളുടെ പിതാവും ഷഹനാസിന്റെ അയല്‍വാസിയുമാണ്. ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിഷ്യയിലാണ് സംഭവം നടന്നത്
.

കത്തികൊണ്ടാണ് ഷഹനാസ് ബഷീറിന്റെ മൂക്ക് അരിഞ്ഞത്. സംസാരിച്ചിരിക്കാമെന്ന് പറഞ്ഞ് ഷഹനാസ് ബഷീറിനെ വീടിനടത്തുള്ള വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവച്ച് ഇയാളുടെ മൂക്ക് അരിഞ്ഞശേഷം യുവതി കടന്നുകളഞ്ഞു.

ബഷീര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഷഹനാസ്, സഹോദരന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കോപ്പിയടിക്കുന്ന ജട്ജിമാരുള്ളനാട്ടില്‍ ഇതും നടക്കും ?

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മലയാളി ബാലനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസ്സ്റ്റാന്‍ഡില്‍ തള്ളിയ കേസില്‍ പിതാവിന്റെ കാമുകി അറസ്റ്റിലായി.

കോട്ടയം പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും അനന്തലക്ഷ്മിയുടേയും മകന്‍ മൂന്നരവയസുകാരനായ ആദിത്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ പൂവരശി(26) ആണ് പിടിയിലായത്.

താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജയകുമാര്‍ തീരുമാനിച്ചതിന്റെ പകയാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്ന് പൂവരശി പോലീസിനോട് പറഞ്ഞു.

കുടുംബാംഗമായ ജയകുമാര്‍ ഒമ്പതു വര്‍ഷമായി നാഗപട്ടണത്താണ് താമസിക്കുന്നത്. സോഫ്റ്റവെയര്‍ എന്‍ജിനീയറായ ഭാര്യ അനന്തലക്ഷ്മി തമിഴ്‌നാട് സ്വദേശിയാണ്.

വെല്ലൂര്‍ ആരണി സ്വദേശിയായ പൂവരശിയുമായി ജയകുമാര്‍ ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതിനാല്‍ ആദിത്യയെ പൂവരശിയുടെ അടുത്ത് ഏല്‍പിച്ച ശേഷമാണ് ജയകുമാര്‍ പലപ്പോഴും പുറത്തു പോയിരുന്നത്.

ജൂലൈ പതിനേഴിന് ശനിയാഴ്ച പുറത്തു പോയി മടങ്ങിയെത്തിയപ്പോള്‍ പൂവരശിയേയും ആദിത്യയേയും താമസസ്ഥലത്തു കാണാനില്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൂവരശിയെ നഗരത്തിലെ പള്ളിക്കു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി. പിറ്റേന്ന് നാഗപട്ടണം ബസ്സ്റ്റാന്‍ഡില്‍ സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ ആദിത്യയുടെ ജഡവും കണ്ടെത്തി.

സംശയം തോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ പൂവരശി കുറ്റമേല്‍ക്കുകയായിരുന്നു. കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ജയകുമാറിന്റെ വഞ്ചനയില്‍ മനം നൊന്താണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു. എംഎസ്സി ബിരുദധാരിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്താനും
മൃതദേഹം [^] ഉപേക്ഷിക്കാനും ആരുടെയങ്കിലും സഹായം കിട്ടിയോ എന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു

കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ മദനി

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ പങ്കുണ്‌ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരോടു കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി. അഭിഭാഷകന്‍ അക്‌ബര്‍ അലിയോടാണ്‌ മഅദനി ഇക്കാര്യം പറഞ്ഞത്‌. മുമ്പ്‌ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ മഅദനി പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ തനിക്ക്‌ പങ്കുണ്‌ടെന്ന്‌ മൊഴി നല്‍കിയതായി കര്‍ണാടക ആഭ്യന്തരമന്ത്രി വിഎസ്‌ ആചാര്യ പുറത്തുവിട്ട വാര്‍ത്ത ശരിയല്ലെന്നും മഅദനി പറഞ്ഞു. ബാംഗളൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ആചാര്യ ചിന്നസ്വാമി സ്‌ഫോടനം സംബന്ധിച്ച്‌ മഅദനി മൊഴി നല്‍കിയതായി വെളിപ്പെടുത്തിയത്‌. 2009ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കു മുമ്പാണ്‌ സ്‌ഫോടനമുണ്‌ടായത്‌

ആചാര്യയുടെ പ്രസ്താവന മഅദനിക്ക് ജാമ്യം നിഷേധിക്കാന്‍- പി.ഡി.പി



കോഴിക്കോട്: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ട സ്‌ഫോടനവുമായി മഅദനിക്ക് ബന്ധമുണ്ടെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മഅദനിക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പ്രസ്താവന നടത്തിയത്. അനന്തമായ ജയില്‍വാസത്തിലേക്ക് മഅദനിയെ തള്ളിയിടാനാണ് ഈ നീക്കം.

കുടകില്‍ മഅദനിയെ തെളിവെടുപ്പിന് കൊണ്ടുപോയെന്ന കര്‍ണാടക പോലീസിന്റെ പ്രഖ്യാപനവും തെറ്റാണ്. ബാംഗ്ലൂരില്‍ നിന്ന് കുടകിലേക്ക് യാതൊരു സുരക്ഷാക്രമീകരണവുമില്ലാതെ ഒരു വാഹനത്തില്‍ കൊണ്ടുപോയി കൊണ്ടുവരിക മാത്രമാണ് ഉണ്ടായത്. അവിടെ മഅദനിയെ ഇറക്കുകയോ ആരുടെ മുമ്പിലും പ്രദര്‍ശിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അവിടെ മഅദനിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു എന്ന രീതിയില്‍ തെറ്റായ പ്രചാരണം നടത്തുകയാണ് കര്‍ണാടക പോലീസ് ചെയ്തത്. അദ്ദേഹത്തിന്റെ ജീവനും ആരോഗ്യത്തിനും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നുമില്ല. ഇതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണം- ഗഫൂര്‍ പുതുപ്പാടി ആവശ്യപ്പെട്ടു.

ഉറുദുവില്‍ സംസാരിച്ചതാരാണ്? മഅദനിയോട് 72 ചോദ്യങ്ങള്‍



ബാംഗ്ലൂര്‍: സൂഫിയയുടെ ഫോണില്‍ മഅദനിയുമായി ഉറുദുവില്‍ സംസാരിച്ചതാരാണ്? പോലീസ് കസ്റ്റഡിയിലുള്ള മഅദനിയില്‍നിന്ന് അന്വേഷണസംഘത്തിന് അറിയേണ്ട സുപ്രധാന വിവരം ഇതാണ്. മഅദനിയെ ചോദ്യം ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത് 72 ചോദ്യങ്ങളുടെ ചോദ്യാവലിയും.

ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നറിയുന്നു. ചോദ്യം ചെയ്യലിനോട് മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് സിറ്റി പോലീസ് ജേയന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സൂചന നല്‍കി.

തടിയന്റവിട നസീറിനെ വര്‍ഷങ്ങളായി അറിയാമെന്ന് സമ്മതിച്ച മഅദനി പക്ഷേ, അയാളുമായി ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേരള പോലീസിന്റെ സുരക്ഷയുള്ളതിനാല്‍ താന്‍ കുടകില്‍ പോയിട്ടില്ലെന്ന പഴയ നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍, മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യക്തമായ നിയമോപദേശത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് മഅദനി എത്തിയിരിക്കുന്നതെന്ന് മറുപടികളില്‍നിന്ന് പോലീസിനു ബോധ്യമായിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ ഭാഗമായി 72 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും മഅദനിക്കായി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. തടിയന്റവിട നസീറുമായുള്ള ബന്ധത്തിന്റെ സ്വഭാവം, നസീറിന്റെയും സര്‍ഫ്രാസ് നവാസിന്റെയും അന്‍വാര്‍ശ്ശേരി സന്ദര്‍ശനങ്ങള്‍, കോഴിക്കോട് മുക്കത്തെ ആയുര്‍വേദ ആസ്​പത്രിയിലെ ചികിത്സ, കുടകുസന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയുന്നു.

പ്രാഥമിക ചോദ്യംചെയ്യലില്‍ മഅദനി വേണ്ടത്ര വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ ശനിയാഴ്ച മുതല്‍ തെളിവുകള്‍ക്കു പുറമേ കൂട്ടുപ്രതികളെയും കൂടി ഉപയോഗിച്ചുള്ള ചോദ്യംചെയ്യല്‍ തുടങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനായി തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നടപടി തുടങ്ങി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലുള്ള ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ചയോടെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ, സേ്ഫാടനത്തിനു മുമ്പ് ഫോണില്‍ മഅദനിയുമായി ഒരാള്‍ ഉറുദുവില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

സൂഫിയയുടെ മൊബൈല്‍ ഫോണിലേക്കുവന്ന വിളിയില്‍ സംസാരിച്ചിരിക്കുന്നത് മഅദനിയാണെന്ന് ശബ്ദപരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തടിയന്റവിട നസീര്‍ ഉപയോഗിച്ചിരുന്ന ആറു സിം കാര്‍ഡുകളിലൊന്നില്‍നിന്നാണ് വിളി വന്നിരിക്കുന്നത്. മുന്‍ സിമി പ്രവര്‍ത്തകനും ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ സാക്ഷിയുമായ യൂസഫാണ് വ്യാജ മേല്‍വിലാസമുപയോഗിച്ച് ഈ സിം കാര്‍ഡ് തടിയന്റവിട നസീറിനു തരപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. തടിയന്റവിട നസീര്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉറുദുവില്‍ സംസാരിച്ചത് എന്നാണ് അന്വേഷണസംഘത്തിന് അറിയേണ്ടത്. കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ അതു നിര്‍ണായകമായിരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

ക്യാമ്പില്‍ മഅദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ള റഫീഖിനെയും പ്രഭാകറിനെയും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ കൊണ്ടുവന്ന് തിരിച്ചറിയല്‍ പരേഡ് നടത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍വെച്ച് പരേഡ് നടത്താനാണ് ബാംഗ്ലൂര്‍ പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ വിസമ്മതിച്ചു.

ഇത്തരം വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വിശദ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെളിവെടുപ്പിനായി മഅദനിയെ തീവ്രവാദ ക്യാമ്പ് നടന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലെ ക്യാമ്പില്‍ കൊണ്ടുപോകുന്നത് പോലീസ് പുനഃപരിശോധിക്കുന്നുണ്ട്. റഫീഖും പ്രഭാകറും മഅദനിയെ തിരിച്ചറിഞ്ഞാല്‍പ്പിന്നെ കുടകിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. മാത്രമല്ല, മഅദനിയുടെ രോഗാവസ്ഥയും സുരക്ഷാപ്രശ്‌നങ്ങളും പോലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates