ബെര്‍ലിന്‍: ജര്‍മ്മനിയിലെ മന്ത്രിയ്ക്ക് സ്വവര്‍ഗവിവാഹം. വിദേശകാര്യമന്ത്രിയും ഡെപ്യൂട്ടി ചാന്‍സലറുമായ ഗൈ്വഡൊ വെസ്റ്റര്‍വെല്ലെ(48)ആണ് തന്റെ സ്വവര്‍ഗപങ്കാളിയെ വിവാഹം ചെയ്തത്.
വെള്ളിയാഴ്ച ബോണില്‍ വച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രാജ്യത്ത് ആദ്യമായി പരസ്യമായി സ്വവര്‍ഗവിവാഹത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയക്കാരന്‍ എന്ന വിശേഷണം വെസ്റ്റര്‍വെല്ലെ സ്വന്തമാക്കി.
മിഖായല്‍ മ്രോണ്‍സ് എന്ന വ്യാപാരിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മിഖായേലുമായി വെസ്റ്റര്‍വെല്ലെ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ബോണിലെ മേയര്‍ നേരിട്ടാണ് വിവാഹം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട്, കൊളോണിലെ ഒരു ഹോട്ടലില്‍ വച്ച് ഇരുവരും തങ്ങളുടെ വിവാഹ വിരുന്ന് നടത്തി.
2003 ല്‍ ഒരു കുതിരയോട്ട മത്സര വേദിയില്‍ വച്ചാണ് മന്ത്രി മിഖാലേയിനെ കണ്ടുമുട്ടിയത്. പരസ്പരം ആകൃഷ്ട്രരായ ഇവര്‍ അന്നുമുതല്‍ ദമ്പതികളെപ്പോലെയായിരുന്നു കഴിഞ്ഞുവന്നിരുന്നത്.
2001 മുതലാണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായത്. നിയമവിധേയമാണെങ്കിലും സാധാരണ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വവര്‍ഗ വിവാഹിതര്‍ക്ക് ലഭിക്കുകയില്ല.