ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തിലകപ്പെട്ട സ്വാമി നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ്. കൊളംബോയിലെ ഓപ്പണ്‍ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍സ് ആണ് സ്വാമിയെ ആദരിച്ചു കൊണ്ട് ഓണററി ഡോക്ടറേറ്റ് നല്‍കുന്നത്.
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹോളിസ്റ്റിക്ക് മെഡിക്കല്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ആന്‍ഡ് സയന്റിഫിക് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സ്വാമിയുടെ ബിഡദ ആശ്രമം അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
ആത്മീയജ്ഞാനത്തിലൂടെ ഒട്ടേറെ പേര്‍ക്ക് സ്വാമി നിത്യാനന്ദ രോഗശാന്തി നല്‍കിയെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. നവംബര്‍ 12 മുതല്‍ 14വരെ കൊളംബോയില്‍ നടക്കുന്ന ലോക ഇന്റഗ്രേറ്റഡ് മെഡിസിന്‍ സമ്മേളനത്തില്‍ നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.

0 comments:
Post a Comment