
കോട്ടയം: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരാതിയേത്തുടര്‍ന്നു പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീടു വിട്ടയച്ചു. കോട്ടയത്താണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കോട്ടയം നഗരത്തിലെ പ്രമുഖകുടുംബാംഗമായ വിധവയായ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടു കോട്ടയം ലൂര്‍ദ് പള്ളിക്കു മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ യുവതിയെ അതേ കാറില്‍ത്തന്നെ കയറ്റി. അപകടസ്ഥലത്തുണ്ടായിരുന്ന മറ്റൊരാളും ഒപ്പം കയറി. ജില്ലാ ആശുപത്രിയിലെത്തുന്നതുവരെ സഹായിക്കാന്‍ കൂടെക്കയറിയ വ്യക്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരുക്കേറ്റ് അര്‍ധബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ യുവാവ് ഗൂഢോദേശ്യത്തോടെ സ്പര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആശ പി. നായരോട് കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞു. ഡോക്ടര്‍ അറിയിച്ചതിനേത്തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ആശുപത്രിയിലെത്തും വരെ പ്രതികരിക്കാന്‍ കഴിയാതെ താന്‍ എല്ലാം സഹിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴി നല്‍കുകയും ചെയ്തു. ആശുപത്രി പരിസരത്തുനിന്നു രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ കൃത്യമായ പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. അപകടത്തില്‍ പരുക്കേറ്റ യുവതി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. |
ജക്കാര്‍ത്ത: രണ്ടു വയസു മാത്രം പ്രായമേ ആര്ദി റിസാലിനായുള്ളൂ. എന്നാല്‍ അവന് ഒരു ദിവസം വലിച്ചു തള്ളുന്ന സിഗരറ്റുകളുടെ എണ്ണം എത്രയെന്നോ..? ഒന്നു രണ്ടുമൊന്നുമല്ല... 40 എണ്ണം...!!! ഇന്തോനേഷ്യയിലാണ് ഈ 'വലിക്കാരന്റെ വാസം. വെറും 18 മാസം പ്രായമുള്ളപ്പോളാണ് ഇവന് ആദ്യമായി പുകവലിച്ചത്. പിതാവ് തന്നെയാണ് അന്ന് ആര്‍ദിയെ സിഗരറ്റ് വലിപ്പിച്ചത്. ഇത് ഇത്ര വലിയ പുലിവാല് ആകുമെന്ന് അപ്പോഹ കരുതിയില്ല. ഇപ്പോള്‍ മകനെ പുകവലിപ്പിക്കാന്‍ പിതാവ് ചെലവഴിക്കുന്നത് പ്രതിദിനം 250 രൂപയില്‍ അധികമാണ്. മകന്റെ ഈ പുകവലികാരണം അമ്മ ദിയാനെ ആകെ ഭയപ്പെട്ടിരിക്കുകയാണ്. സിഗരറ്റ് ലഭിച്ചില്ലെങ്കില്‍ കുട്ടി വല്ലാത്ത വെപ്രാളമാണ് കാട്ടുന്നത്. തല ചുമരില്‍ ഇടിച്ചും മറ്റുമാണ് ഇവന് അസ്വസ്തത പ്രകടമാക്കുന്നത്. അമ്മയ്ക്ക് ആശങ്കയുടെങ്കിലും പിതാവിന് ഒരു കമ്പനി ലഭിച്ച ആഹ്ളാദമാണ്. വലിക്കുന്നെങ്കില് അവന് വലിയ്ക്കെട്ടെ എന്നാണത്രേ മുഹമ്മദിന്റെ മനോഭാവം. ഒരു പ്രത്യേക ബ്രാന്‍ഡ് വലിക്കാനാണ് ആര്‍ദിക്കിഷ്ടം. അതിനിടെ ആര്‍ദിയുടെ പുകവലി മാറ്റാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കുട്ടി പുകവലി നിര്‍ത്തുകയാണെങ്കില്‍ ഒരു കാറ് സമ്മാനം നല്‍കാമെന്നാണ് അധികൃതരുടെ വാഗ്ദാനം.
| ||