മുസ്ലീം പള്ളി യില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത്.
അമേരിക്കയിലെ വാഷിങ്ടണിലുള്ള ഇസ്ലാമിക് സെന്ററിലെ പ്രധാന ഭാഗത്ത് നമസ്‌കരിക്കാന്‍ അവസരം വേണമെന്നാണ് ഇവരുടെ ആവശ്യം.
ആരാധനാലയത്തിനുള്ളിലെ ലിംഗവ്യത്യാസത്തെ അംഗീകരിക്കാന്‍ കഴിയില്ല. പള്ളിയില്‍ പ്രധാനഭാഗങ്ങളിലൊന്നും സ്ത്രീകള്‍ക്ക് നമസ്‌കാരം നടത്താന്‍ പാടില്ല. പുരുഷന്മാര്‍ നമസ്‌കരിക്കുന്ന സ്ഥലത്തിന് പിന്നിലായി വല്ലയിടത്തും വേണം സ്ത്രീകള്‍ ആരാധന നടത്താന്‍ ഇത് തീര്‍ത്തും മോശമാണ്- സംഘത്തിലെ പ്രധാനിയായ ഫാത്തിമ തോംസണ്‍ പറഞ്ഞു.
18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫാത്തിക ഇസ്ലാം വിശ്വാസിയായി മാറിയത്. ഇസ്ലാമിക് സെന്ററിലെ പ്രധാനഭാഗത്ത് പ്രാര്‍ത്ഥിക്കാന്‍ അവസരം വേണമെന്നാവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഞായറാഴ്ച പ്രകടനം നടത്തിയിരുന്നു.
ഇത് രണ്ടാം തവണയായി സമാനമായ ആവശ്യവുമായി ഇവര്‍ പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 20സ്ത്രീകളുള്ള ഒരു സംഘം ഇതേഅവകാശത്തിനായി ആദ്യമായി ശബ്ദമുയര്‍ത്തിയത്.
വാഷിങ്ടണ്‍ ഡിസിയിലെ പള്ളിയില്‍ സാധാരണയായി സ്ത്രീകളും കുട്ടികളും പ്രവേശിയ്ക്കുന്നത് ഒരു സ്‌ക്രീന്‍ വച്ച് മറച്ച ചെറിയ വാതിലിനുള്ളിലൂടെയാണ്. പ്രധാന ഹാളില്‍ പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് അറുപതോളം മുസ്ലീം സ്ത്രീകള്‍ ഞായറാഴ്ച പ്രാര്‍ത്ഥനാഹാളിലേയ്ക്ക് ബലമായി പ്രവേശിക്കുകയായിരുന്നു.
ഈ സമയത്ത് ഹാളില്‍ ഇരുപതോളം പുരുഷന്മാര്‍ ഉണ്ടായിരുന്നു. ബഹളമുണ്ടായപ്പോള്‍ പള്ളിയിലെ ഇമാം കുറച്ചാളുകള്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും പൊലീസെത്തി നടപടിയെടുക്കുന്നതുവരെ പ്രാര്‍ത്ഥന നടത്തേണ്ടെന്ന് അനൗണ്‍സ് ചെയ്യുകയായിരുന്നുവത്രേ.
മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയ പൊലീസുകാര്‍ പള്ളിയില്‍ നിന്നും പിരിഞ്ഞുപോകാനും അല്ലെങ്കില്‍ വരിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീകള്‍ അറസ്റ്റു വരിയ്ക്കുകയായിരുന്നു.
ഇവിടെ അമേരിക്ക യില്‍ നിങ്ങളൊരു കറുത്തവര്‍ഗക്കാരനാണെങ്കില്‍ ആര്‍ക്കും ഒന്നില്‍നിന്നും നിങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ഒരു സ്ത്രീയെ ഇവിടെ എല്ലാകാര്യത്തിലും മാറ്റിനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയും. വര്‍ണവിവേചനത്തേക്കാള്‍ ഇവിടത്തെ പ്രശ്‌നം ലിംഗവ്യത്യാസമാണ്- മുസ്ലീം ഫെമിനിസ്റ്റായ അസ്ര നവോമി പറയുന്നു
0 comments:
Post a Comment