ജര്‍മ്മന്‍ മന്ത്രിയ്ക്ക് സ്വവര്‍ഗവിവാഹം

ബെര്‍ലിന്‍: ജര്‍മ്മനിയിലെ മന്ത്രിയ്ക്ക് സ്വവര്‍ഗവിവാഹം. വിദേശകാര്യമന്ത്രിയും ഡെപ്യൂട്ടി ചാന്‍സലറുമായ ഗൈ്വഡൊ വെസ്റ്റര്‍വെല്ലെ(48)ആണ് തന്റെ സ്വവര്‍ഗപങ്കാളിയെ വിവാഹം ചെയ്തത്.

വെള്ളിയാഴ്ച ബോണില്‍ വച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രാജ്യത്ത് ആദ്യമായി പരസ്യമായി സ്വവര്‍ഗവിവാഹത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയക്കാരന്‍ എന്ന വിശേഷണം വെസ്റ്റര്‍വെല്ലെ സ്വന്തമാക്കി.

മിഖായല്‍ മ്രോണ്‍സ് എന്ന വ്യാപാരിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മിഖായേലുമായി വെസ്റ്റര്‍വെല്ലെ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

ബോണിലെ മേയര്‍ നേരിട്ടാണ് വിവാഹം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട്, കൊളോണിലെ ഒരു ഹോട്ടലില്‍ വച്ച് ഇരുവരും തങ്ങളുടെ വിവാഹ വിരുന്ന് നടത്തി.

2003 ല്‍ ഒരു കുതിരയോട്ട മത്സര വേദിയില്‍ വച്ചാണ് മന്ത്രി മിഖാലേയിനെ കണ്ടുമുട്ടിയത്. പരസ്പരം ആകൃഷ്ട്രരായ ഇവര്‍ അന്നുമുതല്‍ ദമ്പതികളെപ്പോലെയായിരുന്നു കഴിഞ്ഞുവന്നിരുന്നത്.

2001 മുതലാണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായത്. നിയമവിധേയമാണെങ്കിലും സാധാരണ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വവര്‍ഗ വിവാഹിതര്‍ക്ക് ലഭിക്കുകയില്ല.

നിത്യാനന്ദയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു

ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തിലകപ്പെട്ട സ്വാമി നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ്. കൊളംബോയിലെ ഓപ്പണ്‍ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍സ് ആണ് സ്വാമിയെ ആദരിച്ചു കൊണ്ട് ഓണററി ഡോക്ടറേറ്റ് നല്‍കുന്നത്.

ശ്രീലങ്കയിലെ ഇന്ത്യന്‍ ഹോളിസ്റ്റിക്ക് മെഡിക്കല്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ആന്‍ഡ് സയന്റിഫിക് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സ്വാമിയുടെ ബിഡദ ആശ്രമം അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ആത്മീയജ്ഞാനത്തിലൂടെ ഒട്ടേറെ പേര്‍ക്ക് സ്വാമി നിത്യാനന്ദ രോഗശാന്തി നല്‍കിയെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. നവംബര്‍ 12 മുതല്‍ 14വരെ കൊളംബോയില്‍ നടക്കുന്ന ലോക ഇന്റഗ്രേറ്റഡ് മെഡിസിന്‍ സമ്മേളനത്തില്‍ നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.

ഇവളാള് പുപ്പുലിയാണ് കെട്ടോ....

ഇസ്ലാമബാദ്: തന്നെ തുറിച്ച് നോക്കുകയും മോശമായി കമന്റടിയ്ക്കുകയും ചെയ്ത യുവാവിന്റെ മൂക്ക് യുവതി അരിഞ്ഞു.

പാകിസ്താനില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപതുകാരിയായ ഷഹനാസ് ബീബിയാണ് വായ്‌നോക്കി ശല്യപ്പെടുത്തിയ ബഷീര്‍ അഹ് മദ് എന്ന യുവാവിന്റെ മൂക്ക് അരിഞ്ഞത്.

ഇയാള്‍ നാല് മക്കളുടെ പിതാവും ഷഹനാസിന്റെ അയല്‍വാസിയുമാണ്. ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിഷ്യയിലാണ് സംഭവം നടന്നത്
.

കത്തികൊണ്ടാണ് ഷഹനാസ് ബഷീറിന്റെ മൂക്ക് അരിഞ്ഞത്. സംസാരിച്ചിരിക്കാമെന്ന് പറഞ്ഞ് ഷഹനാസ് ബഷീറിനെ വീടിനടത്തുള്ള വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവച്ച് ഇയാളുടെ മൂക്ക് അരിഞ്ഞശേഷം യുവതി കടന്നുകളഞ്ഞു.

ബഷീര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഷഹനാസ്, സഹോദരന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കോപ്പിയടിക്കുന്ന ജട്ജിമാരുള്ളനാട്ടില്‍ ഇതും നടക്കും ?

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മലയാളി ബാലനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസ്സ്റ്റാന്‍ഡില്‍ തള്ളിയ കേസില്‍ പിതാവിന്റെ കാമുകി അറസ്റ്റിലായി.

കോട്ടയം പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും അനന്തലക്ഷ്മിയുടേയും മകന്‍ മൂന്നരവയസുകാരനായ ആദിത്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ പൂവരശി(26) ആണ് പിടിയിലായത്.

താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജയകുമാര്‍ തീരുമാനിച്ചതിന്റെ പകയാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്ന് പൂവരശി പോലീസിനോട് പറഞ്ഞു.

കുടുംബാംഗമായ ജയകുമാര്‍ ഒമ്പതു വര്‍ഷമായി നാഗപട്ടണത്താണ് താമസിക്കുന്നത്. സോഫ്റ്റവെയര്‍ എന്‍ജിനീയറായ ഭാര്യ അനന്തലക്ഷ്മി തമിഴ്‌നാട് സ്വദേശിയാണ്.

വെല്ലൂര്‍ ആരണി സ്വദേശിയായ പൂവരശിയുമായി ജയകുമാര്‍ ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതിനാല്‍ ആദിത്യയെ പൂവരശിയുടെ അടുത്ത് ഏല്‍പിച്ച ശേഷമാണ് ജയകുമാര്‍ പലപ്പോഴും പുറത്തു പോയിരുന്നത്.

ജൂലൈ പതിനേഴിന് ശനിയാഴ്ച പുറത്തു പോയി മടങ്ങിയെത്തിയപ്പോള്‍ പൂവരശിയേയും ആദിത്യയേയും താമസസ്ഥലത്തു കാണാനില്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൂവരശിയെ നഗരത്തിലെ പള്ളിക്കു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി. പിറ്റേന്ന് നാഗപട്ടണം ബസ്സ്റ്റാന്‍ഡില്‍ സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ ആദിത്യയുടെ ജഡവും കണ്ടെത്തി.

സംശയം തോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ പൂവരശി കുറ്റമേല്‍ക്കുകയായിരുന്നു. കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ജയകുമാറിന്റെ വഞ്ചനയില്‍ മനം നൊന്താണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു. എംഎസ്സി ബിരുദധാരിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്താനും
മൃതദേഹം [^] ഉപേക്ഷിക്കാനും ആരുടെയങ്കിലും സഹായം കിട്ടിയോ എന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു

കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ മദനി

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ പങ്കുണ്‌ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരോടു കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി. അഭിഭാഷകന്‍ അക്‌ബര്‍ അലിയോടാണ്‌ മഅദനി ഇക്കാര്യം പറഞ്ഞത്‌. മുമ്പ്‌ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ മഅദനി പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ തനിക്ക്‌ പങ്കുണ്‌ടെന്ന്‌ മൊഴി നല്‍കിയതായി കര്‍ണാടക ആഭ്യന്തരമന്ത്രി വിഎസ്‌ ആചാര്യ പുറത്തുവിട്ട വാര്‍ത്ത ശരിയല്ലെന്നും മഅദനി പറഞ്ഞു. ബാംഗളൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ആചാര്യ ചിന്നസ്വാമി സ്‌ഫോടനം സംബന്ധിച്ച്‌ മഅദനി മൊഴി നല്‍കിയതായി വെളിപ്പെടുത്തിയത്‌. 2009ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കു മുമ്പാണ്‌ സ്‌ഫോടനമുണ്‌ടായത്‌

ആചാര്യയുടെ പ്രസ്താവന മഅദനിക്ക് ജാമ്യം നിഷേധിക്കാന്‍- പി.ഡി.പി



കോഴിക്കോട്: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ട സ്‌ഫോടനവുമായി മഅദനിക്ക് ബന്ധമുണ്ടെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മഅദനിക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പ്രസ്താവന നടത്തിയത്. അനന്തമായ ജയില്‍വാസത്തിലേക്ക് മഅദനിയെ തള്ളിയിടാനാണ് ഈ നീക്കം.

കുടകില്‍ മഅദനിയെ തെളിവെടുപ്പിന് കൊണ്ടുപോയെന്ന കര്‍ണാടക പോലീസിന്റെ പ്രഖ്യാപനവും തെറ്റാണ്. ബാംഗ്ലൂരില്‍ നിന്ന് കുടകിലേക്ക് യാതൊരു സുരക്ഷാക്രമീകരണവുമില്ലാതെ ഒരു വാഹനത്തില്‍ കൊണ്ടുപോയി കൊണ്ടുവരിക മാത്രമാണ് ഉണ്ടായത്. അവിടെ മഅദനിയെ ഇറക്കുകയോ ആരുടെ മുമ്പിലും പ്രദര്‍ശിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അവിടെ മഅദനിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു എന്ന രീതിയില്‍ തെറ്റായ പ്രചാരണം നടത്തുകയാണ് കര്‍ണാടക പോലീസ് ചെയ്തത്. അദ്ദേഹത്തിന്റെ ജീവനും ആരോഗ്യത്തിനും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നുമില്ല. ഇതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണം- ഗഫൂര്‍ പുതുപ്പാടി ആവശ്യപ്പെട്ടു.

ഉറുദുവില്‍ സംസാരിച്ചതാരാണ്? മഅദനിയോട് 72 ചോദ്യങ്ങള്‍



ബാംഗ്ലൂര്‍: സൂഫിയയുടെ ഫോണില്‍ മഅദനിയുമായി ഉറുദുവില്‍ സംസാരിച്ചതാരാണ്? പോലീസ് കസ്റ്റഡിയിലുള്ള മഅദനിയില്‍നിന്ന് അന്വേഷണസംഘത്തിന് അറിയേണ്ട സുപ്രധാന വിവരം ഇതാണ്. മഅദനിയെ ചോദ്യം ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത് 72 ചോദ്യങ്ങളുടെ ചോദ്യാവലിയും.

ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നറിയുന്നു. ചോദ്യം ചെയ്യലിനോട് മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് സിറ്റി പോലീസ് ജേയന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സൂചന നല്‍കി.

തടിയന്റവിട നസീറിനെ വര്‍ഷങ്ങളായി അറിയാമെന്ന് സമ്മതിച്ച മഅദനി പക്ഷേ, അയാളുമായി ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേരള പോലീസിന്റെ സുരക്ഷയുള്ളതിനാല്‍ താന്‍ കുടകില്‍ പോയിട്ടില്ലെന്ന പഴയ നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍, മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യക്തമായ നിയമോപദേശത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് മഅദനി എത്തിയിരിക്കുന്നതെന്ന് മറുപടികളില്‍നിന്ന് പോലീസിനു ബോധ്യമായിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ ഭാഗമായി 72 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും മഅദനിക്കായി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. തടിയന്റവിട നസീറുമായുള്ള ബന്ധത്തിന്റെ സ്വഭാവം, നസീറിന്റെയും സര്‍ഫ്രാസ് നവാസിന്റെയും അന്‍വാര്‍ശ്ശേരി സന്ദര്‍ശനങ്ങള്‍, കോഴിക്കോട് മുക്കത്തെ ആയുര്‍വേദ ആസ്​പത്രിയിലെ ചികിത്സ, കുടകുസന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയുന്നു.

പ്രാഥമിക ചോദ്യംചെയ്യലില്‍ മഅദനി വേണ്ടത്ര വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ ശനിയാഴ്ച മുതല്‍ തെളിവുകള്‍ക്കു പുറമേ കൂട്ടുപ്രതികളെയും കൂടി ഉപയോഗിച്ചുള്ള ചോദ്യംചെയ്യല്‍ തുടങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനായി തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നടപടി തുടങ്ങി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലുള്ള ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ചയോടെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ, സേ്ഫാടനത്തിനു മുമ്പ് ഫോണില്‍ മഅദനിയുമായി ഒരാള്‍ ഉറുദുവില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

സൂഫിയയുടെ മൊബൈല്‍ ഫോണിലേക്കുവന്ന വിളിയില്‍ സംസാരിച്ചിരിക്കുന്നത് മഅദനിയാണെന്ന് ശബ്ദപരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തടിയന്റവിട നസീര്‍ ഉപയോഗിച്ചിരുന്ന ആറു സിം കാര്‍ഡുകളിലൊന്നില്‍നിന്നാണ് വിളി വന്നിരിക്കുന്നത്. മുന്‍ സിമി പ്രവര്‍ത്തകനും ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ സാക്ഷിയുമായ യൂസഫാണ് വ്യാജ മേല്‍വിലാസമുപയോഗിച്ച് ഈ സിം കാര്‍ഡ് തടിയന്റവിട നസീറിനു തരപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. തടിയന്റവിട നസീര്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉറുദുവില്‍ സംസാരിച്ചത് എന്നാണ് അന്വേഷണസംഘത്തിന് അറിയേണ്ടത്. കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ അതു നിര്‍ണായകമായിരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

ക്യാമ്പില്‍ മഅദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ള റഫീഖിനെയും പ്രഭാകറിനെയും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ കൊണ്ടുവന്ന് തിരിച്ചറിയല്‍ പരേഡ് നടത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍വെച്ച് പരേഡ് നടത്താനാണ് ബാംഗ്ലൂര്‍ പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ വിസമ്മതിച്ചു.

ഇത്തരം വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വിശദ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെളിവെടുപ്പിനായി മഅദനിയെ തീവ്രവാദ ക്യാമ്പ് നടന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലെ ക്യാമ്പില്‍ കൊണ്ടുപോകുന്നത് പോലീസ് പുനഃപരിശോധിക്കുന്നുണ്ട്. റഫീഖും പ്രഭാകറും മഅദനിയെ തിരിച്ചറിഞ്ഞാല്‍പ്പിന്നെ കുടകിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. മാത്രമല്ല, മഅദനിയുടെ രോഗാവസ്ഥയും സുരക്ഷാപ്രശ്‌നങ്ങളും പോലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഖുറാന്‍ - സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകം

സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകമാണ് ഖുറാന്‍ . മനുഷ്യ നല്ല ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന സന്ദേശം അല്ലാഹു പ്രവാചകനായ മുഹമ്മദ് നബിയിലൂടെ വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിയ പുസ്തകം.

നന്മ മാത്രം ചെയ്യാനും തിന്മവിലക്കാനും കല്പിക്കുന്ന ഈ ഗ്രന്ഥം വിജ്ഞാനത്തിന്റെ താക്കോലാണ്. പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും. റംസാന്‍ നോമ്പിലൂടെ ആത്മശുദ്ധി നേടുന്ന വിശ്വാസി ഖുറാന്‍ വാക്യങ്ങളിലൂടെ അപരിമേയമായ കാരുണ്യത്തിലേക്കും ജ്ഞാനത്തിലേക്കും സഞ്ചരിക്കുന്നു.

ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുറാന്‍. പതിനാലുശതകങ്ങളായി മനുഷ്യ മനസ്സില്‍ കാരുണ്യത്തിന്റെ ചൈതന്യവും ഏകത്വബോധവും നിറയ്ക്കുന്ന ഉജ്ജ്വല സ്രോതസ്സായി ഖുറാന്‍ നിലകൊളളുന്നു.

ഖുറാന്റെ ഉദ്ദേശത്തെക്കുറിച്ചു പരമകാരുണികന്‍ അല്ലാഹു ഇങ്ങനെ അരുള്‍ചെയ്യുന്നു. ''നിങ്ങളുടെ ബുദ്ധികൊടുത്തു ചിന്തിക്കുവാന്‍ വേണ്ടിയാണ് ഖുറാന്‍ അവതീര്‍ണ്ണമായത് ''. ഇത് അന്ധമായ വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു വാക്യമാണ്. ചിന്തിക്കുന്നതിന്റെ പ്രസക്തിയും വിശ്വാസത്തില്‍ ചിന്തയുടെ പ്രാധാന്യവും വളരെ വ്യക്തമാക്കുന്ന ഒരു വാക്യമാണിത്. മാത്രമല്ല അറിവിന്റെ അനന്ത സാധ്യതകളിലേക്കു കടന്നു ചെല്ലാനും , ഈ മഹാ പ്രപഞ്ചസൃഷ്ടിയുടെ പിന്നിലെ അതിശയകരമായ ശക്തിയെക്കുറിച്ച് ബോധ്യം വളര്‍ത്താനും ഖുറാന്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

അതി സങ്കീര്‍ണ്ണായിരുന്ന ഒരു സാമൂഹ്യഘട്ടത്തിലായിരുന്നു ഖുറാന്‍ അവതരിച്ചത്. സുഖഭോഗങ്ങളിലും അധാര്‍മ്മികതയിലും , നിരക്ഷരതയിലും ജീവിത പ്രയാസങ്ങളിലും മുഴുകികിടക്കുന്ന ഒരു ജനതുടെ ഇടയിലേക്കാണ് 'വായിക്കുക' എന്ന സന്ദേശമുളള വേദം പ്രവാചകനായ മുഹമ്മദ് നബി സമര്‍പ്പിക്കുന്നത് . ആയിരത്തി നാനൂറ് കൊല്ലത്തിനുശേഷവും ഖുറാനിലെ പ്രയോഗങ്ങള്‍ക്കും അത് തരുന്ന മഹാ സന്ദേശങ്ങള്‍ക്കും അല്പം പോലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

പുണ്യത്തിന്റെ പൂകാലം

റംസാന്‍ മാസത്തിനു സ്വാഗതം.നന്മയുടെ മാത്രം വസന്തകാലമാണ്‌റംസാന്‍.ഏതു താന്തോന്നിക്കും അവന്‍റെ ഗതകാല ജീവിതത്തെ വിലയിരുത്താനും പോരായ്മകളെ തിരുത്താനും നന്മയിലേക്ക് തിരിച്ചുവരാനും പറ്റിയ സുവര്‍ണാവസരം.സര്‍വനാഷത്തിലെക്കുംമനുഷ്യനെ നയിക്കുന്ന ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവുംനല്ലമാര്‍ഗം.മുപ്പതു ദിവസത്തെ വ്രധാനുഷ്ട്ടാനംകൊണ്ട്നമുക്ക്കിട്ടുന്ന ആത്മീയവും ബൌദ്ധികവുമായ ഒരുപാട് നേട്ടങ്ങള്‍ക്ക്‌പുറമേ ശാരീരികമായുംവളരെനല്ലതാണെന്ന് ശാസ്ത്രീയമായിതെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ഇതര മതസ്ത്തരും റംസാന്‍ മാസത്തില്‍ വ്രതമെടുക്കുന്നു.[ പ്രത്ത്യെകിച്ചു ഗള്‍ഫില്‍ ] .മാനുഷികമൂല്യങ്ങളെ വര്‍ധിപ്പിക്കാന്‍ എല്ലാംകൊണ്ടുംവളരെനല്ലതാണ് വ്രതം. അതുകൊണ്ട്തന്നെയാവണം പ്രപഞ്ചംപോലും റംസാന്‍ മാസംആകതമാകുംപോള്‍ വളരെയധികംസന്തോഷിക്കുന്നു. ആഒരുമാസമെങ്കിലും ഭൂമിയിലല്പം തിന്മകള്‍കുറയുന്നു.എന്നാല്‍ പുന്യമാസം വിടപറയാരാകുമ്പോള്‍ നല്ലമനുഷ്യര്‍ക്കൊപ്പം പ്രപഞ്ചവും കരയുന്നു.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളംഅവന്‍റെ കഴിഞ്ഞകാലപാപങ്ങളെ കുറിച്ച്ചിന്തിക്കുവാനും അതില്‍നിന്നു മോചിതനാകാനും പറ്റിയഅവസരംമറ്റൊന്നില്ല.അതുകൊണ്ട് സമാഗതമാകുന്ന പുണ്യറംസാന്‍മാസത്തെ സന്തോഷത്തോടെ നമുക്ക് വരവേല്‍ക്കാം ......... .

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

മോഡിയും അമിതും പിന്നെ നിയമവും

സൊറാ ബുദ്ദീന്‍ ഷേക്ക്‌ വ്യാജ ഏറ്റു മുട്ടല്‍ കേസിന്റെ നടപടികള്‍ ഗുജറാത്തിന്‌ പുറ ത്തേക്ക്‌ മാറ്റണമെന്ന സി.ബി.ഐ ആവശ്യ ത്തിനെതിരേ മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്‌. നീക്കം സംസ്ഥാന നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്ന്‌ മോഡി ആരോപിക്കുന്നു. ``ഗുജറാത്ത്‌ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്തെ ഒരു ശത്രുരാജ്യമായാണോ കേന്ദ്രം പരിഗണിക്കുന്നത്‌''?-രോഷാകുലനായ മോഡി ചോദിക്കുന്നു. ചെയയ്തുകൂട്ടിയ അക്രമങ്ങളും കള്ളത്തരങ്ങളും കാലാകാലങ്ങളില്‍ മറച്ചുവെക്കാന്‍ കഴിയില്ല ആര്‍കും. അതോരുപ്രാപഞ്ചികസത്യമാണ്.രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്.അധികാരത്തിനും സ്വന്തം കാര്യലാഭത്തിനുംവേണ്ടി നിരപരാധികളെ കൊന്നുതള്ളിയ ഒരുകാലന്റെ വിറളിപൂണ്ട ജല്‍പനങ്ങലാണ്ഇതല്ലാം.ഭൂരിപക്ഷത്തിന്റെമാത്രം മതവികാരങ്ങല്‍ക്കനുസരിച്ചുരാജ്യത്തെ നിയമസംഹിതകളെയും ജുടീഷരിയെയും എല്ലാകാലത്തും വഞ്ചിക്കാനാകില്ല.
വ്യാജഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസ്‌ വോട്ടുബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌. തന്നെ അപകീര്‍ത്തിപ്പെടുത്താനായി എട്ടുവര്‍ഷമായി തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്‌ കേസെന്നും മോഡി ആരോപിക്കുന്നു. കേസ്‌ ഗുജറാത്തില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട്‌ സിബിഐ കഴിഞ്ഞദിവസമാണ്‌ സുപ്രിംകോടതിയെ സമീപിച്ചത്‌. മുന്‍മന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ പ്രതികളായ ഈ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്‌ടുപോകുന്നതിനെതിരേ ഏറെ ബാഹ്യസമ്മര്‍ദങ്ങളുണെ്‌ടന്നും സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ്‌ റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടിയിരുന്നു. ഇവിടെ തുടങ്ങട്ടെ അഹിംസയുടെ മരണമണി ...

Add comment

ഇങ്ങിനെയുണ്ടോ അമ്മായിപ്പോര് ?

.ഇഷ്ടമില്ലാത്ത മരുമകള്‍ തോടുന്നതല്ലാം തെറ്റായി കാണുന്ന അമ്മായിഅമ്മയുടെ നിലപാടാണ് ഇപ്പോള്‍ കേരളത്തിലെ ഹൈകൊടതിയുടെത് .ശികണ്ടികള്‍ എന്നും മറ്റും വിശേഷിപ്പിച്ച കോടതി ഇപ്പോള്‍ സര്‍ക്കാരിനെനിയന്ത്രിക്കുന്നത് മാഫിയകലാനെന്നു പറയുന്നു .ഇതില്‍ അല്പം സത്യമില്ലായ്കയില്ല .എങ്കിലും അങ്ങിനെ പറയരുതായിരുന്നു .കാരണം ഇവിടെ രാഷ്ട്രീയകൊലപാധകികളെ സംരക്ഷിക്കുകയും മത വിദ്വേശം ഇളക്കിവിടുന്നടരത്തില്‍ വിഷം കുത്തിവെക്കുന്ന അധ്യാപകരും അവര്‍ക്ക് കൊലപാധകമല്ലാത്ത ശിക്ഷവിധിക്കുകയുംചെയ്യുന്നവരെ പിടിക്കുന്നതിന്നുപകരം അദ്ധ്യാപകന്‍ ചെയയ്തതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും അതേറ്റുപാടുന്നരാഷ്ട്രീയ നേതാക്കന്മാരെയും കുറിച്ച് ഇവരെനിയന്ത്രിക്കുന്നത് ആരാണെന്ന് കാണാതെ ഇങ്ങിനെ പറയരുതായിരുന്നു .ഇങ്ങിനെയുള്ളകാര്യങ്ങള്‍ക്കും അക്രമങ്ങല്‍ക്കുമെതിരെയാണ്പട്ടാളത്തെ വിളിക്കേണ്ടത്.അതല്ലാതെ മറുവാക്ക്പറയുന്ന മരുമകളെ തല്ലാന്‍ അയല്‍വാസികളെയല്ലവിളിക്കേണ്ടത്.

കേരളം സംസ്ഥാന സര്‍ക്കാര്‍.. ?


ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ പുരോകതിയിലേക്ക്
കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെകെരളം നിന്നിടത്തുതന്നെനില്‍ക്കുന്നു . കേരളം ഒരുമാഹാസംഭവമാനെന്നു രാഷ്ട്രീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളി പറയുമ്പോഴും കേരളത്തിന്റെപുരോകമനത്തിനുവേണ്ടി വല്ലതും ചെയ്തിട്ടുനടെങ്കില്‍ അതുപ്രവാസിസമൂഹം മാത്രമാണ്.അത് എല്ലാരാഷ്ട്ട്രീയപാര്ട്ടികളുംവിസ്മരിക്കുന്നു. ദീര്‍ഗകാലത്തെകടിനാദ്വാനത്തിന്റെ ഫലമായി കുറെ അസുഖങ്ങളുംപേറി നാട്ടിലെക്കുതിരിക്കുന്നപ്രവാസികള്‍ കയ്യിലുള്ളകാഷും ബാങ്കുലോണ്‍കൂടിയെടുത്തു എന്തെന്കിലുംശിഷ്ട്ടകാലജീവിതമാര്‍ഗംതെടാമെന്നായാല്‍ അതിനും ഈ കോമരങ്ങള്‍സമ്മതിക്കില്ല ഉടനെയെത്തുംകൊടിയുമായി . ദീര്‍ഗകാലത്തെ മുറ വിളിയുടെഫലമായി ഇപ്പോള്‍ പ്രവാസിപുരനധിവാസ പദ്ധതിയുടെഭാഗമായി ഒരുപഠനകമ്മറ്റിയെ നിയമിക്കാന്‍ ആലോചിച്ച നിയമസഭാതീരുമാനം സ്വാഗതാര്‍ഹം. ഇതോരുപ്രഹസനമാവാതിരിക്കട്ടെ ?. അതോടൊപ്പം പുതിയോരുവാര്‍ത്തകണ്ടു . .കേരളത്തിന്റെ പേര്മാറ്റത്തെകുറിച്ച് { കേരള } എന്നുള്ളത് { കേരളം} എന്നാക്കണം ഇപ്പോഴത്തെസാഹജര്യത്തില്‍ ഇതുനന്നായിചേരും കാരണം ഇത് ഉന്നയിക്കുന്നവരുടെയും വൈറസ്പനികള്‍പരത്തുന്ന കൊതുകുകളുടെയുംഉദ്ദേശവും മുദ്രാവാക്യവും ഓണാണ് കേരളം ഇത് നടപ്പിലാവുകയാണെങ്കില്‍ നമുക്ക് ഇങ്ങിനെവായിക്കാം [കേരളം സംസ്ഥാന ഭാഗ്യക്കുറി ] നിയമസഭയുടെ വിലപ്പെട്ട സമയങ്ങള്‍ ഇതുപോലെയുള്ള തമാശകള്‍ക്ക് വേണ്ടിചിലവാക്കാതെ പെട്രോളിന്‍റെയുംഡീസലിന്റെയും ടാക്സ്‌ കുറക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന്നോക്കെന്റെ വെള്ളകുപ്പായക്കാരെ >>> ....ഹല്ലപിന്നെ എന്തേയ്.?

ഇവര്‍ ആരുടെ അനന്തരാവകാശികള്‍ ?



കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് ആരും വേവലാതികൊള്ളുകയോ, അതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്ന് ഒട്ടു ദുഃഖത്തോടെ ചൂണ്ടിക്കാണിക്കേണ്ടിവരികയാണ്. കൗമാര പ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്ന ആണ്‍ മക്കളുള്ള വീട്ടിലെ മാതാവും പിതാവും അനുഭവിക്കുന്ന നെഞ്ചിടിപ്പാണ് ആ പ്രതിസന്ധി. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളെ എന്തു ചെയ്യണം എന്ന് അറിയാത്തതിന്റെ ആധിയിലാണ് അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ മാത്രം വേവലാതിയായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ പേടിക്കേണ്ടത് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് എന്ന് കോഴിക്കോട് നഗരത്തിലെ പോലീസ് അധികാരികള്‍ അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കുട്ടിമോഷ്ടാക്കളുടെ സംഘങ്ങളെ നിരന്തരം പിടികൂടിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട്ടെ പോലീസുകാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യത്തെ വസ്തുത പുറത്തുവന്നത്. ആദ്യമൊന്നും ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആദ്യമാദ്യം പോലീസുകാര്‍ തന്നെയും വിശ്വസിച്ചിരുന്നില്ല. കളവുമുതലായി നാല്‍പ്പത്തഞ്ചോളം മോട്ടോര്‍ സൈക്കിളുകളും അതിന്റെ പകുതിയോളം കമ്പ്യൂട്ടറുകളും കണ്ടെടുത്തപ്പോള്‍ സ്വാഭാവികമായും പോലീസുകാര്‍ കരുതിയത് ഏതോ വന്‍ മോഷണ സംഘമായിരിക്കും ഇതിനു പിന്നില്‍ എന്നാണ്. എന്നാല്‍ അന്വേഷണം തുടര്‍ന്നപ്പോള്‍ അവര്‍ അമ്പരക്കുക തന്നെ ചെയ്തു. 15നും 18നും ഇടയില്‍ പ്രായമുള്ള 15 വിദ്യാര്‍ഥികളായിരുന്നു ഈ സംഘടിത മോഷണത്തിനു പിന്നില്‍. പഴുതില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവരുടെ ഓരോരുത്തരുടെയും പിതാക്കന്മാരെ വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് അധികൃതര്‍ ശരിക്കും അമ്പരന്നുപോയത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന മക്കള്‍ എവിടെയാണ് എത്തുന്നത് എന്നോ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നോ ആരും അറിഞ്ഞിരുന്നില്ലത്രെ. ആരും മക്കളെക്കുറിച്ച് അന്വേഷിച്ചിരുന്നുമില്ല. പത്ത് പൈസ പോലും വരുമാനമില്ലാത്ത ഇളംതരുണര്‍ രാത്രിയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതും ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും കണ്ടപ്പോള്‍ ചില പിതാക്കന്മാര്‍ ചോദിച്ചില്ല എന്നല്ല. 'കൂട്ടുകാരന്റെതാണ്' എന്ന മറുപടി കേട്ടതോടെ അവര്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ തന്നെ, സ്വന്തം മകനെ എന്തിന് അവിശ്വസിക്കണം? എന്തിന് സംശയിക്കണം? അല്ലേ?. പക്ഷേ, പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തെളിവ്‌സഹിതം കാര്യങ്ങള്‍ നിരത്തിയപ്പോള്‍ പിതാക്കന്മാരും കണ്ണുതള്ളി. ഏതായാലും മോഷ്ടാക്കളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കാര്യം ചെയ്തു. ആരുടെയും പേര് വെളിപ്പെടുത്തിയില്ല. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തയുടന്‍ സ്വന്തക്കാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടികളെ നിരീക്ഷിക്കണമെന്നും സൂക്ഷ്മതയോടെ വളര്‍ത്തണമെന്നും ഓരോ രക്ഷിതാവിനേയും ഓര്‍മിപ്പിച്ചു. അത്രയല്ലേ പോലീസിന് ചെയ്യാനൊക്കൂ. എന്നാല്‍ സംഗതി അവിടംകൊണ്ട് നിന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കോഴിക്കോട് നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തു നിന്ന് ഇതേ ലക്ഷണങ്ങളുള്ള മറ്റൊരു സംഘം കുട്ടിക്കള്ളന്മാരെ ഒരാഴ്ചക്കിടെ പോലീസ് പിടികൂടി. കളവുമുതല്‍ മോട്ടോര്‍ സൈക്കിള്‍ തന്നെ. ഒരേ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നവരാണ് ഈ സംഘത്തിലെ മോഷ്ടാക്കള്‍ എന്നൊരു പ്രത്യേകതയുമുണ്ട്. ഇവിടേയും അന്വേഷിച്ചു ചെന്നപ്പോള്‍ രക്ഷിതാക്കളുടെ അനാസ്ഥ തന്നെയാണ് കുട്ടികള്‍ക്ക് മോഷണത്തില്‍ അഭിരമിക്കാന്‍ അവസരമൊരുക്കിയത്. ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്ന പയ്യന്‍ രാവിലെ ബസ്സില്‍ സ്‌കൂളിലേക്ക് പോയാല്‍ വൈകുന്നേരം തിരിച്ചുവരുന്നത് 'സ്വന്തം' ബൈക്കിലാണ്. ഇതെങ്ങനെ സാധിച്ചു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല! അറിയാന്‍ ശ്രമിക്കുന്നുമില്ല. ഇതെന്തു നഗരമാണ്? ഇതെന്തു നാടാണ്?. നേരും നെറിയുമുള്ള സാമൂഹിക ജീവിതവും സ്‌നേഹത്തിന്റെ അടുപ്പമുള്ള കുടുംബ ജീവിതവുമായിരുന്നു കേരളീയ സമൂഹത്തിന്റെ മുഖമുദ്ര. ഇന്ന് അതൊരു മേനി പറച്ചില്‍ മാത്രമാണ്. സ്വന്തം വീട്ടില്‍, തൊട്ടടുത്ത മുറിയില്‍, മക്കള്‍ എന്തു ചെയ്യുന്നു എന്നു പോലും അറിയാത്ത പിതാക്കന്മാരാണ് ഇന്നത്തെ കേരളീയര്‍. കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ പലരും കറങ്ങിത്തിരിഞ്ഞു നടക്കുന്നുണ്ട് നമുക്കു ചുറ്റും. മയക്കുമരുന്ന് ലോബിയും, കുഴല്‍പ്പണ ഇടപാടുകാരും ലൈംഗിക വിപണിക്കാരുമായിരുന്നു പണ്ട് എങ്കില്‍ പുതിയൊരു കൂട്ടരുമുണ്ട് ഇപ്പോള്‍. ഭീകര സംഘടനകളും തീവ്രവാദികളും. ഇത്തരക്കാര്‍ക്കൊക്കെയും ആണ്‍കുരുന്നുകളെ ആവശ്യമുണ്ട്. മോട്ടോര്‍ സൈക്കിളോ, കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ കൊരുത്ത് ചൂണ്ടയിട്ടാല്‍ കൊത്താന്‍ ഇഷ്ടംപോലെ കുട്ടികളുമുണ്ട് കേരളത്തില്‍. പിന്നെ മാഫിയകള്‍ക്കെന്ത് പ്രയാസം? ഗുണ്ടാ പണിയിലും കൂലിത്തല്ലിലും പരിശീലനം നേടിയ ശേഷമാണല്ലോ അടുത്തിടെ പല ചെറുപ്പക്കാരും തീവ്രവാദ ക്യാമ്പുകളിലെത്തിയത്. ഇതാണ് സാഹചര്യം. ഇത് അറിഞ്ഞുകൊണ്ടുവേണം മക്കളെ വളര്‍ത്താന്‍. പഴയതു പോലെയല്ല, കൂട്ടുകുടുംബമല്ല. ആണ്‍മക്കളെ ഗുണദോഷിക്കാനും വഴിനടത്താനും മുത്തച്ഛന്‍മാരോ അമ്മാവന്‍മാരോ വീട്ടിലുണ്ടാകില്ല. ആധുനിക കാലത്തെ പല വീട്ടിലും ജ്യേഷ്ഠന്‍മാര്‍പോലും ഉണ്ടാകില്ല. ഗുരുനാഥന്‍മാരുടെ കാര്യം പറയാനില്ല. അങ്ങനെയൊരു വംശം ഇപ്പോഴില്ലല്ലോ. മാഷുമാരും മറ്റുമല്ലേ ഉള്ളത്? അവരാരെങ്കിലും ഗുണദോഷിക്കാന്‍ ശ്രമിച്ചാല്‍ തന്നെ പയ്യന്‍സിന് അത് പിടിച്ചുകൊള്ളണമെന്നില്ല. പറഞ്ഞു വരുന്നത്, ആണ്‍കുട്ടിയുടെ ഉത്തരവാദിത്വം പിതാവിലും മാതാവിലും മാത്രമാണ് എന്നാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധി പെരുത്ത് കഴിയുന്ന അമ്പതിലേറെ രക്ഷിതാക്കളുടെ അനുഭവം അതാണ് പറഞ്ഞു തരുന്നത്. ഇത് ആ രക്ഷിതാക്കളുടെ മാത്രം പ്രശ്‌നമല്ല. കോഴിക്കോട് നഗരത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണ്‍കുട്ടികളുള്ള ഓരോ വീട്ടിലേയും പ്രശ്‌നമാണ്. കേരളം അതിവിദൂരമല്ലാത്ത ഭാവിയില്‍ മോഷ്ടാക്കളുടെ നാടായി മാറണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നമാണ്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..... ഇവര്‍ വീരപ്പന്‍റെ അനന്തരവര്‍ ആവാതിരിക്കട്ടെ ,,,,,,



ഹര്‍ത്താലിന്‍റെ ചില നാറിയ കഥകള്‍


ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്‌കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്‌സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര്‍ ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.

പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്‌സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന്‍ വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.

സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്‌കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.

പുഞ്ചിരി മെച്ചപ്പെടുത്താം...

തിരക്കിട്ട നഗരജീവിതത്തിനിടയില്‍ ഒരു ചെറുപുഞ്ചിരി തൂകാന്‍ പലരും മറന്നുപോകുന്നു. ഒരു പുഞ്ചിരി... അത് മനസ്സ് നിറയ്ക്കും.
ഇത് നല്ലൊരു മുഖ വ്യായാമമാണ്. മുഖത്ത് ഗൗരവഭാവം വരുത്താന്‍ 28 മസിലുകളുടെ ആവശ്യമുണ്ട്.
എന്നാല്‍, ഒന്നു ചിരിക്കാന്‍ 17 മസിലുകള്‍ മതിയാകും. മാത്രവുമല്ല ചിരി സംതൃപ്തി നല്‍കും. നമുക്കും കാണുന്നവര്‍ക്കും ഗൗരവഭാവമാകട്ടെ ടെന്‍ഷന്‍ പകരും.

ശാസ്ത്രം വികസിച്ചതോടെ ദന്തവിഭാഗത്തില്‍ പുതിയ ഒരു ശാഖ കൂടി പിറന്നു - സൈ്മല്‍ ഡിസൈനിങ് ആന്‍ഡ് കോസ്‌മെറ്റിക് ഡെന്റിസ്ട്രി.

ഒരു വ്യക്തിയുടെ ചിരി മിനുക്കിയെടുക്കുകയാണ് ഇതില്‍ ചെയ്യുന്നത്. പല്ലിന്റെ വൈകൃതവും വിടവുമൊക്കെയാണ് ചിലര്‍ക്ക് ചിരിക്കാന്‍ മടി ഉണ്ടാക്കുന്നത്. ഇതിനെല്ലാം പരിഹാരം ഇപ്പോള്‍ ദന്തവിഭാഗത്തിലുണ്ട്.

ചിരി സുന്ദരമാക്കാന്‍ ആദ്യം അതിന്റെ ചിത്രം എടുക്കുക. പിന്നീട് പോരായ്മകള്‍ മനസ്സിലാക്കുക. അതനുസരിച്ച് ചികിത്സിക്കുക. ചിരിയിലെ വൈകല്യം ഏതെല്ലാം തരത്തിലാണെന്ന് നോക്കാം.

* ചിരിക്കുമ്പോള്‍ പല്ലിനു നടുവിലെ വിടവ്.
* മുന്‍പല്ലുകള്‍ രണ്ടെണ്ണം മറ്റുള്ളവയെക്കാള്‍ നീളം ഉള്ളവ.
* നിര തെറ്റി വരുന്ന പല്ല്. അതായത് പല്ലിന്റെ എണ്ണം കൂടുതലായിരിക്കും.
* അടച്ച പല്ലിന്റെ നിറവ്യത്യാസം
* പല്ലിലെ കറ, മഞ്ഞ നിറം മുതലായവ
* മുന്‍പല്ലിന്റെ പകുതി ഒടിഞ്ഞത്
* ഉന്തിയ മോണ
* വായ്‌നാറ്റം
* താടിയെല്ലിലെ അപാകങ്ങള്‍

ചിരിയിലെ അപാകങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതെല്ലാമാണെങ്കിലും ഇതിന് പരിഹാര മാര്‍ഗങ്ങള്‍ ദന്തഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

* പല്ലിന്റെ വിടവ് അറിയാതിരിക്കാന്‍ അതേ നിറത്തിലുള്ള ഇനാമലെന്ന് തോന്നിക്കുന്ന കൃത്രിമ മെറ്റീരിയല്‍ ഉപയോഗിച്ച് അടയ്ക്കുക. അല്ലെങ്കില്‍ രണ്ട് പല്ലിന്റെ നടുവിലായി ബ്രിഡ്ജ് ചെയ്യുക.

* പല്ലിന്റെ നിറം തിളങ്ങുന്നതാക്കാനും കുറുക്കുവഴികളുണ്ട്. നിറം നല്‍കുന്ന ട്രേയ്കള്‍ ലഭ്യമാണ്. ഇത് രാത്രി കിടക്കുമ്പോള്‍ പല്ലില്‍ ഇട്ടാല്‍ മതി. ഒരു ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചെയ്യാവൂ എന്നുമാത്രം.

* മോണചികിത്സയ്ക്ക് ഒട്ടേറെ ശ്രദ്ധ നല്‍കണം. ഇതിന് ശസ്ത്രക്രിയകളും ഉണ്ട്. പലതരം ക്ലിപ്പുകളും മോണ താഴ്ത്താന്‍ ഇടാം. പല്ലിന്റെ എക്‌സ്‌റേ എടുത്തതിനു ശേഷം വേണമെന്നു മാത്രം.

* താടിയെല്ല് നീണ്ടതാണെന്ന് കരുതി വിഷമിക്കേണ്ട. താടിയെല്ലിന്റെ നീളം കുറയ്ക്കുന്നതിനും മുഖത്തിന് അനുയോജ്യമായ രീതിയില്‍ ആക്കുന്നതിനും കോസ്‌മെറ്റിക് ഡെന്റിസ്ട്രിയില്‍ സംവിധാനമുണ്ട്. ഇതിന് പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തണമെന്നു മാത്രം. ശസ്ത്രക്രിയയ്ക്ക് രണ്ടുമൂന്ന് ആഴ്ചത്തെ വിശ്രമം മതി. പല്ലിന്റെയും മോണയുടെയും വൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മാറ്റുന്നതാണ് നല്ലത്.

പതിനൊന്നിനും പതിനാലിനും ഇടയ്ക്കുള്ള പ്രായത്തിലാണ് മുഖത്തിന്റെയും മോണയുടെയും ആകൃതി രൂപപ്പെടുന്നത്. അതിനാല്‍ ഈ പ്രായത്തില്‍ ദന്തചികിത്സ നടത്തുന്നതാണ് ഉത്തമം. ചികിത്സിച്ചു ഭേദമാക്കിയാലും ശരി; മനസ്സ് തുറന്ന് ചിരിച്ചാലേ മറ്റുള്ളവര്‍ക്ക് ഭംഗിയായി തോന്നൂ. സംഘര്‍ഷഭരിതമായ അവസ്ഥയില്‍ അത് ഒരു ആശ്വാസമായിരിക്കും
.

സേവനനികുതി മൂലം വിമാന യാത്രാച്ചെലവേറി


ഇക്കണോമി ക്ലാസിലുള്ള ആഭ്യന്തര, രാജ്യാന്തര യാത്രക്കാരില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ സേവനനികുതി ഈടാക്കിത്തുടങ്ങിയതോടെ വിമാന യാത്രാച്ചെലവേറി. ചെലവു കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കും നികുതി ബാധകമാക്കിയത് ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരുട്ടടിയായി.

ഇന്ധന സര്‍ച്ചാര്‍ജെന്ന പേരില്‍ അമിത തുക ഈടാക്കി വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുമ്പോഴാണ് സേവന നികുതിയും ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു.

ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് യാത്രക്കാരില്‍ നിന്ന് സേവനനികുതി ഈടാക്കിയിരുന്നുവെങ്കിലും ഇക്കണോമി ക്ലാസ് യാത്രക്കാരെ ഒഴിവാക്കിയിരുന്നു. രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനമോ അല്ലെങ്കില്‍ 515 രൂപയോ ഏതാണോ കുറവ് അതാണ് സേവന നികുതിയായി ഈടാക്കുക. ആഭ്യന്തര യാത്രക്കാരില്‍ നിന്ന് പരമാവധി ഈടാക്കുന്നത് 103 രൂപയാണ്. ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനം 103 രൂപയില്‍ കുറവാണെങ്കില്‍ അത് അടച്ചാല്‍ മതി.

നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് സേവന നികുതി ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ സേവന നികുതി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റെടുക്കുന്ന രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 1.26 ശതമാനവും ആഭ്യന്തര യാത്രക്കാരില്‍നിന്ന് 0.618 ശതമാനവുമാണ് സേവന നികുതിയായി പിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് എടുക്കുന്നവര്‍ ഇനി ഇരട്ട സര്‍വീസ് ചാര്‍ജ് നല്‍കേണ്ട ഗതികേടിലാണിപ്പോള്‍

കുഞ്ഞുമക്കളുടെ വിശപ്പിന്റെ വിളിയില്‍ അന്നമിറങ്ങാതെ ഇവര്‍...

Wednesday, June 30, 2010
ദൈദ്: 'നിങ്ങള്‍ നല്‍കുന്ന ഭക്ഷണം തൊണ്ടയില്‍ നിന്നിറങ്ങുന്നില്ല. നാട്ടില്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെയും ഭാര്യയുടെയും മാതാപിതാക്കളുടെയും മുഖമാണ് മനസ്സില്‍. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അവരൊക്കെ കൂട്ട ആത്മഹത്യ ചെയ്യും. പിന്നെ ഞങ്ങള്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്?'- എട്ട് മാസത്തോളമായി ശമ്പളമില്ലാതെ സജ ലേബര്‍ ക്യാമ്പില്‍ ദുരിതമനുഭവിക്കുന്ന പോര്‍ട്ട്‌ലാന്റ് കമ്പനിയിലെ മലയാളി തൊഴിലാളികളിലൊരാള്‍ കരഞ്ഞു പറഞ്ഞതാണിത്. ഇന്നലെ സജ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച കെ.വൈ.സി.സി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു തൊഴിലാളികള്‍.
കടം മൂലം നാട്ടില്‍ വീട്ടുകാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അറിഞ്ഞശേഷം ഇനിയും ഇവിടെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വീട്ടുകാര്‍ പലരും ആത്മഹത്യാ ഭീഷണി വരെ മുഴക്കിയിരിക്കുകയാണ്. പലിശക്കാരുടെ ഗുണ്ടകളുടെ ഭീഷണിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാകുന്നില്ല. വിമാന ടിക്കറ്റും ബാങ്ക് ഗാരണ്ടിയും കിട്ടിക്കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരോട് അവര്‍ അഭ്യര്‍ഥിച്ചു. നാട്ടില്‍ ചെന്ന ശേഷം പൊലീസില്‍ പരാതി നല്‍കി കമ്പനിയുടമകളുടെ വീട്ടില്‍ ചെന്ന് ശമ്പള കുടിശ്ശികയും വിസക്ക് കൊടുത്ത ഒരു ലക്ഷവും വാങ്ങാന്‍ സാധിക്കുമെന്ന വിശ്വാസവും ഇവര്‍ക്കുണ്ട്.
കുടുംബാംഗങ്ങള്‍ നാട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങളോര്‍ത്ത് നീറുകയാണ് തൊഴിലാളികള്‍. നെയ്യാറ്റിന്‍കര സ്വദേശി സുദിത് സുരേന്ദ്രന്റെ പിതാവ് രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. കമ്പനിയില്‍ നിന്ന് പാസ്‌പോര്‍ട്ട് കിട്ടാന്‍ വൈകിയതിനാല്‍ ഏക മകനായ സുദിതത്തിന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സമയത്തിന് പോകാനായില്ല. മകന്‍ വരുന്നതും കാത്ത് പിതാവിന്റെ മൃതദേഹം രണ്ടുനാള്‍ ഫ്രീസറില്‍ വെക്കുകയായിരുന്നു. ഫ്രീസറിന്റെ വാടക പോലും കൊടുക്കാനുള്ള പണം കൈയ്യിലില്ലാതെയാണ് സുദിത് വിമാനം കയറിയിരിക്കുന്നത്.
കൊട്ടാരക്കര സ്വദേശി റെജിയുടെ വിവാഹം ജൂലൈ രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ കമ്പനി എടുക്കാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഈ യുവാവ്.
കൊല്ലം സ്വദേശിയായ ഷിബുവിന്റെ മകന്‍ ഉന്നത മാര്‍ക്ക് വാങ്ങിയാണ് പ്ലസ്ടു വിജയിച്ചത്. തുടര്‍പഠനത്തിന് ഫീസ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ മാനസിക വിഷമത്തിലായ മകന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭീതിയിലാണ് ഷിബു. പലിശ കുന്നുകൂടിയതോടെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭാര്യയെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നതാണ് തൊഴിലാളികളെയെല്ലാം കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.
അതിനിടെ, ഇവരെ സഹായിക്കാനായി നിരവധി സംഘടനകള്‍ ദിനംപ്രതി മുന്നോട്ടുവരുന്നുണ്ട്. ദൈദ് മലയാളി അസോസിയേഷന്‍ റിലീഫ് കണ്‍വീനര്‍ പി.കെ ഫാറൂഖ് കുട്ടമംഗലം കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഡീസല്‍ എത്തിച്ചുകൊടുത്തു. ഒരു ദിവസം എ.സി പ്രവര്‍ത്തിപ്പിക്കാന്‍ 900 ദിര്‍ഹത്തിന്റെ ഡീസലാണ് വേണ്ടത്. ഷാര്‍ജയിലെ ഗ്രാന്റ് റെഡ് പെപ്പര്‍ റസ്‌റ്റോറന്റുകാര്‍ ഇന്നലെ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്തു. ചൈല്‍ഡ് കെയര്‍ ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീകളുടെ അസോസിയേഷനായ റോഷ്‌നി ഓര്‍ഗനൈസേഷന്‍ ടെലിഫോണ്‍ കാര്‍ഡുകളും വിതരണം ചെയ്തു. നാളുകളായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരുന്ന തൊഴിലാളികള്‍ക്ക് ഇത് ഏറെ ആശ്വാസമായി.
അതേസമയം, ഷാര്‍ജയിലെ ഒരു പ്രമുഖ ഇന്ത്യന്‍ അസോസിയേഷന്റെ ഭാരവാഹികള്‍ കമ്പനിയുടമകള്‍ക്ക് അനുകൂലമായാണ് സംസാരിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എന്തെങ്കിലും സഹായം നല്‍കിയെന്ന് വരുത്തി തങ്ങളെ ഒഴിവാക്കാനാണ് അവരുടെ ശ്രമം. അസോസിയേഷന്‍ പ്രസിഡന്റ് ക്യാമ്പിന്റെ ഗേറ്റ് വരെ വന്ന ശേഷം ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്ത് പ്രഹസനം കാണിച്ച് മടങ്ങുകയായിരുന്നു.
തങ്ങളുമായി സംസാരിക്കാനോ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ അദ്ദേഹം തയാറായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. മന്ത്രിമാരെയും സമ്പന്നരെയും സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്ന ഇത്തരം സംഘടനയുടെ ഭാരവാഹികളില്‍ പലര്‍ക്കും കമ്പനിയുമായി ബന്ധമുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

"അര്‍ജന്റിന ഇന്ത്യയെ ഏഴു ഗോളിന് തോല്‍പ്പിച്ചു

രാഷ്ട്രീയക്കാരുടെയും തലപ്പത്തിരിക്കുന്നവരുടെയും അഴിമതിയില്‍ നശിച്ചുപോകുന്ന നമ്മുടെ രാജ്യത്തിന്‍റെ കായിക രംഗം ഒരുഭാഗത്ത്‌ ക്രികെറ്റ് ചൂതാട്ടം നടക്കുമ്പോള്‍ മറുഭാഗത്ത്‌ മതിയായ പരിശീലനം ലഭിക്കാതെ നല്ലപ്രതിഭകളെ കണ്ടെത്താതെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഫുട്ബോള്‍ടീം ലോക ഫുട്ബോള്‍ മാമാങ്കം നടക്കുമ്പോള്‍ അതിരറ്റ ആവേശം കൊണ്ട് ഉണ്ണാനും ഉടുക്കാനുമില്ലങ്കിലും കളി കാണാനും അതിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്ന നമ്മുടെനാട്ടിലെ ഫോട്പോള്‍ ആരാധകരുടെ സ്വപ്നം എന്നുപൂവണിയും ? റാങ്കിങ്ങില്‍ നൂരാംസ്ഥാനത്തുപോലുമെത്താന്‍ സാധിക്കാത്ത നമ്മുടെരാജ്യത്തിന്‍റെ ലോകകപ്പ്‌ ഫോട്പോള്‍ മാമാങ്കം അടുത്ത തലമുറക്കെങ്കിലും ഇങ്ങിനെ സ്വപ്നം കാണാം ..."അര്‍ജന്റിന ഇന്ത്യയെ ഏഴു ഗോളിന് പരാജയപ്പെടുത്തി "അടുത്ത അമ്പതു വര്‍ഷത്തിനു ശേഷം .......>>>>>>

നല്ല നാളേക്ക് നല്ല കുട്ടികള്‍.


കുട്ടികളുടെ മാനസിക വളര്‍ച്ചയിലും സ്വ ഭാവരൂപീകരണത്തിലും കുടുംബാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. കുടുംബാംഗങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്ന കുഞ്ഞ് സംതൃപ്തിയോടെ വളരുന്നു. എന്നാല്‍ വിമര്‍ ശനങ്ങള്‍മാത്രം കേട്ടു വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനാണ് പഠിക്കുക. വിദ്വേഷത്തില്‍ വളരുന്ന കുട്ടികള്‍ കലഹങ്ങളില്‍ ഏര്‍പ്പെടുന്നു. സഹിഷ്ണുതയില്‍ വ ളരുന്ന കുഞ്ഞുങ്ങള്‍ ക്ഷമാശീലം പഠിക്കുന്നു. പ്രോത്സാഹനം വേണ്ടവിധം കിട്ടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം പുലര്‍ത്തുവാന്‍ സാധിക്കുന്നു, അഭിനന്ദനം ലഭിച്ചു വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നന്മകാണുവാന്‍ കഴിയുന്നു. സുരക്ഷിതത്വബോധത്തോടെ വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ വിശ്വസിക്കുവാന്‍ പഠിക്കുമ്പോള്‍ അപമാനിതരായി വളരുന്ന കുഞ്ഞുങ്ങള്‍ സ്വയം നിന്ദിക്കുകയാണ് ചെയ്യുക.

കുഞ്ഞുങ്ങളുടെ മനസില്‍ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സത്യസന്ധത, വിനയം, പരസ്​പരസ്നേഹം എന്നീ ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ മാതാപിതാക്കളില്‍ നിന്നുകണ്ടുപഠിക്കേണ്ടതാണ്. എന്നാല്‍, അമിത പരിലാളനവും, അമിതസ്വാതന്ത്ര്യവും കുട്ടികള്‍ക്ക് ദോഷഫലമാണ് ഉണ്ടാക്കുന്നത്.

മന്ത്രിയുടെ കരിനാക്ക്


കണ്ണൂര്‍: കൃത്യമായി പറഞ്ഞാല്‍ ഏഴേ ഏഴു ദിവസം. ഇനി ഒരു തടവുകാരനും തടവുചാടാന്‍ ആലോചിക്കുകയേ വേണ്ടെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്ന്‌ പറഞ്ഞതിന്റെ ഏഴാം നാള്‍ ഒന്നല്ല, രണ്ടു പേരാണ്‌ തടവു ചാടിയിരിക്കുന്നത്‌.
വെറും തടവുകാരല്ല. കൊടുംക്രിമിനലുകള്‍. നാല്‍പ്പതു ലക്ഷത്തോളം രൂപ ചിലവാക്കി ക്ലോസ്ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷനും രഹസ്യ ക്യാമറകളുമൊക്കെ സജ്ജമാക്കി ആഭ്യന്തര മന്ത്രി ആഘോഷമായി ഉദ്ഘാടനം ചെയ്തതിന്റെ പിന്നാലെ എല്ലാ ക്യാമറ കണ്ണുകളെയും മറച്ച്‌ റിപ്പര്‍ ജയാന്ദനും റിയാസും ജയില്‍ ചാടി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞായ്ച കണ്ണൂര്‍ ജയിലില്‍ നടത്തിയ പ്രസംഗത്തിന്‌ പരിഹാസ പൂര്‍വ്വമൊരു മുപടി. 'ജയിലിലിതാ ഇന്നു മുതല്‍ ക്യാമറകളും സി സി ടി വിയും വന്നിരിക്കുകയാണ്‌. തടവുചാടാമെന്ന്‌ ഇനിയൊരാളും ചിന്തിക്കേണ്ട. അങ്ങനെ ചിന്തിച്ചാല്‍ ആ നിമിഷം അത്‌ ജയിലധികാരികള്‍ അറിയും.
ജയിലിലെ ഉദ്യോഗസ്ഥരും ശ്രദ്ധിച്ചോളൂ. ചില വേണ്ടാത്ത ഇടപാടുകളൊക്കെ ഇവിടെ നടക്കുന്നുണ്ട്‌. ഇനി അതൊന്നും വേണ്ട.. എല്ലാം ക്യാമറയില്‍ പതിയും'- കഴിഞ്ഞ ഏഴിന്‌ തിങ്കളാഴ്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ ജയിലില്‍ നടത്തിയ പ്രസംഗം ഇങ്ങനെ. ഇന്നലെ തടവു ചാട്ടമറിഞ്ഞ്‌ ജയിലിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട്‌ ഞങ്ങള്‍ കാര്യങ്ങള്‍ പഠിച്ചു വരുന്നതേയുള്ളൂവെന്ന്‌ അധികൃതരുടെ പ്രതികരണം. ക്യാമറ പ്രവര്‍ത്തിച്ചില്ലേയെന്ന ചോദ്യത്തിന്‌ മഴയായതിനാല്‍ ഓഫാക്കിയെന്ന്‌ മറുപടി. വൈദ്യുതി തടസവുമുണ്ടായിരുന്നുവത്രെ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപാളിച്ച എന്തുമാത്രം ഭീകരമെന്നതിനു തെളിവാണ്‌ ഇന്നലെയുണ്ടായ ജയില്‍ ചാട്ടം. മരഫ്രെയിമില്‍ നിന്ന്‌ തുരുമ്പിച്ച ഇരുമ്പു പട്ട ഇളക്കിയെടുക്കുന്ന ജോലി ഇവര്‍ ദിവസങ്ങളായി ചെയ്തു വരുന്നുണ്ടെന്നാണ്‌ കരുതേണ്ടത്‌.
അതൊന്നും രഹസ്യക്യാമറയില്‍ പതിഞ്ഞില്ല, സി സി ടി വിയില്‍ കണ്ടതുമില്ല.
വിയ്യൂര്‍ ജയിലിലായിരിക്കെ കക്കൂസ്‌ ക്ലോസറ്റ്‌ തുരന്ന്‌ അതിലൂടെ രക്ഷപ്പെടാന്‍ വഴിയൊരുക്കി പിടിയിലായതാണ്‌ മാള ഇരട്ടക്കൊലക്കേസടക്കം നിരവധി കൊലപാതകങ്ങളിലും വധശ്രമക്കേസുകളിലും പ്രതിയായ റിപ്പര്‍ ജയാനന്ദന്‍. തൂക്കിക്കൊല്ലാന്‍ വിധിച്ച്‌ പിന്നീട്‌ ജീവര്യന്തമായി ശിക്ഷ ഇളവു ചെയ്ത ഈ കൊടും ക്രിമിനലിനെ ഒറ്റയ്ക്ക്‌ പാര്‍പ്പിക്കുന്നതിനു പകരം നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ റിയാസിനെ കൂടെ കിടത്തി. ഏതാനും മാസം മുമ്പ്‌ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ്‌ റിയാസ്‌. തടവുചാടാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ നേരത്തെ തന്നെ അറിയാവുന്ന രണ്ടു പേരെയും ഒരേ സെല്ലിലാക്കിയത്‌ രണ്ടു പേര്‍ക്കും ജോലി എളുപ്പമാക്കി.
കണ്ണൂര്‍ ജയിലിലെ പത്താം ബ്ലോക്കിലാണ്‌ ഏറ്റവുമധികം സുരക്ഷാ ക്രമീകരണങ്ങളുള്ളത്‌. തീവ്രവാദക്കേസുകളിലെ പ്രതികല്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ച ഈ ബ്ലോക്കിലാണ്‌ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയും സംഭവിച്ചത്‌. പത്താം ബ്ലോക്കിലെ തടവുകാരുടെ നീക്കങ്ങളെല്ലാം 24 മണിക്കൂറും ക്യാമറ പകര്‍ത്തുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം. മതിലിനും ക്യാമറ സ്ഥാപിച്ചതിനാല്‍ മതില്‍ ചാട്ടവും കണ്ടു പിടിക്കും. ഇതെല്ലാം വിലയിരുത്തിയായിരുന്നു ഇനി തടവുചാട്ടം ചിന്തിക്കുകയേ വേണ്ടെന്ന്‌ ആഭ്യന്തര മന്ത്രി പ്രസംഗിച്ചത്‌.ഒരാഴ്ചക്കകം ആഭ്യന്തരമന്ത്രിയുടെ ഉത്തരം മുട്ടിച്ച്‌ തടവുകാര്‍ ജയില്‍ ചാടിയിരിക്കുകയാണ്‌. നാല്‍പ്പതു ലക്ഷത്തിന്റെ സംവിധാനങ്ങളെയും ആഭ്യന്തരമന്ത്രിയുടെ വീരവാദത്തെയും പരിഹസിച്ചു കൊണ്ട്‌.
മുമ്പ്‌ തടവുകാരുടെ മൊബെയില്‍ ഫോണ്‍ സംസാരം തടയാന്‍ സ്ഥാപിച്ച മൊബെയില്‍ ജാമര്‍ സംവിധാനത്തിനും കണ്ണൂര്‍ ജയിലില്‍ അല്‍പ്പായുസ്‌ മാത്രമാണുണ്ടായിരുന്നത്‌. മൊബെയില്‍ ജാമറില്‍ ഉപ്പിട്ട്‌ കേടുവരുത്തിയെന്നാണ്‌ സംസാരം. തടവുകാര്‍ക്ക്‌ ഇപ്പോള്‍ മൊബെയില്‍ ഫോണെത്തുന്നുണ്ടെന്നും ഒരു തടസവുമില്ലാതെ അവരിത്‌ ഉപയോഗിക്കുന്നുണ്ടെന്നും ജയിലധികാരികള്‍ തന്നെ സമ്മതിക്കുന്നു. മൊബെയില്‍ മലദ്വാരത്തികത്തു വെച്ചാണ്‌ ജയിലിലേക്ക്‌ കടത്തുന്നതെന്നും അതു പിടിക്കാന്‍ ഒരു കസേരയുണ്ടെന്നും ആഭ്യന്തരമന്ത്രി കഴിഞ്ഞയാഴ്ച പ്രസംഗിച്ചിരുന്നു. കസേരയിലിരുത്തിയാല്‍ മൊബെയില്‍ ഫോണുണ്ടെങ്കില്‍ അറിയാമത്രെ.
ഏതായാലും ആഭ്യന്തര മന്ത്രിയുടെ ആധുനിക സംവിധാനങ്ങള്‍ കണ്ണൂര്‍ ജയിലില്‍ ഒന്നുമല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌ വ്യക്തമായ പദ്ധതിയോടെ നടത്തിയ ഈ ജയില്‍ ചാട്ടം. സി പി എമ്മുകാരായ രാഷ്ട്രീയതടവുകാര്‍ക്കായി നയങ്ങള്‍ ഉദാരമാക്കിയ കണ്ണൂര്‍ ജയിലിലെ ഈ സുരക്ഷാപാളിച്ചയ്ക്ക്‌ ഉത്തരവാദികള്‍ ജയിലുദ്യോഗസ്ഥരെ നിഷ്ക്രിയരാക്കി തടവുകാര്‍ക്ക്‌ എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാക്കിയ ഭരണാധികാരികള്‍ തന്നെ.ഇവിടെ ഒരുകാര്യം നാംചിന്തിക്കണം സംഭവംനടന്നയുടനെ അവര്‍ക്കുമനസ്സിലായി കാമറ ആ
രും ഒഫ്ചെയ്തതല്ലെന്ന്.അങ്ങിനെയെങ്കില്‍പിന്നെ ഒന്നെയൊള്ളൂ ഇത് മന്ത്രിയുടെ കരിനാക്ക്തന്നെ.?

സ്തനമാണ് താരം

മോസ്‌കോ: കേട്ടാല്‍ രസകരമെന്ന്‌ ആര്‍ക്കും തോന്നും! ഇതെന്തു സ്‌ത്രീയെന്നും ചിലപ്പോള്‍ ചിന്തിച്ചേക്കാം. പക്ഷേ കാശുമുടക്കിയവര്‍ക്കേ അതിന്റെ വിഷമം മനസിലാകൂ എന്നാണ്‌ റഷ്യന്‍ മോഡല്‍ ഐറീന്‍ ഫെരാരിയുടെ പക്ഷം. സംഭവം അല്‍പം വിചിത്രമാണ്‌.

വിമാനയാത്രയ്‌ക്കിടെ തന്റെ മാറിടത്തിന്‌ കേടുപറ്റിയെന്ന്‌ ആരോപിച്ച്‌ സ്വിസ്‌ എയര്‍ലൈന്‍സിനെതിരെ ഐറീന്‍ കേസുകൊടുത്തിരിക്കുകയാണ്‌. മോസ്‌കോയില്‍ നിന്ന്‌ സൂറിച്ചിലേക്ക്‌ പോകുന്നതിനായി സ്വിസ്‌ എയര്‍ലൈന്‍സില്‍ യാത്ര ചെയ്‌തപ്പോള്‍ പറ്റിയ പരുക്കിനെതിരേയാണ്‌ 29 വയസുകാരിയായ ഐറീന്‍ കേസുമായി വന്നിരിക്കുന്നത്‌.

സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനായി ഫെരാരി ശസ്‌ത്രക്രിയയിലൂടെ തന്റെ രണ്ട്‌ മാറിടങ്ങളുടെയും വലിപ്പം കൂട്ടിയിരുന്നു. യാത്രയ്‌ക്കിടെ വിമാനം പെട്ടെന്ന്‌ ഉലയുകയും ഐറീന്റെ ഇടതുമാറിടം തൊട്ടുമുന്നിലെ സീറ്റില്‍ പോയി ഇടിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നതായി ഐറീന്‍ പറയുന്നു.

പിന്നീട്‌ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ്‌ മാറിട ശസ്‌ത്രക്രിയിലൂടെ ഉള്ളില്‍ നിക്ഷേപിച്ച സിലിക്കണ്‍ ബാഗ്‌ തകര്‍ന്നതായി കണ്ടെത്തിയത്‌. ഇടിയുടെ ആഘാതത്തില്‍ കേടുപറ്റിയ ഒമ്പത്‌ കിലോഗ്രാം വരുന്ന മാറിടത്തില്‍ വീണ്ടും ശസ്‌ത്രക്രിയ നടത്തുന്നതിന്‌ 82,500 ഡോളര്‍ നഷ്‌ടപരിഹാരമായി വിമാനക്കമ്പനി നല്‍കണമെന്നാണ്‌ ഫെരാരിയുടെ ആവശ്യം. വിമാനത്തിന്റെ സീറ്റുകള്‍ തമ്മിലുള്ള അകലം കുറഞ്ഞതാണ്‌ ഗുരുതരമായ അപകടത്തിന്‌ ഇടയാക്കിയതെന്നും യുവതിയുടെ പരാതിയിലുണ്ട്‌.

കണ്ടില്ലേ പിണറായി സഖാവിന്‍റെ ഇരട്ടതാപ്പ്

എല്‍.ഡി.എഫിന് നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ ഐ.എന്‍.എല്‍ എടുത്ത തീരുമാനം അപക്വമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഐ.എന്‍.എലിലെ ചില നേതാക്കളുടെ പ്രേരണക്ക് മറ്റുള്ളവര്‍ വഴങ്ങേണ്ടിവരികയാണുണ്ടായത്.

ജമാ അത്തെ ഇസ് ലാമിയുടേത് പൊയ്മുഖമാണെന്നും കശ്മീരിലെ തീവ്രവാദി സംഘടനകളുമായി ജമാ അത്തെ ഇസ് ലാമിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.????

ഇതുവരെ കൂടെയുണ്ടായിരുന്നപ്പോള്‍ ഇവരൊക്കെ നല്ലവരായിരുന്നോ പിണറായി സഘാവെ.? ഉടുക്കാന്‍ പറ്റാത്തത് വലിച്ചു കീറുക എന്ന നയം..എന്നല്ലാതെ എന്താ പറയ്ക ????

നിങ്ങള്ക്ക് ഒരു ജോലി ????? .

എന്തെങ്കിലും ഒരു ജോലികിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് ഉയര്‍ന്ന യോഗ്യതകളുമായി യുവാക്കള്‍ കമ്പനികള്‍ തോറും കയറിയിറങ്ങുമ്പോള്‍ ഇവിടെ കാണ്‍ പൂരില്‍ ഒരു കുരങ്ങിന് 10,000 രൂപ ശംബളത്തില്‍ ജോലി.

കാണ്‍പൂരിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആണ് മംഗള്‍സിങ് എന്ന കുരങ്ങിനെ ജോലിയില്‍ നിയമിച്ചിരിക്കുന്നത്. ഓഫീസില്‍ കയറി ശല്യമുണ്ടാക്കുന്ന മറ്റ് കുരങ്ങന്മാരെ ഓടിക്കുകയാണ് മംഗളിന്റെ ദൗത്യം. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസ് കാവല്‍.

കുരങ്ങാന്‍മാര്‍ ഏറെയുള്ള ഭാഗത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. കാമ്പസിനുള്ളില്‍ താമസിക്കുന്ന ജീവനക്കാരുടെ വീട് അലങ്കോലമാക്കുന്നതും ഓഫീസില്‍ കയറി ഫയലുകള്‍ കീറിക്കളയുന്നതും കുരങ്ങന്മാരുടെ സ്ഥിരം പണിയാണ്. ചിലപ്പോഴൊക്കെ ആളുകള്‍ക്കെതിരെയും ഇവര്‍ ആക്രമണം അഴിച്ചുവിടാറുണ്ട്.

കുരങ്ങന്മാരുടെ അക്രമം അതിരുകടന്നപ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കാണ്‍പൂര്‍ മൃഗശാലയുമായി ബന്ധപ്പെട്ടു. നൂറിലേറെ വരുന്ന കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ച മൃഗശാലാ അധികൃതര്‍ ഓഫിസ് അധികൃതര്‍ക്ക് ഒരു വലിയ കൂടു നല്‍കി.

കരങ്ങന്മാരെ കെണിയില്‍പ്പെടുത്തി പിടികൂടുകയായിരുന്നു ഉദ്ദേശം. പക്ഷേ ഒരു കുരങ്ങന്‍പോലും കെണിയില്‍ വീണില്ല. തുടര്‍ന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞതനുസരിച്ച് ഓഫീസ് അധികൃതര്‍ മുഹമ്മദ് ഫരീദ് എന്നയാളുമായി ബന്ധപ്പെട്ടു.

മുഹമ്മദ് കുരങ്ങന്മാര്‍ക്ക് പരിശീലനം നല്‍കുന്നയാളാണ്. രാഷ്ട്രപതിഭവന്‍, ദില്ലി, കാണ്‍പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇവയെയെല്ലാം കുരങ്ങന്മാരില്‍ നിന്നു രക്ഷിക്കുന്നത് മുഹമ്മദാണ്.

അങ്ങനെ മുഹമ്മദ് ദൗത്യം ഏറ്റെടുത്തു. കോര്‍പ്പറേഷന്‍ ക്യാമ്പസില്‍ ഏറെയും ചുവന്നമുഖമുള്ള കുരങ്ങന്മാരാണ്. അവര്‍ക്ക് കറുത്തമുഖമുള്ള കുരങ്ങന്മാരെ പേടിയാണ്. അതുകൊണ്ട് കറുത്തവനായ മംഗള്‍സിങ്ങിനെയാണ് മുഹമ്മദ് വിട്ടുകൊടുത്തത്.

കറുത്ത മുഖവും നീണ്ടവാലുമുള്ള മംഗളിനെ കാണുമ്പോള്‍ത്തന്നെ കുരങ്ങന്‍പട ജീവനുംകൊണ്ടോടുമത്രേ. തന്റെ ജോലി മംഗള്ഡ ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്

വഴി തെറ്റുന്ന പ്രവാസി

ഇന്ന്‍ ഓഗസ്റ്റ് പതിനെട്ട് നാളെയാണ് കബീര്‍ ഗള്‍ഫിലേക്ക് പോകുന്നത് പുലര്‍ച്ചെ ആറ്‌മണിക്കാണ് ഫ്ലൈറ്റ് അതുകൊണ്ട് ഇന്ന് രാത്രിവീട്ടില്‍ പരിപാടിയുണ്ട്.
അവന്‍ സ്വന്തം വീടുവിട്ട്‌ ആദ്യമായി പോവുകയാണ്. ആകെയുണ്ടായിരുന്നൊരു കൂട്ടുകാരനാണ്. ബാക്കിയെല്ലാവരും ഗള്‍ഫില്‍പോയി ചിലര്‍ വന്നു തിരിച്ചുപോയി എനിക്കെന്തോ വലിയ താല്പര്യമില്ലഗള്‍ഫിനോട്. ഇവടെതന്നെ തിരിയാന്‍ സമയമില്ല.
വണ്ടി റോഡ്സൈഡില്‍ നിര്‍ത്തി അവന്‍റെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു.
ഞാന്‍ : അസ്സലാമു അലൈക്കും .
കബീര്‍ : വ അലൈക്കുമുസ്സലാം . അള്ളാ ബഷീറോ കയറിയിരിക്ക് നീയിന്നു കട നേരത്തെ അടച്ചോ ?.
ഞാന്‍ : ഇല്ല അനിയനെ നിര്‍ത്തി കുറച്ചു നേരത്തേക്ക്. എത്ര മണിക്കാണ് ഇറങ്ങുന്നത്? കാശൊക്കെ ശേരിയായോ?.
കബീര്‍ : ആധാരം വെച്ച് അന്‍പതിനായിരം കിട്ടി. പിന്നെ രണ്ടാളോടു പറഞ്ഞിട്ടുണ്ട് അതുംകിട്ടും പിന്നെ നീതന്നതും കൂടി ഒന്നെക്കാലക്ഷ്മാകും ബാക്കി എഴുപത്തയ്യായിരം അവിടെയെത്തി ജോലിയായിട്ടു ശംബലത്തില്‍നിന്നു കൊടുക്കാംഎന്നാനല്ലോപറഞ്ഞത് .
ഞാന്‍ : ഉമ്മയെവിടെ ? ഉപ്പ കിടക്കുകയാകുമല്ലേ ?
കബീര്‍ : ഉപ്പ കിടക്കുന്നു ഉമ്മ അകത്തുണ്ട്. ഉമ്മാ...ബഷീര്‍ വന്നിരിക്കണ്.
ഞാന്‍ അകത്തേക്ക് ചെന്നു ഉമ്മാ നിങ്ങള്‍ക്കെന്താ പണി ?
ഉമ്മ : മോനെ ബഷീറേ എന്താണ് നിന്‍റെ വീട്ടിലെവിശേശങ്ങള്‍ ?എല്ലാര്‍ക്കും സുകമല്ലെ ?ഞാന്‍ അടുക്കളയിലായിരുന്നു അയല്പക്കത്തുള്ളവരോക്കെയുണ്ട് രാത്രി എല്ലാവരും വരുന്നതല്ലേ .
ഞാന്‍ : എന്താ ഉമ്മാ നിങ്ങള്‍ വല്ലാണ്ടിര്യ്ക്കുന്നു ?
ഉമ്മ : ഒന്നുല്ലമോനെ കബീര്‍ നാളെ പോവുകയല്ലേ വല്ലാത്തൊരു വിശമം സ്കൂളിലും മദ്രസ്സിലുമൊക്കെ പട്ക്കാന്‍ നല്ല മിടുക്കനായിരുന്നു നിനക്കറിയുന്നതല്ലേ പത്താംക്ലാസ് നല്ല മാര്‍ക്കില്‍ പാസ്സായി. എന്നിട്ടും പഠിപ്പ്‌ നിര്‍ത്തി അദ്വാനിക്കാന്‍ തുടങ്ങി. അന്നുമുതലിന്നുവരെ അവന്‍ കുടുംബത്തിനു വേണ്ടി കഷ്ട്ടപ്പെടുന്നു. അവന്‍റെ കൂടെയുള്ളവരൊക്കെ കല്യാണം കഴിച്ചു ഇപ്പൊ പത്തിരുപത്തിമൂന്നു വയസ്സായി .കല്യാണത്തിന്റെ കാര്യം പറയുമ്പോള്‍ പറയും സുംയ്യന്റെയും ജമീലന്റെയും കഴിഞ്ഞിട്ടുമതിയെന്ന്‍.അവരെയും കേട്ടിക്കേണ്ട സമയം ആയില്ലേ ? എല്ലാം അവനു കിട്ടുന്നതുകൊണ്ട് ആയിട്ട് വേണ്ടേ ?അവന്‍റെ കോലം കണ്ടോ ?. ഉപ്പാക്ക് മരുന്ന്‍ വാങ്ങാന്‍ തന്നെ ഒരു സംഖ്യ വേണം .പിന്നെ നിന്നെപോലെയുള്ളവര്‍ ഉള്ളതുകൊണ്ട് ഇങ്ങിനെ പോകുന്നു. .അതിനിടയിലാണ് ഇങ്ങിനെയൊരു വിസയുടെ കാര്യം വന്നത്. എല്ലാരുംകൂടി സഹായിച്ചു ഇതുവരെയായി.എന്‍റെ മോനെ പടചോന്കാക്കട്ടെ ....നീയിരിക്ക് ചോറ് ബെയിച്ചിട്ടു പോയാല്‍മതി. കുട്മ്ബക്കരോക്കെ വന്നു തുടങ്ങി അല്‍പ്പം കഴിഞ്ഞു കബീരിനോട് യാത്ര പറഞ്ഞു ഞാനിറങ്ങി ....
അവന്‍ പോയ്ട്ടു ഒരുമാസം കഴിഞ്ഞു. എനിക്കയച്ച ആദ്യത്തെ കട്ട് കിട്ടി. പ്രിയപ്പെട്ട ബഷീര്‍ എനിക്കിവിടെ സുഖം നിനക്ക് സുഖമല്ലേ? നിങ്ങളെയൊക്കെ വിട്ടുപിരിഞ്ഞപോള്‍ വല്ലാത്ത സങ്കടം തോന്നി. നിന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ ?എന്‍റെ വീട്ടിലേക്കും ഇടക്ക് ശ്രദ്ധിക്കണം. എല്ലാവരോടും എന്‍റെ അന്വേഷണം പറയണം . എനിക്കിവിടെ ഒരുപാട് കൂട്ടുകാരുണ്ട് എല്ലാവരും മലയാളികളാണ് . പിന്നെ അടുത്ത മാസം ഇകാമ കിട്ടും അത് കഴിഞ്ഞു ജോലിയായിട്ട് ഇനിഞാന്‍ എഴുതാം പ്രിയത്തില്‍ നിന്‍റെ പ്രിയ കൂട്ടുകാരന്‍ ..........
പിന്നീടു മൂന്ന് മാസം കഴിഞ്ഞാണ് അടുത്ത കത്ത് വന്നത് . അതില്‍ ഇകാമ കിട്ടി ജോലിയായി ഒരു സൂപര്‍ മാര്‍ക്കറ്റില്‍ സൈല്സ്മാനായിട്ടാണ് . സുഗമാണ് എണ്ണൂര്‍ റിയാല്‍ ശമ്പളമുണ്ട് . ഭക്ഷണവും താമസവും കമ്പനിയാണ് തരുന്നുണ്ട് . അതുകൊണ്ട് കുറച്ചു കാശ് വിസന്‍റെ ആള്‍ക്ക് കൊടുക്കും . ബാകിവരുന്നത് വീട്ടിലേക്കയക്കും കടങ്ങള്‍ കുറെയുണ്ടല്ലോ. നിന്‍റെ കാശുംതരാനുണ്ടല്ലോ .......
പിന്നീട് രണ്ടു വര്‍ഷത്തിനിടക്ക് ഒന്ന്‍ രണ്ടു കത്തുകള്‍ വന്നു . അവസാനംവന്ന കത്തില്‍ ഒരുവര്‍ഷം കൂടി കഴിഞ്ഞിട്ടേ നാട്ടില്‍ വരുന്ന കാര്യം ആലോജിക്കുന്നോള്ളൂ എന്ന് എഴുതിയിരുന്നു . ...
ഇപ്പോള്‍ നാലുവര്‍ഷം . ഒരു വിവരവുമില്ലായിരുന്നു . അതിനിടയില്‍ അവന്‍റെ വീട്ടില്‍ ചെന്നപ്പോഴാണ് അറിയുന്നത് കഴിഞ്ഞ ഒരു വര്‍ഷമായിട്ടു വിവരങ്ങലോന്നുമില്ല . ക്കശുമില്ല. അതിനിടയില്‍ വാപ്പമരിച്ചു. ഇപ്പോള്‍ പെങ്ങന്മാര്‍ ജോലിക്കുപോകുന്നു . അവര്‍ക്ക് കിട്ടുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞുപോകുന്നു . വീട്ടുകാര്‍ സൌദിയിലുള്ള ആരോടൊക്കെയോ ബന്ധപ്പെട്ടപ്പോള്‍ അവന്‍ വരും ഇപ്പോള്‍ ജോലി വേറെ സ്ഥലത്താണ് ശമ്പളം ശെരിക്കു കിട്ടുന്നില്ല എന്നൊക്കെയാണ് അറിയാന്‍ സാധിച്ചത് . എല്ലാം കേട്ടപ്പോള്‍ വല്ലാത്ത വിശമം തോന്നി . എന്‍റെ പ്രിയകൂട്ടുകാരന് എന്തുപറ്റി ?. ... പടച്ചവന്‍റെ ഒരു പരീക്ഷണം . എത്ര നല്ലവനായിരുന്നു അവന്‍ ?. എല്ലാവരോടും ചിരിച്ചു കളിച്ചും അഞ്ചു വ്ഖ്‌തും നിസ്കരിച്ചും അദ്വാനിച്ചു കുടുംബം നോകിയിരുന്ന ഒരുവനായിരുന്നിട്ടും ഇങ്ങിനെ ഒരു പരീക്ഷണം ...... ?

ഒരുപാട് ആലോചിച്ചു. അടുത്ത മാസം തന്നെ ഒരു വിസിറ്റിംഗ് വിസയും തരപ്പെടുത്തി ഞാനും സൌദിയിലെത്തി . അന്വേഷിച്ചു. കൂട്ടുകാരെയും വേണ്ടപ്പെട്ട എല്ലാവരെയും കണ്ടു അതില്‍ നല്ലവരും അല്ലാത്തവരും ഉണ്ടായിരുന്നു. അവരില്‍ നിന്നൊക്കെ ഞാന്‍ അരിഞ്ഞത് ഞാന്‍ കണ്ടിരുന്ന
ഞാന്‍ അന്വേഷിച്ചുവന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനായ കബീറിനെ കുറിച്ചല്ലായിരുന്നു ...
മറിച്ച് കൂട്ടുകാരുമൊത്ത് വെള്ളമടിച് ചീട്ടും കളിച്ചു ഇടക്ക് മറ്റുള്ളവരുമായി അടിയുണ്ടാക്കുന്ന ഒരു കബീരിനെയായിരുന്നു . ഒടുവില്‍ ഒരു അന്യരാജ്യക്കാരിയുമായി അടുപ്പത്തിലാവുകയും അവന്‍റെ ഉണ്ടായിരുന്ന സമ്പാദ്യം എല്ലമെടുത്ത് അവ്ല്നാടുവിട്ടു എന്നും . അതിനുശേഷം ഒരു അടിപിടി കേസില്‍ പെട്ട് അവന്‍ സൌദിയിലെ ജൈലിലാണ്. അവനു വേണ്ടി ഹാജരായിരുന്ന വക്കീലുമായി സംസാരിച്ചു.
തെളിവുകളെല്ലാം അവനു പ്രതികൂലമായത്‌ കൊണ്ട് ആറുവര്‍ഷത്തെ ജയില്‍ വാസം വിധിക്കപ്പെട്ടുവെന്നും അറിയാന്‍ സാധിച്ചു .. എല്ലാമറിഞ്ഞിട്ടും വിശ്വാസമായില്ല എനിക്ക് . ഒടുവില്‍ ഒരു സങ്കടനയുടെ സഹായത്താല്‍ ജൈലില്‍പോയി അവനെ കണ്ടു ...എന്ത് പറയണമെന്നറിയാതെ വിഷമിച്ചുപോയിഞ്ഞാന്‍ . എങ്ങിനെ ഇത്ര മാറാന്‍കഴിഞ്ഞു അവന്.....? സങ്കടം ഉള്ളിലോതുക്കികൊണ്ട് ഞാന്‍ തിരിച്ചു അവന്‍റെ വീട്ടില്‍ എന്ത് പരയുമെന്നറിയാതെ..ഇതാണോ പ്രവാസം .......????
നാസിര്‍ കാരാട്ട്
"കടലിലെ തിരയും കണ്ണൂരിലെ പകയും അടങ്ങുമോ.....................?

ടിന്റുമോന്‍ ഫലിതങ്ങള്‍

അപകടത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി പീഡന ശ്രമം ‍


കോട്ടയം: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരാതിയേത്തുടര്‍ന്നു പോലീസ്‌ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും പിന്നീടു വിട്ടയച്ചു. കോട്ടയത്താണ്‌ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്‌.

കോട്ടയം നഗരത്തിലെ പ്രമുഖകുടുംബാംഗമായ വിധവയായ വീട്ടമ്മയ്‌ക്കാണ്‌ ഈ ദുരനുഭവമുണ്ടായത്‌. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ടു കോട്ടയം ലൂര്‍ദ്‌ പള്ളിക്കു മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. തലയ്‌ക്കു സാരമായി പരുക്കേറ്റ യുവതിയെ അതേ കാറില്‍ത്തന്നെ കയറ്റി. അപകടസ്‌ഥലത്തുണ്ടായിരുന്ന മറ്റൊരാളും ഒപ്പം കയറി.

ജില്ലാ ആശുപത്രിയിലെത്തുന്നതുവരെ സഹായിക്കാന്‍ കൂടെക്കയറിയ വ്യക്‌തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരുക്കേറ്റ്‌ അര്‍ധബോധാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ യുവാവ്‌ ഗൂഢോദേശ്യത്തോടെ സ്‌പര്‍ശിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ആശുപത്രിയിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആശ പി. നായരോട്‌ കരഞ്ഞുകൊണ്ട്‌ ഇക്കാര്യം പറഞ്ഞു. ഡോക്‌ടര്‍ അറിയിച്ചതിനേത്തുടര്‍ന്ന്‌ ഈസ്‌റ്റ് പോലീസ്‌ സ്‌ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.

ആശുപത്രിയിലെത്തും വരെ പ്രതികരിക്കാന്‍ കഴിയാതെ താന്‍ എല്ലാം സഹിക്കുകയായിരുന്നുവെന്ന്‌ യുവതി പോലീസിനു മൊഴി നല്‍കുകയും ചെയ്‌തു. ആശുപത്രി പരിസരത്തുനിന്നു രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ കൃത്യമായ പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. അപകടത്തില്‍ പരുക്കേറ്റ യുവതി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കണ്ണാടിയുടെ മാഹാത്മ്യം

നല്ല മണമുള്ള സോപ് തേച്ചു കുളിയും കഴിഞു പാന്‍റും ഷര്‍ട്ടും ധരിച്ചു കണ്ണാടിയിലോന്നു നോക്കി .എന്തോ മുഖം വല്ലാതെ. ഇന്നലത്തെ ഹാങ്ങോവര്‍ മാറിയില്ലേ ?.എന്തോ ഈയിടെയായി മുഖത്തിന്റെ സൌന്തര്യം ഇത്തിരി കുറഞ്ഞോ ?.നിന്‍റെ മുഖമെന്താ ഇങ്ങനെ ?.....
മനുഷ്യന്‍ വല്ലാത്തൊരു സ്രഷ്ട്ടിതന്നെ .സൃഷ്ട്ടാവ് ഒരുപാട് അനുഗ്രഹിച്ചുണ്ടാക്കിയൊരു പുണ്യ സൃഷ്ട്ടി. എന്നിട്ടും നീയെന്താ ഇങ്ങിനെ ?..ആര്‍ക്കും വേണ്ടാത്തവനായി .ആരും ഇഷ്ട്ടപ്പെടാത്തവനായി എല്ലാവരാലും വെറുക്കപ്പെട്ടവനായി .? എവിടെയോ നിനക്കുതെറ്റിയോ.???
നന്മയുടെ ആളുരൂപങ്ങല്‍ക്കരുമയായി ജനിച്ചു തരാട്ടുകേട്ടുരങ്ങി നീ അവരുടെ കണ്ണിലുണ്ണിയായ് വളര്‍ന്നു .കുടുംബത്തിന്‍റെ പ്രതീക്ഷയായി മാറി. അപ്പോള്‍ നീയറിഞ്ഞു നിന്‍റെ വഴി തേടാനുള്ള സമയമായി .തനിക്കു ജന്മംനല്കിയവരുടെ തന്നെ പ്രതീക്ഷിക്കുന്നവരുടെ നന്മ തിന്മകള്‍ വേര്‍തിരിക്കാന്‍ സഹായിച്ചവരുടെ നന്മക്കായ് എനിക്കൊരുവഴിയുണ്ട് . സുന്ദരമായ വഴി.നീ ഇറങ്ങി നടന്നു ആ വഴിയന്വേശിച്...പക്ഷെ എന്നിട്ടെങ്ങിനെ ഇവിടെയെത്തി ?.നന്മയന്വേഷിച്ചിറങ്ങിയനീ ....നിന്നോട്പറഞ്ഞിരുന്നില്ലേ അവര്‍ നിന്‍റെ വഴിയില്‍ നീകണ്ട തലപ്പാവ് ധരിച്ച തൂവെള്ള വസ്ത്രമണിഞ്ഞവരും നല്ലകുപ്പായവും മുണ്ടുമുടുത്ത് നിന്‍റെ മുംബിലെത്തിയവര്‍ .? പ്ന്നെങ്ങിനെ നിന്‍റെ വഴി പിഴച്ചു ?ചിന്തിചുവോ നീ ?
ഇനിയുമുണ്ട് കുറെദൂരം നേരം ഇരുട്ടി തുടങ്ങി .കുടുംബത്തിന്‍റെ വിളക്കാണ്നീ ഇരുട്ടുന്നതിന് മുന്‍പ് വീട്ടിലെത്തിയില്ലങ്കില്‍ അവിടം ഇരുട്ടാകും........
. എന്താ തിരിച്ചു നടക്കാന്‍ തീരുമാനിച്ചോ ?മുന്‍പില്‍ കണ്ട ആള്‍രൂപത്തെ നോക്കി ചോദിച്ചുകൊണ്ട് അവന്‍ തിരിഞ്ഞു ചുമരിലെ ക്ലോക്കില്‍ നോക്കി സമയം ൯.൩൦ ജോലിക്ക് പോവാനുള്ള സമയമായി ഷൂവും കൂടി ധരിച്ചു അവന്‍ നടന്നു സ്വന്തമായി എന്തോ തീരുമാനമെടുത്തവനെപോലെ...........

ബുദ്ധി ജീവിയാകാന്‍ ഒറ്റമൂലി


വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ ജീവി വര്‍ഗ്ഗത്തിലേയ്ക്ക് കുടിയേറാം. വലിയ പാടില്ല. എന്നാലും അല്പം പണിപ്പെടണം എന്ന് മാത്രം.

1 കേരളത്തിലാണെങ്കില്‍, നിങ്ങള്‍ക്ക് മുന്‍ നക്സലൈറ്റെന്നോ അല്ലെങ്കില്‍ ഏതെങ്കിലും പ്രഖ്യാത ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനെന്നോ ഉള്ള പേരുണ്ടോ? ദേശീയ തലത്തിലാണെങ്കില്‍ വനിതാ വിമോചന ആശയക്കാര്‍, ഹിന്ദി വാണിജ്യ ചലച്ചിത്ര ലോകത്തെ 'ബുദ്ധിജീവി' തുടങ്ങിയ ഗണത്തിലേതെങ്കിലും പെട്ടആളായിരിയ്ക്കണം.

2 അല്ലെങ്കില്‍ അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിങ്ങനെ എന്തെങ്കിലും വര്‍ഗ്ഗത്തില്‍ പെടുത്താനുള്ള യോഗ്യതയുണ്ടോ? ഈ യോഗ്യത നാട്ടുകാര്‍ കല്പിച്ച് തരുകയൊന്നും വേണ്ട. നിങ്ങള്‍ക്ക് അങ്ങനെ പറയാനുള്ള തൊലിക്കട്ടി ഉണ്ടോ എന്നതാണ് വിഷയം.

3 ക്യാമറ കണ്ടാല്‍ വാതോരാതെ എന്തിനെക്കുറിച്ചും പറയാനുള്ള ഉളുപ്പില്ലായ്മ ഉണ്ടോ?

4 നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍, കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം ക്യാമറയ്ക്ക് മുമ്പില്‍ വച്ചെങ്കിലും മറക്കാന്‍ കഴിയുമോ?

5 ആകാശത്തിന് ചുവട്ടിലുള്ള എന്തിനെക്കുറിച്ചും ഉളുപ്പില്ലാതെ പറയാനുള്ള ധൈര്യം (നാണമില്ലാത്ത) ഉണ്ടോ? അത് മഞ്ഞുമലകളിലെ ജീവ സാന്നിദ്ധ്യത്തെക്കുറിച്ചോ (Glacier Biology) അയല്‍ ജില്ലയിലുണ്ടായ സ്ത്രീ പീഡനത്തെക്കുറിച്ചോ ആവാം. (നമുക്ക് വിഷയം ഒരു പ്രശ്നമല്ല എന്ന് എപ്പോഴും ഓര്‍മ്മിയ്ക്കുക).

6 ടെലിവിഷനില്‍ ചിത്രമായി പ്രത്യക്ഷപ്പെടുമ്പോഴും ചേഷ്ടകള്‍ കൊണ്ട് കാണികളുടെ സ്വകാര്യ ചുറ്റുപാടുകളിലേയ്ക്ക് കടന്ന് കയറാനുള്ള കഴിവുണ്ടോ?

7 സംസാരിയ്ക്കുന്നതിനിടയ്ക്ക് വല്ലപ്പോഴുമൊക്കെ ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ കഴിയുമോ? അറിയില്ല എന്നൊന്നും പറയരുത്. അറിയണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. (മേല്‍ പറഞ്ഞ മൂന്ന്, നാല് പ്രസ്താവനകള്‍ മനസ്സില്‍ കരുതുക).

8 ഇതൊന്നുമില്ലെങ്കില്‍ ഇതിലെന്തെങ്കിലുമാകാനുള്ള നെഞ്ചൂക്കുണ്ടോ?

അതിന് വേണ്ടത് എന്തെന്നല്ലേ പല രീതികളുണ്ട്. ഏറ്റവും എളുപ്പ രീതിയാണ് ഇവിടെ വിശദീകരിയ്ക്കുന്നത്. നിങ്ങള്‍ നേരത്തേ തന്നെ ഇപ്പോള്‍ തന്നെ മുന്‍ നക്സലൈറ്റെന്നോ പ്രഖ്യാത ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനോ വനിതാ വിമോചന ആശയക്കാരോ, ഹിന്ദി വാണിജ്യ ചലച്ചിത്ര ലോകത്തെ 'ബുദ്ധിജീവി'യോ ഇതൊന്നുമല്ലെങ്കില്‍ അല്ലെങ്കില്‍ അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവയില്‍ പെട്ടയാളോ ആണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. ഇതൊന്നുമല്ലെങ്കിലും പ്രശ്നമല്ല.

ഇനിപ്പറയുന്ന വഴികള്‍ സ്വീകരിച്ചാല്‍ മതി. മേല്‍പ്പറഞ്ഞ മേല്‍വിലാസമുണ്ടാങ്കില്‍ പെട്ടെന്ന് ഈ വര്‍ഗ്ഗത്തിലേയ്ക്ക് കയറി പറ്റാമെന്ന് മാത്രം.

ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തില്‍ സമകാലീന സംഭവങ്ങളെ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ വിശദീകരിയ്ക്കുന്ന ഒന്നോ രണ്ടോ ലേഖനം എഴുതുക. ഇതിലും ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ മറക്കരുത്. ചാനലില്‍ നിന്നുള്ള വിളി താനേ വന്നോളും. ഇല്ലെങ്കില്‍ ഈ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ ചാനലുകളില്‍ നിങ്ങള്‍ക്ക് അറിയാവുന്നവര്‍ക്ക് വേണ്ട കുറിപ്പോടെ വിതരണം ചെയ്യുക.

മേല്‍പറഞ്ഞതിനൊപ്പം വേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട്.

തേച്ച് മിനുക്കിയ ഉടുപ്പ് (വസ്ത്രം ഖാദിയോ സാധാരണ പരുത്തിയോ ആണ് നല്ലത്. വേഷം പരുക്കന്‍ പരുത്തി കുര്‍ത്തയാണെങ്കില്‍ കൊള്ളാം. സാധാരണ ഉടുപ്പോ സാരിയോ ആയാലും തരക്കേടില്ല). കുറച്ച് ആധുനിക മുഖം സ്വീകരിയ്ക്കണമെങ്കില്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക്ക് ഇടുന്നപോലുള്ള കുര്‍ത്തകള്‍ നന്ന്. ഇതിനോടൊപ്പം ഒരു വടക്കേ ഇന്ത്യന്‍ മേല്‍മുണ്ട് (സ്റ്റോള്‍ എന്ന് ആംഗലേയം) കൂടി ആവാം.

വൈകുന്നേരമായാല്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന സ്ഥലത്തെത്താന്‍ തയ്യാറായിരിയ്ക്കുക. അതിനായ കുളിച്ച് സുന്ദരി - സുന്ദരന്‍ ആവുക. ചാനലുകാര്‍ ഒരു മേക്കപ്പ് നടത്തുമെന്നതുകൊണ്ട് സ്വന്തമായി അത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ചെയ്താലും ചാനലുകാര്‍ പിണങ്ങില്ല.

ഇനി ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ - ചോദ്യം ചോദിയ്ക്കുന്ന ആളോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോ പറയുന്നതൊന്നും തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുക. എപ്പോള്‍ സംസാരിയ്ക്കാന്‍ ആവശ്യപ്പെട്ടാലും തനിയ്ക്ക് പറയാന്‍ ഉള്ളത് മാത്രം പറഞ്ഞുകൊണ്ടേയിരിയ്ക്കുക. (ശ്രദ്ധിയ്ക്കുക - നിങ്ങള്‍ പറയുന്നത് കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം സമ്പൂര്‍ണമായി മറക്കുക). ബുദ്ധി ജീവി സ്വഭാവം കളയാതിരിയ്ക്കാനായി, ക്യാമറയിലേയ്ക്ക് നോക്കാതിരിയ്ക്കുക. പകരം എപ്പോഴും അനന്തതയിലേയ്ക്ക് നോക്കുക. ആകാശ ലക്ഷ്യത്തിലേയ്ക്കാവുന്നതാണ്.

എങ്കില്‍ ടെലിവിഷന്‍ വാര്‍ത്ത/ചര്‍ച്ച എന്ന ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം കാലം നിങ്ങള്‍ക്ക് അന്തിയ്ക്ക് വിരിയുന്ന ബുദ്ധിജീവിയായി വിലസാം.

ഇത്രയൊക്കെ ചെയ്താല്‍ എന്ത് കിട്ടും?

നിങ്ങള്‍ തെരുവില്‍ തിരിച്ചറിയപ്പെടും.

കൂടുതല്‍ ചാനലുകള്‍ നിങ്ങളെ വീണ്ടും വീണ്ടും വിളിയ്ക്കും. ചില ചാനലുകളില്‍ നിന്ന് നിങ്ങളുടെ ബുദ്ധി വിളമ്പുന്നതിന് പണം കിട്ടിയേയ്ക്കാം. മറ്റ് ഒരു പണിയുമില്ലാതെ ഈ അന്തിബുദ്ധിജീവി ആയി മാത്രം സേവനം അനുഷ്ടിയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചാനലുകളോട് അതുപറഞ്ഞ് പണം ആവശ്യപ്പെടാം. പക്ഷേ അവര്‍ പിന്നെ വിളിയ്ക്കാതിരിയ്ക്കാനുള്ള സാദ്ധ്യത ഉണ്ട്. കാരണം ഇത്തരം ബുദ്ധിജീവികള്‍ക്ക് പണം കൊടുക്കുന്ന പരിപാടി നമ്മുടെ ചാനലുകള്‍ക്കില്ല - ദൂരദര്‍ശനൊഴിച്ച്.

അഡ്വക്കേറ്റോ ഡോക്ടറോ ആണെങ്കില്‍ കൂടുതല്‍ ആളുകള്‍ നിങ്ങളുടെ സേവനത്തിനായി വരും. ആ പണി നിങ്ങള്‍ക്ക് അറിയാമോ എന്ന് അവര്‍ നോക്കില്ല. പകരം നിങ്ങള്‍ അറിയപ്പെടുന്ന ആളാണെന്നതായിരിയ്ക്കും വരുന്നവരുടെ പരിഗണന. നിങ്ങളുടെ സ്വന്തം പണിയില്‍ കാര്യമായി തിരക്കില്ലാത്തതുകൊണ്ടാണി അന്തിബുദ്ധിജീവിയാകാന്‍ ഇറങ്ങുന്നതെന്ന് ഇവര്‍ക്ക് അറിയില്ല. അവര്‍ക്ക് ബുദ്ധി ഇല്ലെന്നത് നമുക്ക് അറിയാമല്ലോ.

നിങ്ങളുടെ സേവനത്തിന് ശേഷം അവര്‍ക്ക് എന്ത് ഫലം കിട്ടുന്നു എന്ന് ചിന്തിയ്ക്കരുത്, നിങ്ങള്‍ക്ക് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിയ്ക്കൂ

പള്ളിയിലെ വിവേചനത്തിനെതിരെ സ്ത്രീകള്‍

മുസ്ലീം പള്ളി [^]യില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത്.

അമേരിക്കയിലെ വാഷിങ്ടണിലുള്ള ഇസ്ലാമിക് സെന്ററിലെ പ്രധാന ഭാഗത്ത് നമസ്‌കരിക്കാന്‍ അവസരം വേണമെന്നാണ് ഇവരുടെ ആവശ്യം.

ആരാധനാലയത്തിനുള്ളിലെ ലിംഗവ്യത്യാസത്തെ അംഗീകരിക്കാന്‍ കഴിയില്ല. പള്ളിയില്‍ പ്രധാനഭാഗങ്ങളിലൊന്നും സ്ത്രീകള്‍ക്ക് നമസ്‌കാരം നടത്താന്‍ പാടില്ല. പുരുഷന്മാര്‍ നമസ്‌കരിക്കുന്ന സ്ഥലത്തിന് പിന്നിലായി വല്ലയിടത്തും വേണം സ്ത്രീകള്‍ ആരാധന [^] നടത്താന്‍ ഇത് തീര്‍ത്തും മോശമാണ്- സംഘത്തിലെ പ്രധാനിയായ ഫാത്തിമ തോംസണ്‍ പറഞ്ഞു.

18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫാത്തിക ഇസ്ലാം വിശ്വാസിയായി മാറിയത്. ഇസ്ലാമിക് സെന്ററിലെ പ്രധാനഭാഗത്ത് പ്രാര്‍ത്ഥിക്കാന്‍ അവസരം വേണമെന്നാവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഞായറാഴ്ച പ്രകടനം നടത്തിയിരുന്നു.

ഇത് രണ്ടാം തവണയായി സമാനമായ ആവശ്യവുമായി ഇവര്‍ പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 20സ്ത്രീകളുള്ള ഒരു സംഘം ഇതേഅവകാശത്തിനായി ആദ്യമായി ശബ്ദമുയര്‍ത്തിയത്.

വാഷിങ്ടണ്‍ ഡിസിയിലെ പള്ളിയില്‍ സാധാരണയായി സ്ത്രീകളും കുട്ടികളും പ്രവേശിയ്ക്കുന്നത് ഒരു സ്‌ക്രീന്‍ വച്ച് മറച്ച ചെറിയ വാതിലിനുള്ളിലൂടെയാണ്. പ്രധാന ഹാളില്‍ പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് അറുപതോളം മുസ്ലീം സ്ത്രീകള്‍ ഞായറാഴ്ച പ്രാര്‍ത്ഥനാഹാളിലേയ്ക്ക് ബലമായി പ്രവേശിക്കുകയായിരുന്നു.

ഈ സമയത്ത് ഹാളില്‍ ഇരുപതോളം പുരുഷന്മാര്‍ ഉണ്ടായിരുന്നു. ബഹളമുണ്ടായപ്പോള്‍ പള്ളിയിലെ ഇമാം കുറച്ചാളുകള്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും പൊലീസെത്തി നടപടിയെടുക്കുന്നതുവരെ പ്രാര്‍ത്ഥന നടത്തേണ്ടെന്ന് അനൗണ്‍സ് ചെയ്യുകയായിരുന്നുവത്രേ.

മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയ പൊലീസുകാര്‍ പള്ളിയില്‍ നിന്നും പിരിഞ്ഞുപോകാനും അല്ലെങ്കില്‍ വരിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീകള്‍ അറസ്റ്റു വരിയ്ക്കുകയായിരുന്നു.

ഇവിടെ അമേരിക്ക [^]യില്‍ നിങ്ങളൊരു കറുത്തവര്‍ഗക്കാരനാണെങ്കില്‍ ആര്‍ക്കും ഒന്നില്‍നിന്നും നിങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ഒരു സ്ത്രീയെ ഇവിടെ എല്ലാകാര്യത്തിലും മാറ്റിനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയും. വര്‍ണവിവേചനത്തേക്കാള്‍ ഇവിടത്തെ പ്രശ്‌നം ലിംഗവ്യത്യാസമാണ്- മുസ്ലീം ഫെമിനിസ്റ്റായ അസ്ര നവോമി പറയുന്നു

വേര് മറക്കുന്ന വന്‍ മരങ്ങള്‍




ആലുവ: മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.

തായിക്കാട്ടുകര കുന്നുംപുറം പറയമുറി വീട്ടില്‍ ഖദീജയ്ക്കാണ് മാതൃദിനത്തിന്റെ തലേന്ന് ഈ ദുര്‍ഗതി. അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഖദീജ. ശനിയാഴ്ച കൊച്ചുമകള്‍ തായിക്കാട്ടുകരയിലുള്ള ഇളയമകന്റെ വീട്ടില്‍ ഖദീജയെ കൊണ്ടുചെന്നുവിട്ടു. ഖദീജയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഖദീജയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്‌ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഖദീജയുടെ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് ഉമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഖദീജയ്ക്ക് വീട്ടില്‍ കയറാനായത്.

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates