പുത്ര സ്നേഹത്തിന്റെ ക്രൂരത ?

ജക്കാര്‍ത്ത: രണ്ടു വയസു മാത്രം പ്രായമേ ആര്‍ദി റിസാലിനായുള്ളൂ. എന്നാല്‍ അവന്‍ ഒരു ദിവസം വലിച്ചു തള്ളുന്ന സിഗരറ്റുകളുടെ എണ്ണം എത്രയെന്നോ..? ഒന്നു രണ്ടുമൊന്നുമല്ല... 40 എണ്ണം...!!! ഇന്തോനേഷ്യയിലാണ്‌ ഈ 'വലിക്കാരന്റെ വാസം. വെറും 18 മാസം പ്രായമുള്ളപ്പോളാണ്‌ ഇവന്‍ ആദ്യമായി പുകവലിച്ചത്‌. പിതാവ്‌ തന്നെയാണ്‌ അന്ന്‌ ആര്‍ദിയെ സിഗരറ്റ്‌ വലിപ്പിച്ചത്‌. ഇത്‌ ഇത്ര വലിയ പുലിവാല്‍ ആകുമെന്ന്‌ അപ്പോഹ കരുതിയില്ല. ഇപ്പോള്‍ മകനെ പുകവലിപ്പിക്കാന്‍ പിതാവ്‌ ചെലവഴിക്കുന്നത്‌ പ്രതിദിനം 250 രൂപയില്‍ അധികമാണ്‌.

മകന്റെ ഈ പുകവലികാരണം അമ്മ ദിയാനെ ആകെ ഭയപ്പെട്ടിരിക്കുകയാണ്‌. സിഗരറ്റ്‌ ലഭിച്ചില്ലെങ്കില്‍ കുട്ടി വല്ലാത്ത വെപ്രാളമാണ്‌ കാട്ടുന്നത്‌. തല ചുമരില്‍ ഇടിച്ചും മറ്റുമാണ്‌ ഇവന്‍ അസ്വസ്‌തത പ്രകടമാക്കുന്നത്‌. അമ്മയ്‌ക്ക് ആശങ്കയുടെങ്കിലും പിതാവിന്‌ ഒരു കമ്പനി ലഭിച്ച ആഹ്‌ളാദമാണ്‌. വലിക്കുന്നെങ്കില്‍ അവന്‍ വലിയ്‌ക്കെട്ടെ എന്നാണത്രേ മുഹമ്മദിന്റെ മനോഭാവം. ഒരു പ്രത്യേക ബ്രാന്‍ഡ്‌ വലിക്കാനാണ്‌ ആര്‍ദിക്കിഷ്‌ടം. അതിനിടെ ആര്‍ദിയുടെ പുകവലി മാറ്റാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌. കുട്ടി പുകവലി നിര്‍ത്തുകയാണെങ്കില്‍ ഒരു കാറ്‌ സമ്മാനം നല്‍കാമെന്നാണ്‌ അധികൃതരുടെ വാഗ്‌ദാനം.


0 comments:

Post a Comment

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates