ടിന്റുമോന്‍ ഫലിതങ്ങള്‍

അപകടത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി പീഡന ശ്രമം ‍


കോട്ടയം: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരാതിയേത്തുടര്‍ന്നു പോലീസ്‌ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും പിന്നീടു വിട്ടയച്ചു. കോട്ടയത്താണ്‌ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്‌.

കോട്ടയം നഗരത്തിലെ പ്രമുഖകുടുംബാംഗമായ വിധവയായ വീട്ടമ്മയ്‌ക്കാണ്‌ ഈ ദുരനുഭവമുണ്ടായത്‌. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ടു കോട്ടയം ലൂര്‍ദ്‌ പള്ളിക്കു മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. തലയ്‌ക്കു സാരമായി പരുക്കേറ്റ യുവതിയെ അതേ കാറില്‍ത്തന്നെ കയറ്റി. അപകടസ്‌ഥലത്തുണ്ടായിരുന്ന മറ്റൊരാളും ഒപ്പം കയറി.

ജില്ലാ ആശുപത്രിയിലെത്തുന്നതുവരെ സഹായിക്കാന്‍ കൂടെക്കയറിയ വ്യക്‌തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരുക്കേറ്റ്‌ അര്‍ധബോധാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ യുവാവ്‌ ഗൂഢോദേശ്യത്തോടെ സ്‌പര്‍ശിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ആശുപത്രിയിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആശ പി. നായരോട്‌ കരഞ്ഞുകൊണ്ട്‌ ഇക്കാര്യം പറഞ്ഞു. ഡോക്‌ടര്‍ അറിയിച്ചതിനേത്തുടര്‍ന്ന്‌ ഈസ്‌റ്റ് പോലീസ്‌ സ്‌ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.

ആശുപത്രിയിലെത്തും വരെ പ്രതികരിക്കാന്‍ കഴിയാതെ താന്‍ എല്ലാം സഹിക്കുകയായിരുന്നുവെന്ന്‌ യുവതി പോലീസിനു മൊഴി നല്‍കുകയും ചെയ്‌തു. ആശുപത്രി പരിസരത്തുനിന്നു രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ കൃത്യമായ പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. അപകടത്തില്‍ പരുക്കേറ്റ യുവതി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കണ്ണാടിയുടെ മാഹാത്മ്യം

നല്ല മണമുള്ള സോപ് തേച്ചു കുളിയും കഴിഞു പാന്‍റും ഷര്‍ട്ടും ധരിച്ചു കണ്ണാടിയിലോന്നു നോക്കി .എന്തോ മുഖം വല്ലാതെ. ഇന്നലത്തെ ഹാങ്ങോവര്‍ മാറിയില്ലേ ?.എന്തോ ഈയിടെയായി മുഖത്തിന്റെ സൌന്തര്യം ഇത്തിരി കുറഞ്ഞോ ?.നിന്‍റെ മുഖമെന്താ ഇങ്ങനെ ?.....
മനുഷ്യന്‍ വല്ലാത്തൊരു സ്രഷ്ട്ടിതന്നെ .സൃഷ്ട്ടാവ് ഒരുപാട് അനുഗ്രഹിച്ചുണ്ടാക്കിയൊരു പുണ്യ സൃഷ്ട്ടി. എന്നിട്ടും നീയെന്താ ഇങ്ങിനെ ?..ആര്‍ക്കും വേണ്ടാത്തവനായി .ആരും ഇഷ്ട്ടപ്പെടാത്തവനായി എല്ലാവരാലും വെറുക്കപ്പെട്ടവനായി .? എവിടെയോ നിനക്കുതെറ്റിയോ.???
നന്മയുടെ ആളുരൂപങ്ങല്‍ക്കരുമയായി ജനിച്ചു തരാട്ടുകേട്ടുരങ്ങി നീ അവരുടെ കണ്ണിലുണ്ണിയായ് വളര്‍ന്നു .കുടുംബത്തിന്‍റെ പ്രതീക്ഷയായി മാറി. അപ്പോള്‍ നീയറിഞ്ഞു നിന്‍റെ വഴി തേടാനുള്ള സമയമായി .തനിക്കു ജന്മംനല്കിയവരുടെ തന്നെ പ്രതീക്ഷിക്കുന്നവരുടെ നന്മ തിന്മകള്‍ വേര്‍തിരിക്കാന്‍ സഹായിച്ചവരുടെ നന്മക്കായ് എനിക്കൊരുവഴിയുണ്ട് . സുന്ദരമായ വഴി.നീ ഇറങ്ങി നടന്നു ആ വഴിയന്വേശിച്...പക്ഷെ എന്നിട്ടെങ്ങിനെ ഇവിടെയെത്തി ?.നന്മയന്വേഷിച്ചിറങ്ങിയനീ ....നിന്നോട്പറഞ്ഞിരുന്നില്ലേ അവര്‍ നിന്‍റെ വഴിയില്‍ നീകണ്ട തലപ്പാവ് ധരിച്ച തൂവെള്ള വസ്ത്രമണിഞ്ഞവരും നല്ലകുപ്പായവും മുണ്ടുമുടുത്ത് നിന്‍റെ മുംബിലെത്തിയവര്‍ .? പ്ന്നെങ്ങിനെ നിന്‍റെ വഴി പിഴച്ചു ?ചിന്തിചുവോ നീ ?
ഇനിയുമുണ്ട് കുറെദൂരം നേരം ഇരുട്ടി തുടങ്ങി .കുടുംബത്തിന്‍റെ വിളക്കാണ്നീ ഇരുട്ടുന്നതിന് മുന്‍പ് വീട്ടിലെത്തിയില്ലങ്കില്‍ അവിടം ഇരുട്ടാകും........
. എന്താ തിരിച്ചു നടക്കാന്‍ തീരുമാനിച്ചോ ?മുന്‍പില്‍ കണ്ട ആള്‍രൂപത്തെ നോക്കി ചോദിച്ചുകൊണ്ട് അവന്‍ തിരിഞ്ഞു ചുമരിലെ ക്ലോക്കില്‍ നോക്കി സമയം ൯.൩൦ ജോലിക്ക് പോവാനുള്ള സമയമായി ഷൂവും കൂടി ധരിച്ചു അവന്‍ നടന്നു സ്വന്തമായി എന്തോ തീരുമാനമെടുത്തവനെപോലെ...........

ബുദ്ധി ജീവിയാകാന്‍ ഒറ്റമൂലി


വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ ജീവി വര്‍ഗ്ഗത്തിലേയ്ക്ക് കുടിയേറാം. വലിയ പാടില്ല. എന്നാലും അല്പം പണിപ്പെടണം എന്ന് മാത്രം.

1 കേരളത്തിലാണെങ്കില്‍, നിങ്ങള്‍ക്ക് മുന്‍ നക്സലൈറ്റെന്നോ അല്ലെങ്കില്‍ ഏതെങ്കിലും പ്രഖ്യാത ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനെന്നോ ഉള്ള പേരുണ്ടോ? ദേശീയ തലത്തിലാണെങ്കില്‍ വനിതാ വിമോചന ആശയക്കാര്‍, ഹിന്ദി വാണിജ്യ ചലച്ചിത്ര ലോകത്തെ 'ബുദ്ധിജീവി' തുടങ്ങിയ ഗണത്തിലേതെങ്കിലും പെട്ടആളായിരിയ്ക്കണം.

2 അല്ലെങ്കില്‍ അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിങ്ങനെ എന്തെങ്കിലും വര്‍ഗ്ഗത്തില്‍ പെടുത്താനുള്ള യോഗ്യതയുണ്ടോ? ഈ യോഗ്യത നാട്ടുകാര്‍ കല്പിച്ച് തരുകയൊന്നും വേണ്ട. നിങ്ങള്‍ക്ക് അങ്ങനെ പറയാനുള്ള തൊലിക്കട്ടി ഉണ്ടോ എന്നതാണ് വിഷയം.

3 ക്യാമറ കണ്ടാല്‍ വാതോരാതെ എന്തിനെക്കുറിച്ചും പറയാനുള്ള ഉളുപ്പില്ലായ്മ ഉണ്ടോ?

4 നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍, കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം ക്യാമറയ്ക്ക് മുമ്പില്‍ വച്ചെങ്കിലും മറക്കാന്‍ കഴിയുമോ?

5 ആകാശത്തിന് ചുവട്ടിലുള്ള എന്തിനെക്കുറിച്ചും ഉളുപ്പില്ലാതെ പറയാനുള്ള ധൈര്യം (നാണമില്ലാത്ത) ഉണ്ടോ? അത് മഞ്ഞുമലകളിലെ ജീവ സാന്നിദ്ധ്യത്തെക്കുറിച്ചോ (Glacier Biology) അയല്‍ ജില്ലയിലുണ്ടായ സ്ത്രീ പീഡനത്തെക്കുറിച്ചോ ആവാം. (നമുക്ക് വിഷയം ഒരു പ്രശ്നമല്ല എന്ന് എപ്പോഴും ഓര്‍മ്മിയ്ക്കുക).

6 ടെലിവിഷനില്‍ ചിത്രമായി പ്രത്യക്ഷപ്പെടുമ്പോഴും ചേഷ്ടകള്‍ കൊണ്ട് കാണികളുടെ സ്വകാര്യ ചുറ്റുപാടുകളിലേയ്ക്ക് കടന്ന് കയറാനുള്ള കഴിവുണ്ടോ?

7 സംസാരിയ്ക്കുന്നതിനിടയ്ക്ക് വല്ലപ്പോഴുമൊക്കെ ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ കഴിയുമോ? അറിയില്ല എന്നൊന്നും പറയരുത്. അറിയണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. (മേല്‍ പറഞ്ഞ മൂന്ന്, നാല് പ്രസ്താവനകള്‍ മനസ്സില്‍ കരുതുക).

8 ഇതൊന്നുമില്ലെങ്കില്‍ ഇതിലെന്തെങ്കിലുമാകാനുള്ള നെഞ്ചൂക്കുണ്ടോ?

അതിന് വേണ്ടത് എന്തെന്നല്ലേ പല രീതികളുണ്ട്. ഏറ്റവും എളുപ്പ രീതിയാണ് ഇവിടെ വിശദീകരിയ്ക്കുന്നത്. നിങ്ങള്‍ നേരത്തേ തന്നെ ഇപ്പോള്‍ തന്നെ മുന്‍ നക്സലൈറ്റെന്നോ പ്രഖ്യാത ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനോ വനിതാ വിമോചന ആശയക്കാരോ, ഹിന്ദി വാണിജ്യ ചലച്ചിത്ര ലോകത്തെ 'ബുദ്ധിജീവി'യോ ഇതൊന്നുമല്ലെങ്കില്‍ അല്ലെങ്കില്‍ അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവയില്‍ പെട്ടയാളോ ആണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. ഇതൊന്നുമല്ലെങ്കിലും പ്രശ്നമല്ല.

ഇനിപ്പറയുന്ന വഴികള്‍ സ്വീകരിച്ചാല്‍ മതി. മേല്‍പ്പറഞ്ഞ മേല്‍വിലാസമുണ്ടാങ്കില്‍ പെട്ടെന്ന് ഈ വര്‍ഗ്ഗത്തിലേയ്ക്ക് കയറി പറ്റാമെന്ന് മാത്രം.

ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തില്‍ സമകാലീന സംഭവങ്ങളെ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ വിശദീകരിയ്ക്കുന്ന ഒന്നോ രണ്ടോ ലേഖനം എഴുതുക. ഇതിലും ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ മറക്കരുത്. ചാനലില്‍ നിന്നുള്ള വിളി താനേ വന്നോളും. ഇല്ലെങ്കില്‍ ഈ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ ചാനലുകളില്‍ നിങ്ങള്‍ക്ക് അറിയാവുന്നവര്‍ക്ക് വേണ്ട കുറിപ്പോടെ വിതരണം ചെയ്യുക.

മേല്‍പറഞ്ഞതിനൊപ്പം വേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട്.

തേച്ച് മിനുക്കിയ ഉടുപ്പ് (വസ്ത്രം ഖാദിയോ സാധാരണ പരുത്തിയോ ആണ് നല്ലത്. വേഷം പരുക്കന്‍ പരുത്തി കുര്‍ത്തയാണെങ്കില്‍ കൊള്ളാം. സാധാരണ ഉടുപ്പോ സാരിയോ ആയാലും തരക്കേടില്ല). കുറച്ച് ആധുനിക മുഖം സ്വീകരിയ്ക്കണമെങ്കില്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക്ക് ഇടുന്നപോലുള്ള കുര്‍ത്തകള്‍ നന്ന്. ഇതിനോടൊപ്പം ഒരു വടക്കേ ഇന്ത്യന്‍ മേല്‍മുണ്ട് (സ്റ്റോള്‍ എന്ന് ആംഗലേയം) കൂടി ആവാം.

വൈകുന്നേരമായാല്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന സ്ഥലത്തെത്താന്‍ തയ്യാറായിരിയ്ക്കുക. അതിനായ കുളിച്ച് സുന്ദരി - സുന്ദരന്‍ ആവുക. ചാനലുകാര്‍ ഒരു മേക്കപ്പ് നടത്തുമെന്നതുകൊണ്ട് സ്വന്തമായി അത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ചെയ്താലും ചാനലുകാര്‍ പിണങ്ങില്ല.

ഇനി ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ - ചോദ്യം ചോദിയ്ക്കുന്ന ആളോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോ പറയുന്നതൊന്നും തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുക. എപ്പോള്‍ സംസാരിയ്ക്കാന്‍ ആവശ്യപ്പെട്ടാലും തനിയ്ക്ക് പറയാന്‍ ഉള്ളത് മാത്രം പറഞ്ഞുകൊണ്ടേയിരിയ്ക്കുക. (ശ്രദ്ധിയ്ക്കുക - നിങ്ങള്‍ പറയുന്നത് കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം സമ്പൂര്‍ണമായി മറക്കുക). ബുദ്ധി ജീവി സ്വഭാവം കളയാതിരിയ്ക്കാനായി, ക്യാമറയിലേയ്ക്ക് നോക്കാതിരിയ്ക്കുക. പകരം എപ്പോഴും അനന്തതയിലേയ്ക്ക് നോക്കുക. ആകാശ ലക്ഷ്യത്തിലേയ്ക്കാവുന്നതാണ്.

എങ്കില്‍ ടെലിവിഷന്‍ വാര്‍ത്ത/ചര്‍ച്ച എന്ന ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം കാലം നിങ്ങള്‍ക്ക് അന്തിയ്ക്ക് വിരിയുന്ന ബുദ്ധിജീവിയായി വിലസാം.

ഇത്രയൊക്കെ ചെയ്താല്‍ എന്ത് കിട്ടും?

നിങ്ങള്‍ തെരുവില്‍ തിരിച്ചറിയപ്പെടും.

കൂടുതല്‍ ചാനലുകള്‍ നിങ്ങളെ വീണ്ടും വീണ്ടും വിളിയ്ക്കും. ചില ചാനലുകളില്‍ നിന്ന് നിങ്ങളുടെ ബുദ്ധി വിളമ്പുന്നതിന് പണം കിട്ടിയേയ്ക്കാം. മറ്റ് ഒരു പണിയുമില്ലാതെ ഈ അന്തിബുദ്ധിജീവി ആയി മാത്രം സേവനം അനുഷ്ടിയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചാനലുകളോട് അതുപറഞ്ഞ് പണം ആവശ്യപ്പെടാം. പക്ഷേ അവര്‍ പിന്നെ വിളിയ്ക്കാതിരിയ്ക്കാനുള്ള സാദ്ധ്യത ഉണ്ട്. കാരണം ഇത്തരം ബുദ്ധിജീവികള്‍ക്ക് പണം കൊടുക്കുന്ന പരിപാടി നമ്മുടെ ചാനലുകള്‍ക്കില്ല - ദൂരദര്‍ശനൊഴിച്ച്.

അഡ്വക്കേറ്റോ ഡോക്ടറോ ആണെങ്കില്‍ കൂടുതല്‍ ആളുകള്‍ നിങ്ങളുടെ സേവനത്തിനായി വരും. ആ പണി നിങ്ങള്‍ക്ക് അറിയാമോ എന്ന് അവര്‍ നോക്കില്ല. പകരം നിങ്ങള്‍ അറിയപ്പെടുന്ന ആളാണെന്നതായിരിയ്ക്കും വരുന്നവരുടെ പരിഗണന. നിങ്ങളുടെ സ്വന്തം പണിയില്‍ കാര്യമായി തിരക്കില്ലാത്തതുകൊണ്ടാണി അന്തിബുദ്ധിജീവിയാകാന്‍ ഇറങ്ങുന്നതെന്ന് ഇവര്‍ക്ക് അറിയില്ല. അവര്‍ക്ക് ബുദ്ധി ഇല്ലെന്നത് നമുക്ക് അറിയാമല്ലോ.

നിങ്ങളുടെ സേവനത്തിന് ശേഷം അവര്‍ക്ക് എന്ത് ഫലം കിട്ടുന്നു എന്ന് ചിന്തിയ്ക്കരുത്, നിങ്ങള്‍ക്ക് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിയ്ക്കൂ

പള്ളിയിലെ വിവേചനത്തിനെതിരെ സ്ത്രീകള്‍

മുസ്ലീം പള്ളി [^]യില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത്.

അമേരിക്കയിലെ വാഷിങ്ടണിലുള്ള ഇസ്ലാമിക് സെന്ററിലെ പ്രധാന ഭാഗത്ത് നമസ്‌കരിക്കാന്‍ അവസരം വേണമെന്നാണ് ഇവരുടെ ആവശ്യം.

ആരാധനാലയത്തിനുള്ളിലെ ലിംഗവ്യത്യാസത്തെ അംഗീകരിക്കാന്‍ കഴിയില്ല. പള്ളിയില്‍ പ്രധാനഭാഗങ്ങളിലൊന്നും സ്ത്രീകള്‍ക്ക് നമസ്‌കാരം നടത്താന്‍ പാടില്ല. പുരുഷന്മാര്‍ നമസ്‌കരിക്കുന്ന സ്ഥലത്തിന് പിന്നിലായി വല്ലയിടത്തും വേണം സ്ത്രീകള്‍ ആരാധന [^] നടത്താന്‍ ഇത് തീര്‍ത്തും മോശമാണ്- സംഘത്തിലെ പ്രധാനിയായ ഫാത്തിമ തോംസണ്‍ പറഞ്ഞു.

18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫാത്തിക ഇസ്ലാം വിശ്വാസിയായി മാറിയത്. ഇസ്ലാമിക് സെന്ററിലെ പ്രധാനഭാഗത്ത് പ്രാര്‍ത്ഥിക്കാന്‍ അവസരം വേണമെന്നാവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഞായറാഴ്ച പ്രകടനം നടത്തിയിരുന്നു.

ഇത് രണ്ടാം തവണയായി സമാനമായ ആവശ്യവുമായി ഇവര്‍ പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 20സ്ത്രീകളുള്ള ഒരു സംഘം ഇതേഅവകാശത്തിനായി ആദ്യമായി ശബ്ദമുയര്‍ത്തിയത്.

വാഷിങ്ടണ്‍ ഡിസിയിലെ പള്ളിയില്‍ സാധാരണയായി സ്ത്രീകളും കുട്ടികളും പ്രവേശിയ്ക്കുന്നത് ഒരു സ്‌ക്രീന്‍ വച്ച് മറച്ച ചെറിയ വാതിലിനുള്ളിലൂടെയാണ്. പ്രധാന ഹാളില്‍ പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് അറുപതോളം മുസ്ലീം സ്ത്രീകള്‍ ഞായറാഴ്ച പ്രാര്‍ത്ഥനാഹാളിലേയ്ക്ക് ബലമായി പ്രവേശിക്കുകയായിരുന്നു.

ഈ സമയത്ത് ഹാളില്‍ ഇരുപതോളം പുരുഷന്മാര്‍ ഉണ്ടായിരുന്നു. ബഹളമുണ്ടായപ്പോള്‍ പള്ളിയിലെ ഇമാം കുറച്ചാളുകള്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും പൊലീസെത്തി നടപടിയെടുക്കുന്നതുവരെ പ്രാര്‍ത്ഥന നടത്തേണ്ടെന്ന് അനൗണ്‍സ് ചെയ്യുകയായിരുന്നുവത്രേ.

മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയ പൊലീസുകാര്‍ പള്ളിയില്‍ നിന്നും പിരിഞ്ഞുപോകാനും അല്ലെങ്കില്‍ വരിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീകള്‍ അറസ്റ്റു വരിയ്ക്കുകയായിരുന്നു.

ഇവിടെ അമേരിക്ക [^]യില്‍ നിങ്ങളൊരു കറുത്തവര്‍ഗക്കാരനാണെങ്കില്‍ ആര്‍ക്കും ഒന്നില്‍നിന്നും നിങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ഒരു സ്ത്രീയെ ഇവിടെ എല്ലാകാര്യത്തിലും മാറ്റിനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയും. വര്‍ണവിവേചനത്തേക്കാള്‍ ഇവിടത്തെ പ്രശ്‌നം ലിംഗവ്യത്യാസമാണ്- മുസ്ലീം ഫെമിനിസ്റ്റായ അസ്ര നവോമി പറയുന്നു

വേര് മറക്കുന്ന വന്‍ മരങ്ങള്‍




ആലുവ: മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.

തായിക്കാട്ടുകര കുന്നുംപുറം പറയമുറി വീട്ടില്‍ ഖദീജയ്ക്കാണ് മാതൃദിനത്തിന്റെ തലേന്ന് ഈ ദുര്‍ഗതി. അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഖദീജ. ശനിയാഴ്ച കൊച്ചുമകള്‍ തായിക്കാട്ടുകരയിലുള്ള ഇളയമകന്റെ വീട്ടില്‍ ഖദീജയെ കൊണ്ടുചെന്നുവിട്ടു. ഖദീജയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഖദീജയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്‌ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഖദീജയുടെ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് ഉമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഖദീജയ്ക്ക് വീട്ടില്‍ കയറാനായത്.

പുത്ര സ്നേഹത്തിന്റെ ക്രൂരത ?

ജക്കാര്‍ത്ത: രണ്ടു വയസു മാത്രം പ്രായമേ ആര്‍ദി റിസാലിനായുള്ളൂ. എന്നാല്‍ അവന്‍ ഒരു ദിവസം വലിച്ചു തള്ളുന്ന സിഗരറ്റുകളുടെ എണ്ണം എത്രയെന്നോ..? ഒന്നു രണ്ടുമൊന്നുമല്ല... 40 എണ്ണം...!!! ഇന്തോനേഷ്യയിലാണ്‌ ഈ 'വലിക്കാരന്റെ വാസം. വെറും 18 മാസം പ്രായമുള്ളപ്പോളാണ്‌ ഇവന്‍ ആദ്യമായി പുകവലിച്ചത്‌. പിതാവ്‌ തന്നെയാണ്‌ അന്ന്‌ ആര്‍ദിയെ സിഗരറ്റ്‌ വലിപ്പിച്ചത്‌. ഇത്‌ ഇത്ര വലിയ പുലിവാല്‍ ആകുമെന്ന്‌ അപ്പോഹ കരുതിയില്ല. ഇപ്പോള്‍ മകനെ പുകവലിപ്പിക്കാന്‍ പിതാവ്‌ ചെലവഴിക്കുന്നത്‌ പ്രതിദിനം 250 രൂപയില്‍ അധികമാണ്‌.

മകന്റെ ഈ പുകവലികാരണം അമ്മ ദിയാനെ ആകെ ഭയപ്പെട്ടിരിക്കുകയാണ്‌. സിഗരറ്റ്‌ ലഭിച്ചില്ലെങ്കില്‍ കുട്ടി വല്ലാത്ത വെപ്രാളമാണ്‌ കാട്ടുന്നത്‌. തല ചുമരില്‍ ഇടിച്ചും മറ്റുമാണ്‌ ഇവന്‍ അസ്വസ്‌തത പ്രകടമാക്കുന്നത്‌. അമ്മയ്‌ക്ക് ആശങ്കയുടെങ്കിലും പിതാവിന്‌ ഒരു കമ്പനി ലഭിച്ച ആഹ്‌ളാദമാണ്‌. വലിക്കുന്നെങ്കില്‍ അവന്‍ വലിയ്‌ക്കെട്ടെ എന്നാണത്രേ മുഹമ്മദിന്റെ മനോഭാവം. ഒരു പ്രത്യേക ബ്രാന്‍ഡ്‌ വലിക്കാനാണ്‌ ആര്‍ദിക്കിഷ്‌ടം. അതിനിടെ ആര്‍ദിയുടെ പുകവലി മാറ്റാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌. കുട്ടി പുകവലി നിര്‍ത്തുകയാണെങ്കില്‍ ഒരു കാറ്‌ സമ്മാനം നല്‍കാമെന്നാണ്‌ അധികൃതരുടെ വാഗ്‌ദാനം.


ജമാ-അത്തെ ഇസ്‌ലാമി മതമൗലികപ്രസ്ഥാനം: ഐസക്‌


ആലപ്പുഴ: ജമാ-അത്തെ ഇസ്‌ലാമി ഒരു മതമൗലികവാദ സംഘടന തന്നെയാണെന്നും വര്‍ഗീയാടിസ്ഥാനത്തില്‍ രാഷ്ട്രീയപ്രവേശം നടത്താനാണ് അവരുടെ ശ്രമമെന്നും ധനമന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് പറഞ്ഞു.

വിദേശ പണം ഉപയോഗിച്ചാണ് ജമാ അത്തെ ഇസ്‌ലാമി കേരളത്തില്‍ മതമൗലികവാദം വളര്‍ത്താനും ശക്തമാക്കാനും ശ്രമിക്കുന്നത്.
രാഷ്ട്രീയാധികാരം മതാടിസ്ഥാനത്തിലാകണം എന്നതാണ് അവരുടെ സിദ്ധാന്തം. മുസ്‌ലീം ലീഗിനു പോലും ഇവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ഐസക് പറഞ്ഞു.

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മൂലം ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് പദ്ധതി അട്ടിമറിക്കാന്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ശ്രമിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു. കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കില്ല. കുടുംബശ്രീ പദ്ധതിയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും മൈക്രോ ഫിനാന്‍സ് പദ്ധതി ഇല്ലാതാകരുതെന്നും ഐസക് പറഞ്ഞു.
 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates