ഇങ്ങിനെയുണ്ടോ അമ്മായിപ്പോര് ?

.ഇഷ്ടമില്ലാത്ത മരുമകള്‍ തോടുന്നതല്ലാം തെറ്റായി കാണുന്ന അമ്മായിഅമ്മയുടെ നിലപാടാണ് ഇപ്പോള്‍ കേരളത്തിലെ ഹൈകൊടതിയുടെത് .ശികണ്ടികള്‍ എന്നും മറ്റും വിശേഷിപ്പിച്ച കോടതി ഇപ്പോള്‍ സര്‍ക്കാരിനെനിയന്ത്രിക്കുന്നത് മാഫിയകലാനെന്നു പറയുന്നു .ഇതില്‍ അല്പം സത്യമില്ലായ്കയില്ല .എങ്കിലും അങ്ങിനെ പറയരുതായിരുന്നു .കാരണം ഇവിടെ രാഷ്ട്രീയകൊലപാധകികളെ സംരക്ഷിക്കുകയും മത വിദ്വേശം ഇളക്കിവിടുന്നടരത്തില്‍ വിഷം കുത്തിവെക്കുന്ന അധ്യാപകരും അവര്‍ക്ക് കൊലപാധകമല്ലാത്ത ശിക്ഷവിധിക്കുകയുംചെയ്യുന്നവരെ പിടിക്കുന്നതിന്നുപകരം അദ്ധ്യാപകന്‍ ചെയയ്തതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും അതേറ്റുപാടുന്നരാഷ്ട്രീയ നേതാക്കന്മാരെയും കുറിച്ച് ഇവരെനിയന്ത്രിക്കുന്നത് ആരാണെന്ന് കാണാതെ ഇങ്ങിനെ പറയരുതായിരുന്നു .ഇങ്ങിനെയുള്ളകാര്യങ്ങള്‍ക്കും അക്രമങ്ങല്‍ക്കുമെതിരെയാണ്പട്ടാളത്തെ വിളിക്കേണ്ടത്.അതല്ലാതെ മറുവാക്ക്പറയുന്ന മരുമകളെ തല്ലാന്‍ അയല്‍വാസികളെയല്ലവിളിക്കേണ്ടത്.

കേരളം സംസ്ഥാന സര്‍ക്കാര്‍.. ?


ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ പുരോകതിയിലേക്ക്
കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെകെരളം നിന്നിടത്തുതന്നെനില്‍ക്കുന്നു . കേരളം ഒരുമാഹാസംഭവമാനെന്നു രാഷ്ട്രീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളി പറയുമ്പോഴും കേരളത്തിന്റെപുരോകമനത്തിനുവേണ്ടി വല്ലതും ചെയ്തിട്ടുനടെങ്കില്‍ അതുപ്രവാസിസമൂഹം മാത്രമാണ്.അത് എല്ലാരാഷ്ട്ട്രീയപാര്ട്ടികളുംവിസ്മരിക്കുന്നു. ദീര്‍ഗകാലത്തെകടിനാദ്വാനത്തിന്റെ ഫലമായി കുറെ അസുഖങ്ങളുംപേറി നാട്ടിലെക്കുതിരിക്കുന്നപ്രവാസികള്‍ കയ്യിലുള്ളകാഷും ബാങ്കുലോണ്‍കൂടിയെടുത്തു എന്തെന്കിലുംശിഷ്ട്ടകാലജീവിതമാര്‍ഗംതെടാമെന്നായാല്‍ അതിനും ഈ കോമരങ്ങള്‍സമ്മതിക്കില്ല ഉടനെയെത്തുംകൊടിയുമായി . ദീര്‍ഗകാലത്തെ മുറ വിളിയുടെഫലമായി ഇപ്പോള്‍ പ്രവാസിപുരനധിവാസ പദ്ധതിയുടെഭാഗമായി ഒരുപഠനകമ്മറ്റിയെ നിയമിക്കാന്‍ ആലോചിച്ച നിയമസഭാതീരുമാനം സ്വാഗതാര്‍ഹം. ഇതോരുപ്രഹസനമാവാതിരിക്കട്ടെ ?. അതോടൊപ്പം പുതിയോരുവാര്‍ത്തകണ്ടു . .കേരളത്തിന്റെ പേര്മാറ്റത്തെകുറിച്ച് { കേരള } എന്നുള്ളത് { കേരളം} എന്നാക്കണം ഇപ്പോഴത്തെസാഹജര്യത്തില്‍ ഇതുനന്നായിചേരും കാരണം ഇത് ഉന്നയിക്കുന്നവരുടെയും വൈറസ്പനികള്‍പരത്തുന്ന കൊതുകുകളുടെയുംഉദ്ദേശവും മുദ്രാവാക്യവും ഓണാണ് കേരളം ഇത് നടപ്പിലാവുകയാണെങ്കില്‍ നമുക്ക് ഇങ്ങിനെവായിക്കാം [കേരളം സംസ്ഥാന ഭാഗ്യക്കുറി ] നിയമസഭയുടെ വിലപ്പെട്ട സമയങ്ങള്‍ ഇതുപോലെയുള്ള തമാശകള്‍ക്ക് വേണ്ടിചിലവാക്കാതെ പെട്രോളിന്‍റെയുംഡീസലിന്റെയും ടാക്സ്‌ കുറക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന്നോക്കെന്റെ വെള്ളകുപ്പായക്കാരെ >>> ....ഹല്ലപിന്നെ എന്തേയ്.?

ഇവര്‍ ആരുടെ അനന്തരാവകാശികള്‍ ?



കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് ആരും വേവലാതികൊള്ളുകയോ, അതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്ന് ഒട്ടു ദുഃഖത്തോടെ ചൂണ്ടിക്കാണിക്കേണ്ടിവരികയാണ്. കൗമാര പ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്ന ആണ്‍ മക്കളുള്ള വീട്ടിലെ മാതാവും പിതാവും അനുഭവിക്കുന്ന നെഞ്ചിടിപ്പാണ് ആ പ്രതിസന്ധി. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളെ എന്തു ചെയ്യണം എന്ന് അറിയാത്തതിന്റെ ആധിയിലാണ് അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ മാത്രം വേവലാതിയായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ പേടിക്കേണ്ടത് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് എന്ന് കോഴിക്കോട് നഗരത്തിലെ പോലീസ് അധികാരികള്‍ അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കുട്ടിമോഷ്ടാക്കളുടെ സംഘങ്ങളെ നിരന്തരം പിടികൂടിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട്ടെ പോലീസുകാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യത്തെ വസ്തുത പുറത്തുവന്നത്. ആദ്യമൊന്നും ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആദ്യമാദ്യം പോലീസുകാര്‍ തന്നെയും വിശ്വസിച്ചിരുന്നില്ല. കളവുമുതലായി നാല്‍പ്പത്തഞ്ചോളം മോട്ടോര്‍ സൈക്കിളുകളും അതിന്റെ പകുതിയോളം കമ്പ്യൂട്ടറുകളും കണ്ടെടുത്തപ്പോള്‍ സ്വാഭാവികമായും പോലീസുകാര്‍ കരുതിയത് ഏതോ വന്‍ മോഷണ സംഘമായിരിക്കും ഇതിനു പിന്നില്‍ എന്നാണ്. എന്നാല്‍ അന്വേഷണം തുടര്‍ന്നപ്പോള്‍ അവര്‍ അമ്പരക്കുക തന്നെ ചെയ്തു. 15നും 18നും ഇടയില്‍ പ്രായമുള്ള 15 വിദ്യാര്‍ഥികളായിരുന്നു ഈ സംഘടിത മോഷണത്തിനു പിന്നില്‍. പഴുതില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവരുടെ ഓരോരുത്തരുടെയും പിതാക്കന്മാരെ വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് അധികൃതര്‍ ശരിക്കും അമ്പരന്നുപോയത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന മക്കള്‍ എവിടെയാണ് എത്തുന്നത് എന്നോ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നോ ആരും അറിഞ്ഞിരുന്നില്ലത്രെ. ആരും മക്കളെക്കുറിച്ച് അന്വേഷിച്ചിരുന്നുമില്ല. പത്ത് പൈസ പോലും വരുമാനമില്ലാത്ത ഇളംതരുണര്‍ രാത്രിയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതും ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും കണ്ടപ്പോള്‍ ചില പിതാക്കന്മാര്‍ ചോദിച്ചില്ല എന്നല്ല. 'കൂട്ടുകാരന്റെതാണ്' എന്ന മറുപടി കേട്ടതോടെ അവര്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ തന്നെ, സ്വന്തം മകനെ എന്തിന് അവിശ്വസിക്കണം? എന്തിന് സംശയിക്കണം? അല്ലേ?. പക്ഷേ, പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തെളിവ്‌സഹിതം കാര്യങ്ങള്‍ നിരത്തിയപ്പോള്‍ പിതാക്കന്മാരും കണ്ണുതള്ളി. ഏതായാലും മോഷ്ടാക്കളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കാര്യം ചെയ്തു. ആരുടെയും പേര് വെളിപ്പെടുത്തിയില്ല. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തയുടന്‍ സ്വന്തക്കാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടികളെ നിരീക്ഷിക്കണമെന്നും സൂക്ഷ്മതയോടെ വളര്‍ത്തണമെന്നും ഓരോ രക്ഷിതാവിനേയും ഓര്‍മിപ്പിച്ചു. അത്രയല്ലേ പോലീസിന് ചെയ്യാനൊക്കൂ. എന്നാല്‍ സംഗതി അവിടംകൊണ്ട് നിന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കോഴിക്കോട് നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തു നിന്ന് ഇതേ ലക്ഷണങ്ങളുള്ള മറ്റൊരു സംഘം കുട്ടിക്കള്ളന്മാരെ ഒരാഴ്ചക്കിടെ പോലീസ് പിടികൂടി. കളവുമുതല്‍ മോട്ടോര്‍ സൈക്കിള്‍ തന്നെ. ഒരേ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നവരാണ് ഈ സംഘത്തിലെ മോഷ്ടാക്കള്‍ എന്നൊരു പ്രത്യേകതയുമുണ്ട്. ഇവിടേയും അന്വേഷിച്ചു ചെന്നപ്പോള്‍ രക്ഷിതാക്കളുടെ അനാസ്ഥ തന്നെയാണ് കുട്ടികള്‍ക്ക് മോഷണത്തില്‍ അഭിരമിക്കാന്‍ അവസരമൊരുക്കിയത്. ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്ന പയ്യന്‍ രാവിലെ ബസ്സില്‍ സ്‌കൂളിലേക്ക് പോയാല്‍ വൈകുന്നേരം തിരിച്ചുവരുന്നത് 'സ്വന്തം' ബൈക്കിലാണ്. ഇതെങ്ങനെ സാധിച്ചു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല! അറിയാന്‍ ശ്രമിക്കുന്നുമില്ല. ഇതെന്തു നഗരമാണ്? ഇതെന്തു നാടാണ്?. നേരും നെറിയുമുള്ള സാമൂഹിക ജീവിതവും സ്‌നേഹത്തിന്റെ അടുപ്പമുള്ള കുടുംബ ജീവിതവുമായിരുന്നു കേരളീയ സമൂഹത്തിന്റെ മുഖമുദ്ര. ഇന്ന് അതൊരു മേനി പറച്ചില്‍ മാത്രമാണ്. സ്വന്തം വീട്ടില്‍, തൊട്ടടുത്ത മുറിയില്‍, മക്കള്‍ എന്തു ചെയ്യുന്നു എന്നു പോലും അറിയാത്ത പിതാക്കന്മാരാണ് ഇന്നത്തെ കേരളീയര്‍. കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ പലരും കറങ്ങിത്തിരിഞ്ഞു നടക്കുന്നുണ്ട് നമുക്കു ചുറ്റും. മയക്കുമരുന്ന് ലോബിയും, കുഴല്‍പ്പണ ഇടപാടുകാരും ലൈംഗിക വിപണിക്കാരുമായിരുന്നു പണ്ട് എങ്കില്‍ പുതിയൊരു കൂട്ടരുമുണ്ട് ഇപ്പോള്‍. ഭീകര സംഘടനകളും തീവ്രവാദികളും. ഇത്തരക്കാര്‍ക്കൊക്കെയും ആണ്‍കുരുന്നുകളെ ആവശ്യമുണ്ട്. മോട്ടോര്‍ സൈക്കിളോ, കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ കൊരുത്ത് ചൂണ്ടയിട്ടാല്‍ കൊത്താന്‍ ഇഷ്ടംപോലെ കുട്ടികളുമുണ്ട് കേരളത്തില്‍. പിന്നെ മാഫിയകള്‍ക്കെന്ത് പ്രയാസം? ഗുണ്ടാ പണിയിലും കൂലിത്തല്ലിലും പരിശീലനം നേടിയ ശേഷമാണല്ലോ അടുത്തിടെ പല ചെറുപ്പക്കാരും തീവ്രവാദ ക്യാമ്പുകളിലെത്തിയത്. ഇതാണ് സാഹചര്യം. ഇത് അറിഞ്ഞുകൊണ്ടുവേണം മക്കളെ വളര്‍ത്താന്‍. പഴയതു പോലെയല്ല, കൂട്ടുകുടുംബമല്ല. ആണ്‍മക്കളെ ഗുണദോഷിക്കാനും വഴിനടത്താനും മുത്തച്ഛന്‍മാരോ അമ്മാവന്‍മാരോ വീട്ടിലുണ്ടാകില്ല. ആധുനിക കാലത്തെ പല വീട്ടിലും ജ്യേഷ്ഠന്‍മാര്‍പോലും ഉണ്ടാകില്ല. ഗുരുനാഥന്‍മാരുടെ കാര്യം പറയാനില്ല. അങ്ങനെയൊരു വംശം ഇപ്പോഴില്ലല്ലോ. മാഷുമാരും മറ്റുമല്ലേ ഉള്ളത്? അവരാരെങ്കിലും ഗുണദോഷിക്കാന്‍ ശ്രമിച്ചാല്‍ തന്നെ പയ്യന്‍സിന് അത് പിടിച്ചുകൊള്ളണമെന്നില്ല. പറഞ്ഞു വരുന്നത്, ആണ്‍കുട്ടിയുടെ ഉത്തരവാദിത്വം പിതാവിലും മാതാവിലും മാത്രമാണ് എന്നാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധി പെരുത്ത് കഴിയുന്ന അമ്പതിലേറെ രക്ഷിതാക്കളുടെ അനുഭവം അതാണ് പറഞ്ഞു തരുന്നത്. ഇത് ആ രക്ഷിതാക്കളുടെ മാത്രം പ്രശ്‌നമല്ല. കോഴിക്കോട് നഗരത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണ്‍കുട്ടികളുള്ള ഓരോ വീട്ടിലേയും പ്രശ്‌നമാണ്. കേരളം അതിവിദൂരമല്ലാത്ത ഭാവിയില്‍ മോഷ്ടാക്കളുടെ നാടായി മാറണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നമാണ്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..... ഇവര്‍ വീരപ്പന്‍റെ അനന്തരവര്‍ ആവാതിരിക്കട്ടെ ,,,,,,



ഹര്‍ത്താലിന്‍റെ ചില നാറിയ കഥകള്‍


ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്‌കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്‌സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര്‍ ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.

പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്‌സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന്‍ വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.

സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്‌കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.

പുഞ്ചിരി മെച്ചപ്പെടുത്താം...

തിരക്കിട്ട നഗരജീവിതത്തിനിടയില്‍ ഒരു ചെറുപുഞ്ചിരി തൂകാന്‍ പലരും മറന്നുപോകുന്നു. ഒരു പുഞ്ചിരി... അത് മനസ്സ് നിറയ്ക്കും.
ഇത് നല്ലൊരു മുഖ വ്യായാമമാണ്. മുഖത്ത് ഗൗരവഭാവം വരുത്താന്‍ 28 മസിലുകളുടെ ആവശ്യമുണ്ട്.
എന്നാല്‍, ഒന്നു ചിരിക്കാന്‍ 17 മസിലുകള്‍ മതിയാകും. മാത്രവുമല്ല ചിരി സംതൃപ്തി നല്‍കും. നമുക്കും കാണുന്നവര്‍ക്കും ഗൗരവഭാവമാകട്ടെ ടെന്‍ഷന്‍ പകരും.

ശാസ്ത്രം വികസിച്ചതോടെ ദന്തവിഭാഗത്തില്‍ പുതിയ ഒരു ശാഖ കൂടി പിറന്നു - സൈ്മല്‍ ഡിസൈനിങ് ആന്‍ഡ് കോസ്‌മെറ്റിക് ഡെന്റിസ്ട്രി.

ഒരു വ്യക്തിയുടെ ചിരി മിനുക്കിയെടുക്കുകയാണ് ഇതില്‍ ചെയ്യുന്നത്. പല്ലിന്റെ വൈകൃതവും വിടവുമൊക്കെയാണ് ചിലര്‍ക്ക് ചിരിക്കാന്‍ മടി ഉണ്ടാക്കുന്നത്. ഇതിനെല്ലാം പരിഹാരം ഇപ്പോള്‍ ദന്തവിഭാഗത്തിലുണ്ട്.

ചിരി സുന്ദരമാക്കാന്‍ ആദ്യം അതിന്റെ ചിത്രം എടുക്കുക. പിന്നീട് പോരായ്മകള്‍ മനസ്സിലാക്കുക. അതനുസരിച്ച് ചികിത്സിക്കുക. ചിരിയിലെ വൈകല്യം ഏതെല്ലാം തരത്തിലാണെന്ന് നോക്കാം.

* ചിരിക്കുമ്പോള്‍ പല്ലിനു നടുവിലെ വിടവ്.
* മുന്‍പല്ലുകള്‍ രണ്ടെണ്ണം മറ്റുള്ളവയെക്കാള്‍ നീളം ഉള്ളവ.
* നിര തെറ്റി വരുന്ന പല്ല്. അതായത് പല്ലിന്റെ എണ്ണം കൂടുതലായിരിക്കും.
* അടച്ച പല്ലിന്റെ നിറവ്യത്യാസം
* പല്ലിലെ കറ, മഞ്ഞ നിറം മുതലായവ
* മുന്‍പല്ലിന്റെ പകുതി ഒടിഞ്ഞത്
* ഉന്തിയ മോണ
* വായ്‌നാറ്റം
* താടിയെല്ലിലെ അപാകങ്ങള്‍

ചിരിയിലെ അപാകങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതെല്ലാമാണെങ്കിലും ഇതിന് പരിഹാര മാര്‍ഗങ്ങള്‍ ദന്തഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

* പല്ലിന്റെ വിടവ് അറിയാതിരിക്കാന്‍ അതേ നിറത്തിലുള്ള ഇനാമലെന്ന് തോന്നിക്കുന്ന കൃത്രിമ മെറ്റീരിയല്‍ ഉപയോഗിച്ച് അടയ്ക്കുക. അല്ലെങ്കില്‍ രണ്ട് പല്ലിന്റെ നടുവിലായി ബ്രിഡ്ജ് ചെയ്യുക.

* പല്ലിന്റെ നിറം തിളങ്ങുന്നതാക്കാനും കുറുക്കുവഴികളുണ്ട്. നിറം നല്‍കുന്ന ട്രേയ്കള്‍ ലഭ്യമാണ്. ഇത് രാത്രി കിടക്കുമ്പോള്‍ പല്ലില്‍ ഇട്ടാല്‍ മതി. ഒരു ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചെയ്യാവൂ എന്നുമാത്രം.

* മോണചികിത്സയ്ക്ക് ഒട്ടേറെ ശ്രദ്ധ നല്‍കണം. ഇതിന് ശസ്ത്രക്രിയകളും ഉണ്ട്. പലതരം ക്ലിപ്പുകളും മോണ താഴ്ത്താന്‍ ഇടാം. പല്ലിന്റെ എക്‌സ്‌റേ എടുത്തതിനു ശേഷം വേണമെന്നു മാത്രം.

* താടിയെല്ല് നീണ്ടതാണെന്ന് കരുതി വിഷമിക്കേണ്ട. താടിയെല്ലിന്റെ നീളം കുറയ്ക്കുന്നതിനും മുഖത്തിന് അനുയോജ്യമായ രീതിയില്‍ ആക്കുന്നതിനും കോസ്‌മെറ്റിക് ഡെന്റിസ്ട്രിയില്‍ സംവിധാനമുണ്ട്. ഇതിന് പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തണമെന്നു മാത്രം. ശസ്ത്രക്രിയയ്ക്ക് രണ്ടുമൂന്ന് ആഴ്ചത്തെ വിശ്രമം മതി. പല്ലിന്റെയും മോണയുടെയും വൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മാറ്റുന്നതാണ് നല്ലത്.

പതിനൊന്നിനും പതിനാലിനും ഇടയ്ക്കുള്ള പ്രായത്തിലാണ് മുഖത്തിന്റെയും മോണയുടെയും ആകൃതി രൂപപ്പെടുന്നത്. അതിനാല്‍ ഈ പ്രായത്തില്‍ ദന്തചികിത്സ നടത്തുന്നതാണ് ഉത്തമം. ചികിത്സിച്ചു ഭേദമാക്കിയാലും ശരി; മനസ്സ് തുറന്ന് ചിരിച്ചാലേ മറ്റുള്ളവര്‍ക്ക് ഭംഗിയായി തോന്നൂ. സംഘര്‍ഷഭരിതമായ അവസ്ഥയില്‍ അത് ഒരു ആശ്വാസമായിരിക്കും
.

സേവനനികുതി മൂലം വിമാന യാത്രാച്ചെലവേറി


ഇക്കണോമി ക്ലാസിലുള്ള ആഭ്യന്തര, രാജ്യാന്തര യാത്രക്കാരില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ സേവനനികുതി ഈടാക്കിത്തുടങ്ങിയതോടെ വിമാന യാത്രാച്ചെലവേറി. ചെലവു കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കും നികുതി ബാധകമാക്കിയത് ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരുട്ടടിയായി.

ഇന്ധന സര്‍ച്ചാര്‍ജെന്ന പേരില്‍ അമിത തുക ഈടാക്കി വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുമ്പോഴാണ് സേവന നികുതിയും ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു.

ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് യാത്രക്കാരില്‍ നിന്ന് സേവനനികുതി ഈടാക്കിയിരുന്നുവെങ്കിലും ഇക്കണോമി ക്ലാസ് യാത്രക്കാരെ ഒഴിവാക്കിയിരുന്നു. രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനമോ അല്ലെങ്കില്‍ 515 രൂപയോ ഏതാണോ കുറവ് അതാണ് സേവന നികുതിയായി ഈടാക്കുക. ആഭ്യന്തര യാത്രക്കാരില്‍ നിന്ന് പരമാവധി ഈടാക്കുന്നത് 103 രൂപയാണ്. ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനം 103 രൂപയില്‍ കുറവാണെങ്കില്‍ അത് അടച്ചാല്‍ മതി.

നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് സേവന നികുതി ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ സേവന നികുതി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റെടുക്കുന്ന രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 1.26 ശതമാനവും ആഭ്യന്തര യാത്രക്കാരില്‍നിന്ന് 0.618 ശതമാനവുമാണ് സേവന നികുതിയായി പിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് എടുക്കുന്നവര്‍ ഇനി ഇരട്ട സര്‍വീസ് ചാര്‍ജ് നല്‍കേണ്ട ഗതികേടിലാണിപ്പോള്‍

കുഞ്ഞുമക്കളുടെ വിശപ്പിന്റെ വിളിയില്‍ അന്നമിറങ്ങാതെ ഇവര്‍...

Wednesday, June 30, 2010
ദൈദ്: 'നിങ്ങള്‍ നല്‍കുന്ന ഭക്ഷണം തൊണ്ടയില്‍ നിന്നിറങ്ങുന്നില്ല. നാട്ടില്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെയും ഭാര്യയുടെയും മാതാപിതാക്കളുടെയും മുഖമാണ് മനസ്സില്‍. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അവരൊക്കെ കൂട്ട ആത്മഹത്യ ചെയ്യും. പിന്നെ ഞങ്ങള്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്?'- എട്ട് മാസത്തോളമായി ശമ്പളമില്ലാതെ സജ ലേബര്‍ ക്യാമ്പില്‍ ദുരിതമനുഭവിക്കുന്ന പോര്‍ട്ട്‌ലാന്റ് കമ്പനിയിലെ മലയാളി തൊഴിലാളികളിലൊരാള്‍ കരഞ്ഞു പറഞ്ഞതാണിത്. ഇന്നലെ സജ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച കെ.വൈ.സി.സി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു തൊഴിലാളികള്‍.
കടം മൂലം നാട്ടില്‍ വീട്ടുകാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അറിഞ്ഞശേഷം ഇനിയും ഇവിടെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വീട്ടുകാര്‍ പലരും ആത്മഹത്യാ ഭീഷണി വരെ മുഴക്കിയിരിക്കുകയാണ്. പലിശക്കാരുടെ ഗുണ്ടകളുടെ ഭീഷണിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാകുന്നില്ല. വിമാന ടിക്കറ്റും ബാങ്ക് ഗാരണ്ടിയും കിട്ടിക്കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരോട് അവര്‍ അഭ്യര്‍ഥിച്ചു. നാട്ടില്‍ ചെന്ന ശേഷം പൊലീസില്‍ പരാതി നല്‍കി കമ്പനിയുടമകളുടെ വീട്ടില്‍ ചെന്ന് ശമ്പള കുടിശ്ശികയും വിസക്ക് കൊടുത്ത ഒരു ലക്ഷവും വാങ്ങാന്‍ സാധിക്കുമെന്ന വിശ്വാസവും ഇവര്‍ക്കുണ്ട്.
കുടുംബാംഗങ്ങള്‍ നാട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങളോര്‍ത്ത് നീറുകയാണ് തൊഴിലാളികള്‍. നെയ്യാറ്റിന്‍കര സ്വദേശി സുദിത് സുരേന്ദ്രന്റെ പിതാവ് രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. കമ്പനിയില്‍ നിന്ന് പാസ്‌പോര്‍ട്ട് കിട്ടാന്‍ വൈകിയതിനാല്‍ ഏക മകനായ സുദിതത്തിന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സമയത്തിന് പോകാനായില്ല. മകന്‍ വരുന്നതും കാത്ത് പിതാവിന്റെ മൃതദേഹം രണ്ടുനാള്‍ ഫ്രീസറില്‍ വെക്കുകയായിരുന്നു. ഫ്രീസറിന്റെ വാടക പോലും കൊടുക്കാനുള്ള പണം കൈയ്യിലില്ലാതെയാണ് സുദിത് വിമാനം കയറിയിരിക്കുന്നത്.
കൊട്ടാരക്കര സ്വദേശി റെജിയുടെ വിവാഹം ജൂലൈ രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ കമ്പനി എടുക്കാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഈ യുവാവ്.
കൊല്ലം സ്വദേശിയായ ഷിബുവിന്റെ മകന്‍ ഉന്നത മാര്‍ക്ക് വാങ്ങിയാണ് പ്ലസ്ടു വിജയിച്ചത്. തുടര്‍പഠനത്തിന് ഫീസ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ മാനസിക വിഷമത്തിലായ മകന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭീതിയിലാണ് ഷിബു. പലിശ കുന്നുകൂടിയതോടെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭാര്യയെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നതാണ് തൊഴിലാളികളെയെല്ലാം കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.
അതിനിടെ, ഇവരെ സഹായിക്കാനായി നിരവധി സംഘടനകള്‍ ദിനംപ്രതി മുന്നോട്ടുവരുന്നുണ്ട്. ദൈദ് മലയാളി അസോസിയേഷന്‍ റിലീഫ് കണ്‍വീനര്‍ പി.കെ ഫാറൂഖ് കുട്ടമംഗലം കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഡീസല്‍ എത്തിച്ചുകൊടുത്തു. ഒരു ദിവസം എ.സി പ്രവര്‍ത്തിപ്പിക്കാന്‍ 900 ദിര്‍ഹത്തിന്റെ ഡീസലാണ് വേണ്ടത്. ഷാര്‍ജയിലെ ഗ്രാന്റ് റെഡ് പെപ്പര്‍ റസ്‌റ്റോറന്റുകാര്‍ ഇന്നലെ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്തു. ചൈല്‍ഡ് കെയര്‍ ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീകളുടെ അസോസിയേഷനായ റോഷ്‌നി ഓര്‍ഗനൈസേഷന്‍ ടെലിഫോണ്‍ കാര്‍ഡുകളും വിതരണം ചെയ്തു. നാളുകളായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരുന്ന തൊഴിലാളികള്‍ക്ക് ഇത് ഏറെ ആശ്വാസമായി.
അതേസമയം, ഷാര്‍ജയിലെ ഒരു പ്രമുഖ ഇന്ത്യന്‍ അസോസിയേഷന്റെ ഭാരവാഹികള്‍ കമ്പനിയുടമകള്‍ക്ക് അനുകൂലമായാണ് സംസാരിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എന്തെങ്കിലും സഹായം നല്‍കിയെന്ന് വരുത്തി തങ്ങളെ ഒഴിവാക്കാനാണ് അവരുടെ ശ്രമം. അസോസിയേഷന്‍ പ്രസിഡന്റ് ക്യാമ്പിന്റെ ഗേറ്റ് വരെ വന്ന ശേഷം ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്ത് പ്രഹസനം കാണിച്ച് മടങ്ങുകയായിരുന്നു.
തങ്ങളുമായി സംസാരിക്കാനോ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ അദ്ദേഹം തയാറായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. മന്ത്രിമാരെയും സമ്പന്നരെയും സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്ന ഇത്തരം സംഘടനയുടെ ഭാരവാഹികളില്‍ പലര്‍ക്കും കമ്പനിയുമായി ബന്ധമുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates