സേവനനികുതി മൂലം വിമാന യാത്രാച്ചെലവേറി


ഇക്കണോമി ക്ലാസിലുള്ള ആഭ്യന്തര, രാജ്യാന്തര യാത്രക്കാരില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ സേവനനികുതി ഈടാക്കിത്തുടങ്ങിയതോടെ വിമാന യാത്രാച്ചെലവേറി. ചെലവു കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കും നികുതി ബാധകമാക്കിയത് ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരുട്ടടിയായി.

ഇന്ധന സര്‍ച്ചാര്‍ജെന്ന പേരില്‍ അമിത തുക ഈടാക്കി വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുമ്പോഴാണ് സേവന നികുതിയും ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു.

ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് യാത്രക്കാരില്‍ നിന്ന് സേവനനികുതി ഈടാക്കിയിരുന്നുവെങ്കിലും ഇക്കണോമി ക്ലാസ് യാത്രക്കാരെ ഒഴിവാക്കിയിരുന്നു. രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനമോ അല്ലെങ്കില്‍ 515 രൂപയോ ഏതാണോ കുറവ് അതാണ് സേവന നികുതിയായി ഈടാക്കുക. ആഭ്യന്തര യാത്രക്കാരില്‍ നിന്ന് പരമാവധി ഈടാക്കുന്നത് 103 രൂപയാണ്. ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനം 103 രൂപയില്‍ കുറവാണെങ്കില്‍ അത് അടച്ചാല്‍ മതി.

നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് സേവന നികുതി ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ സേവന നികുതി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റെടുക്കുന്ന രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 1.26 ശതമാനവും ആഭ്യന്തര യാത്രക്കാരില്‍നിന്ന് 0.618 ശതമാനവുമാണ് സേവന നികുതിയായി പിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് എടുക്കുന്നവര്‍ ഇനി ഇരട്ട സര്‍വീസ് ചാര്‍ജ് നല്‍കേണ്ട ഗതികേടിലാണിപ്പോള്‍

0 comments:

Post a Comment

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates