തിരക്കിട്ട നഗരജീവിതത്തിനിടയില്‍ ഒരു ചെറുപുഞ്ചിരി തൂകാന്‍ പലരും മറന്നുപോകുന്നു. ഒരു പുഞ്ചിരി... അത് മനസ്സ് നിറയ്ക്കും.
ഇത് നല്ലൊരു മുഖ വ്യായാമമാണ്. മുഖത്ത് ഗൗരവഭാവം വരുത്താന്‍ 28 മസിലുകളുടെ ആവശ്യമുണ്ട്.
എന്നാല്‍, ഒന്നു ചിരിക്കാന്‍ 17 മസിലുകള്‍ മതിയാകും. മാത്രവുമല്ല ചിരി സംതൃപ്തി നല്‍കും. നമുക്കും കാണുന്നവര്‍ക്കും ഗൗരവഭാവമാകട്ടെ ടെന്‍ഷന്‍ പകരും.
ശാസ്ത്രം വികസിച്ചതോടെ ദന്തവിഭാഗത്തില്‍ പുതിയ ഒരു ശാഖ കൂടി പിറന്നു - സൈ്മല്‍ ഡിസൈനിങ് ആന്‍ഡ് കോസ്‌മെറ്റിക് ഡെന്റിസ്ട്രി.
ഒരു വ്യക്തിയുടെ ചിരി മിനുക്കിയെടുക്കുകയാണ് ഇതില്‍ ചെയ്യുന്നത്. പല്ലിന്റെ വൈകൃതവും വിടവുമൊക്കെയാണ് ചിലര്‍ക്ക് ചിരിക്കാന്‍ മടി ഉണ്ടാക്കുന്നത്. ഇതിനെല്ലാം പരിഹാരം ഇപ്പോള്‍ ദന്തവിഭാഗത്തിലുണ്ട്.
ചിരി സുന്ദരമാക്കാന്‍ ആദ്യം അതിന്റെ ചിത്രം എടുക്കുക. പിന്നീട് പോരായ്മകള്‍ മനസ്സിലാക്കുക. അതനുസരിച്ച് ചികിത്സിക്കുക. ചിരിയിലെ വൈകല്യം ഏതെല്ലാം തരത്തിലാണെന്ന് നോക്കാം.
* ചിരിക്കുമ്പോള്‍ പല്ലിനു നടുവിലെ വിടവ്.
* മുന്‍പല്ലുകള്‍ രണ്ടെണ്ണം മറ്റുള്ളവയെക്കാള്‍ നീളം ഉള്ളവ.
* നിര തെറ്റി വരുന്ന പല്ല്. അതായത് പല്ലിന്റെ എണ്ണം കൂടുതലായിരിക്കും.
* അടച്ച പല്ലിന്റെ നിറവ്യത്യാസം
* പല്ലിലെ കറ, മഞ്ഞ നിറം മുതലായവ
* മുന്‍പല്ലിന്റെ പകുതി ഒടിഞ്ഞത്
* ഉന്തിയ മോണ
* വായ്‌നാറ്റം
* താടിയെല്ലിലെ അപാകങ്ങള്‍
ചിരിയിലെ അപാകങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതെല്ലാമാണെങ്കിലും ഇതിന് പരിഹാര മാര്‍ഗങ്ങള്‍ ദന്തഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.
* പല്ലിന്റെ വിടവ് അറിയാതിരിക്കാന്‍ അതേ നിറത്തിലുള്ള ഇനാമലെന്ന് തോന്നിക്കുന്ന കൃത്രിമ മെറ്റീരിയല്‍ ഉപയോഗിച്ച് അടയ്ക്കുക. അല്ലെങ്കില്‍ രണ്ട് പല്ലിന്റെ നടുവിലായി ബ്രിഡ്ജ് ചെയ്യുക.
* പല്ലിന്റെ നിറം തിളങ്ങുന്നതാക്കാനും കുറുക്കുവഴികളുണ്ട്. നിറം നല്‍കുന്ന ട്രേയ്കള്‍ ലഭ്യമാണ്. ഇത് രാത്രി കിടക്കുമ്പോള്‍ പല്ലില്‍ ഇട്ടാല്‍ മതി. ഒരു ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചെയ്യാവൂ എന്നുമാത്രം.
* മോണചികിത്സയ്ക്ക് ഒട്ടേറെ ശ്രദ്ധ നല്‍കണം. ഇതിന് ശസ്ത്രക്രിയകളും ഉണ്ട്. പലതരം ക്ലിപ്പുകളും മോണ താഴ്ത്താന്‍ ഇടാം. പല്ലിന്റെ എക്‌സ്‌റേ എടുത്തതിനു ശേഷം വേണമെന്നു മാത്രം.
* താടിയെല്ല് നീണ്ടതാണെന്ന് കരുതി വിഷമിക്കേണ്ട. താടിയെല്ലിന്റെ നീളം കുറയ്ക്കുന്നതിനും മുഖത്തിന് അനുയോജ്യമായ രീതിയില്‍ ആക്കുന്നതിനും കോസ്‌മെറ്റിക് ഡെന്റിസ്ട്രിയില്‍ സംവിധാനമുണ്ട്. ഇതിന് പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തണമെന്നു മാത്രം. ശസ്ത്രക്രിയയ്ക്ക് രണ്ടുമൂന്ന് ആഴ്ചത്തെ വിശ്രമം മതി. പല്ലിന്റെയും മോണയുടെയും വൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മാറ്റുന്നതാണ് നല്ലത്.
പതിനൊന്നിനും പതിനാലിനും ഇടയ്ക്കുള്ള പ്രായത്തിലാണ് മുഖത്തിന്റെയും മോണയുടെയും ആകൃതി രൂപപ്പെടുന്നത്. അതിനാല്‍ ഈ പ്രായത്തില്‍ ദന്തചികിത്സ നടത്തുന്നതാണ് ഉത്തമം. ചികിത്സിച്ചു ഭേദമാക്കിയാലും ശരി; മനസ്സ് തുറന്ന് ചിരിച്ചാലേ മറ്റുള്ളവര്‍ക്ക് ഭംഗിയായി തോന്നൂ. സംഘര്‍ഷഭരിതമായ അവസ്ഥയില്‍ അത് ഒരു ആശ്വാസമായിരിക്കും.
0 comments:
Post a Comment