skip to main |
skip to sidebar
Posted by
കാഴ്ചക്കപ്പുറം,Nazer Karat
at
1:14 PM
കുട്ടികളുടെ മാനസിക വളര്‍ച്ചയിലും സ്വ ഭാവരൂപീകരണത്തിലും കുടുംബാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. കുടുംബാംഗങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്ന കുഞ്ഞ് സംതൃപ്തിയോടെ വളരുന്നു. എന്നാല്‍ വിമര്‍ ശനങ്ങള്‍മാത്രം കേട്ടു വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനാണ് പഠിക്കുക. വിദ്വേഷത്തില്‍ വളരുന്ന കുട്ടികള്‍ കലഹങ്ങളില്‍ ഏര്‍പ്പെടുന്നു. സഹിഷ്ണുതയില്‍ വ ളരുന്ന കുഞ്ഞുങ്ങള്‍ ക്ഷമാശീലം പഠിക്കുന്നു. പ്രോത്സാഹനം വേണ്ടവിധം കിട്ടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം പുലര്‍ത്തുവാന്‍ സാധിക്കുന്നു, അഭിനന്ദനം ലഭിച്ചു വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നന്മകാണുവാന്‍ കഴിയുന്നു. സുരക്ഷിതത്വബോധത്തോടെ വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ വിശ്വസിക്കുവാന്‍ പഠിക്കുമ്പോള്‍ അപമാനിതരായി വളരുന്ന കുഞ്ഞുങ്ങള്‍ സ്വയം നിന്ദിക്കുകയാണ് ചെയ്യുക.
കുഞ്ഞുങ്ങളുടെ മനസില്‍ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സത്യസന്ധത, വിനയം, പരസ്പരസ്നേഹം എന്നീ ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ മാതാപിതാക്കളില്‍ നിന്നുകണ്ടുപഠിക്കേണ്ടതാണ്. എന്നാല്‍, അമിത പരിലാളനവും, അമിതസ്വാതന്ത്ര്യവും കുട്ടികള്‍ക്ക് ദോഷഫലമാണ് ഉണ്ടാക്കുന്നത്.
2 comments:
Great thoughts...and perfectly true...
yes your right its true
Post a Comment