എന്തെങ്കിലും ഒരു ജോലികിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് ഉയര്‍ന്ന യോഗ്യതകളുമായി യുവാക്കള്‍ കമ്പനികള്‍ തോറും കയറിയിറങ്ങുമ്പോള്‍ ഇവിടെ കാണ്‍ പൂരില്‍ ഒരു കുരങ്ങിന് 10,000 രൂപ ശംബളത്തില്‍ ജോലി.
കാണ്‍പൂരിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആണ് മംഗള്‍സിങ് എന്ന കുരങ്ങിനെ ജോലിയില്‍ നിയമിച്ചിരിക്കുന്നത്. ഓഫീസില്‍ കയറി ശല്യമുണ്ടാക്കുന്ന മറ്റ് കുരങ്ങന്മാരെ ഓടിക്കുകയാണ് മംഗളിന്റെ ദൗത്യം. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസ് കാവല്‍.
കുരങ്ങാന്‍മാര്‍ ഏറെയുള്ള ഭാഗത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. കാമ്പസിനുള്ളില്‍ താമസിക്കുന്ന ജീവനക്കാരുടെ വീട് അലങ്കോലമാക്കുന്നതും ഓഫീസില്‍ കയറി ഫയലുകള്‍ കീറിക്കളയുന്നതും കുരങ്ങന്മാരുടെ സ്ഥിരം പണിയാണ്. ചിലപ്പോഴൊക്കെ ആളുകള്‍ക്കെതിരെയും ഇവര്‍ ആക്രമണം അഴിച്ചുവിടാറുണ്ട്.
കുരങ്ങന്മാരുടെ അക്രമം അതിരുകടന്നപ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കാണ്‍പൂര്‍ മൃഗശാലയുമായി ബന്ധപ്പെട്ടു. നൂറിലേറെ വരുന്ന കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ച മൃഗശാലാ അധികൃതര്‍ ഓഫിസ് അധികൃതര്‍ക്ക് ഒരു വലിയ കൂടു നല്‍കി.
കരങ്ങന്മാരെ കെണിയില്‍പ്പെടുത്തി പിടികൂടുകയായിരുന്നു ഉദ്ദേശം. പക്ഷേ ഒരു കുരങ്ങന്‍പോലും കെണിയില്‍ വീണില്ല. തുടര്‍ന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞതനുസരിച്ച് ഓഫീസ് അധികൃതര്‍ മുഹമ്മദ് ഫരീദ് എന്നയാളുമായി ബന്ധപ്പെട്ടു.
മുഹമ്മദ് കുരങ്ങന്മാര്‍ക്ക് പരിശീലനം നല്‍കുന്നയാളാണ്. രാഷ്ട്രപതിഭവന്‍, ദില്ലി, കാണ്‍പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇവയെയെല്ലാം കുരങ്ങന്മാരില്‍ നിന്നു രക്ഷിക്കുന്നത് മുഹമ്മദാണ്.
അങ്ങനെ മുഹമ്മദ് ദൗത്യം ഏറ്റെടുത്തു. കോര്‍പ്പറേഷന്‍ ക്യാമ്പസില്‍ ഏറെയും ചുവന്നമുഖമുള്ള കുരങ്ങന്മാരാണ്. അവര്‍ക്ക് കറുത്തമുഖമുള്ള കുരങ്ങന്മാരെ പേടിയാണ്. അതുകൊണ്ട് കറുത്തവനായ മംഗള്‍സിങ്ങിനെയാണ് മുഹമ്മദ് വിട്ടുകൊടുത്തത്.
കറുത്ത മുഖവും നീണ്ടവാലുമുള്ള മംഗളിനെ കാണുമ്പോള്‍ത്തന്നെ കുരങ്ങന്‍പട ജീവനുംകൊണ്ടോടുമത്രേ. തന്റെ ജോലി മംഗള്ഡ ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്
5 comments:
ആഹാ അത് കൊള്ളാമല്ലോ
angane kuranganum pani kitti...
best kannaa best
അവസാനം നിങ്ങള്ക്ക് ജോലി കിട്ടിയല്ലേ .. എന്റെ അഭിനന്ദനങ്ങള്‍..
നീയൊന്നും പഠിച്ചിട്ടു ഒരുകാര്യവുമില്ല. വായില്‍ രണ്ടു ബന്നും തിരുകി ഇങ്ങിനെ വല്ലതും ചെയ്യാന്‍ നോക്ക്
Post a Comment