മന്ത്രിയുടെ കരിനാക്ക്


കണ്ണൂര്‍: കൃത്യമായി പറഞ്ഞാല്‍ ഏഴേ ഏഴു ദിവസം. ഇനി ഒരു തടവുകാരനും തടവുചാടാന്‍ ആലോചിക്കുകയേ വേണ്ടെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്ന്‌ പറഞ്ഞതിന്റെ ഏഴാം നാള്‍ ഒന്നല്ല, രണ്ടു പേരാണ്‌ തടവു ചാടിയിരിക്കുന്നത്‌.
വെറും തടവുകാരല്ല. കൊടുംക്രിമിനലുകള്‍. നാല്‍പ്പതു ലക്ഷത്തോളം രൂപ ചിലവാക്കി ക്ലോസ്ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷനും രഹസ്യ ക്യാമറകളുമൊക്കെ സജ്ജമാക്കി ആഭ്യന്തര മന്ത്രി ആഘോഷമായി ഉദ്ഘാടനം ചെയ്തതിന്റെ പിന്നാലെ എല്ലാ ക്യാമറ കണ്ണുകളെയും മറച്ച്‌ റിപ്പര്‍ ജയാന്ദനും റിയാസും ജയില്‍ ചാടി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞായ്ച കണ്ണൂര്‍ ജയിലില്‍ നടത്തിയ പ്രസംഗത്തിന്‌ പരിഹാസ പൂര്‍വ്വമൊരു മുപടി. 'ജയിലിലിതാ ഇന്നു മുതല്‍ ക്യാമറകളും സി സി ടി വിയും വന്നിരിക്കുകയാണ്‌. തടവുചാടാമെന്ന്‌ ഇനിയൊരാളും ചിന്തിക്കേണ്ട. അങ്ങനെ ചിന്തിച്ചാല്‍ ആ നിമിഷം അത്‌ ജയിലധികാരികള്‍ അറിയും.
ജയിലിലെ ഉദ്യോഗസ്ഥരും ശ്രദ്ധിച്ചോളൂ. ചില വേണ്ടാത്ത ഇടപാടുകളൊക്കെ ഇവിടെ നടക്കുന്നുണ്ട്‌. ഇനി അതൊന്നും വേണ്ട.. എല്ലാം ക്യാമറയില്‍ പതിയും'- കഴിഞ്ഞ ഏഴിന്‌ തിങ്കളാഴ്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ ജയിലില്‍ നടത്തിയ പ്രസംഗം ഇങ്ങനെ. ഇന്നലെ തടവു ചാട്ടമറിഞ്ഞ്‌ ജയിലിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട്‌ ഞങ്ങള്‍ കാര്യങ്ങള്‍ പഠിച്ചു വരുന്നതേയുള്ളൂവെന്ന്‌ അധികൃതരുടെ പ്രതികരണം. ക്യാമറ പ്രവര്‍ത്തിച്ചില്ലേയെന്ന ചോദ്യത്തിന്‌ മഴയായതിനാല്‍ ഓഫാക്കിയെന്ന്‌ മറുപടി. വൈദ്യുതി തടസവുമുണ്ടായിരുന്നുവത്രെ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപാളിച്ച എന്തുമാത്രം ഭീകരമെന്നതിനു തെളിവാണ്‌ ഇന്നലെയുണ്ടായ ജയില്‍ ചാട്ടം. മരഫ്രെയിമില്‍ നിന്ന്‌ തുരുമ്പിച്ച ഇരുമ്പു പട്ട ഇളക്കിയെടുക്കുന്ന ജോലി ഇവര്‍ ദിവസങ്ങളായി ചെയ്തു വരുന്നുണ്ടെന്നാണ്‌ കരുതേണ്ടത്‌.
അതൊന്നും രഹസ്യക്യാമറയില്‍ പതിഞ്ഞില്ല, സി സി ടി വിയില്‍ കണ്ടതുമില്ല.
വിയ്യൂര്‍ ജയിലിലായിരിക്കെ കക്കൂസ്‌ ക്ലോസറ്റ്‌ തുരന്ന്‌ അതിലൂടെ രക്ഷപ്പെടാന്‍ വഴിയൊരുക്കി പിടിയിലായതാണ്‌ മാള ഇരട്ടക്കൊലക്കേസടക്കം നിരവധി കൊലപാതകങ്ങളിലും വധശ്രമക്കേസുകളിലും പ്രതിയായ റിപ്പര്‍ ജയാനന്ദന്‍. തൂക്കിക്കൊല്ലാന്‍ വിധിച്ച്‌ പിന്നീട്‌ ജീവര്യന്തമായി ശിക്ഷ ഇളവു ചെയ്ത ഈ കൊടും ക്രിമിനലിനെ ഒറ്റയ്ക്ക്‌ പാര്‍പ്പിക്കുന്നതിനു പകരം നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ റിയാസിനെ കൂടെ കിടത്തി. ഏതാനും മാസം മുമ്പ്‌ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ്‌ റിയാസ്‌. തടവുചാടാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ നേരത്തെ തന്നെ അറിയാവുന്ന രണ്ടു പേരെയും ഒരേ സെല്ലിലാക്കിയത്‌ രണ്ടു പേര്‍ക്കും ജോലി എളുപ്പമാക്കി.
കണ്ണൂര്‍ ജയിലിലെ പത്താം ബ്ലോക്കിലാണ്‌ ഏറ്റവുമധികം സുരക്ഷാ ക്രമീകരണങ്ങളുള്ളത്‌. തീവ്രവാദക്കേസുകളിലെ പ്രതികല്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ച ഈ ബ്ലോക്കിലാണ്‌ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയും സംഭവിച്ചത്‌. പത്താം ബ്ലോക്കിലെ തടവുകാരുടെ നീക്കങ്ങളെല്ലാം 24 മണിക്കൂറും ക്യാമറ പകര്‍ത്തുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം. മതിലിനും ക്യാമറ സ്ഥാപിച്ചതിനാല്‍ മതില്‍ ചാട്ടവും കണ്ടു പിടിക്കും. ഇതെല്ലാം വിലയിരുത്തിയായിരുന്നു ഇനി തടവുചാട്ടം ചിന്തിക്കുകയേ വേണ്ടെന്ന്‌ ആഭ്യന്തര മന്ത്രി പ്രസംഗിച്ചത്‌.ഒരാഴ്ചക്കകം ആഭ്യന്തരമന്ത്രിയുടെ ഉത്തരം മുട്ടിച്ച്‌ തടവുകാര്‍ ജയില്‍ ചാടിയിരിക്കുകയാണ്‌. നാല്‍പ്പതു ലക്ഷത്തിന്റെ സംവിധാനങ്ങളെയും ആഭ്യന്തരമന്ത്രിയുടെ വീരവാദത്തെയും പരിഹസിച്ചു കൊണ്ട്‌.
മുമ്പ്‌ തടവുകാരുടെ മൊബെയില്‍ ഫോണ്‍ സംസാരം തടയാന്‍ സ്ഥാപിച്ച മൊബെയില്‍ ജാമര്‍ സംവിധാനത്തിനും കണ്ണൂര്‍ ജയിലില്‍ അല്‍പ്പായുസ്‌ മാത്രമാണുണ്ടായിരുന്നത്‌. മൊബെയില്‍ ജാമറില്‍ ഉപ്പിട്ട്‌ കേടുവരുത്തിയെന്നാണ്‌ സംസാരം. തടവുകാര്‍ക്ക്‌ ഇപ്പോള്‍ മൊബെയില്‍ ഫോണെത്തുന്നുണ്ടെന്നും ഒരു തടസവുമില്ലാതെ അവരിത്‌ ഉപയോഗിക്കുന്നുണ്ടെന്നും ജയിലധികാരികള്‍ തന്നെ സമ്മതിക്കുന്നു. മൊബെയില്‍ മലദ്വാരത്തികത്തു വെച്ചാണ്‌ ജയിലിലേക്ക്‌ കടത്തുന്നതെന്നും അതു പിടിക്കാന്‍ ഒരു കസേരയുണ്ടെന്നും ആഭ്യന്തരമന്ത്രി കഴിഞ്ഞയാഴ്ച പ്രസംഗിച്ചിരുന്നു. കസേരയിലിരുത്തിയാല്‍ മൊബെയില്‍ ഫോണുണ്ടെങ്കില്‍ അറിയാമത്രെ.
ഏതായാലും ആഭ്യന്തര മന്ത്രിയുടെ ആധുനിക സംവിധാനങ്ങള്‍ കണ്ണൂര്‍ ജയിലില്‍ ഒന്നുമല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌ വ്യക്തമായ പദ്ധതിയോടെ നടത്തിയ ഈ ജയില്‍ ചാട്ടം. സി പി എമ്മുകാരായ രാഷ്ട്രീയതടവുകാര്‍ക്കായി നയങ്ങള്‍ ഉദാരമാക്കിയ കണ്ണൂര്‍ ജയിലിലെ ഈ സുരക്ഷാപാളിച്ചയ്ക്ക്‌ ഉത്തരവാദികള്‍ ജയിലുദ്യോഗസ്ഥരെ നിഷ്ക്രിയരാക്കി തടവുകാര്‍ക്ക്‌ എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാക്കിയ ഭരണാധികാരികള്‍ തന്നെ.ഇവിടെ ഒരുകാര്യം നാംചിന്തിക്കണം സംഭവംനടന്നയുടനെ അവര്‍ക്കുമനസ്സിലായി കാമറ ആ
രും ഒഫ്ചെയ്തതല്ലെന്ന്.അങ്ങിനെയെങ്കില്‍പിന്നെ ഒന്നെയൊള്ളൂ ഇത് മന്ത്രിയുടെ കരിനാക്ക്തന്നെ.?

0 comments:

Post a Comment

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates