മോസ്‌കോ: കേട്ടാല്‍ രസകരമെന്ന് ആര്‍ക്കും തോന്നും! ഇതെന്തു സ്‌ത്രീയെന്നും ചിലപ്പോള്‍ ചിന്തിച്ചേക്കാം. പക്ഷേ കാശുമുടക്കിയവര്‍ക്കേ അതിന്റെ വിഷമം മനസിലാകൂ എന്നാണ് റഷ്യന്‍ മോഡല്‍ ഐറീന്‍ ഫെരാരിയുടെ പക്ഷം. സംഭവം അല്‍പം വിചിത്രമാണ്.
വിമാനയാത്രയ്‌ക്കിടെ തന്റെ മാറിടത്തിന് കേടുപറ്റിയെന്ന് ആരോപിച്ച് സ്വിസ് എയര്‍ലൈന്‍സിനെതിരെ ഐറീന്‍ കേസുകൊടുത്തിരിക്കുകയാണ്. മോസ്‌കോയില്‍ നിന്ന് സൂറിച്ചിലേക്ക് പോകുന്നതിനായി സ്വിസ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്‌തപ്പോള്‍ പറ്റിയ പരുക്കിനെതിരേയാണ് 29 വയസുകാരിയായ ഐറീന്‍ കേസുമായി വന്നിരിക്കുന്നത്.
സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനായി ഫെരാരി ശസ്‌ത്രക്രിയയിലൂടെ തന്റെ രണ്ട് മാറിടങ്ങളുടെയും വലിപ്പം കൂട്ടിയിരുന്നു. യാത്രയ്‌ക്കിടെ വിമാനം പെട്ടെന്ന് ഉലയുകയും ഐറീന്റെ ഇടതുമാറിടം തൊട്ടുമുന്നിലെ സീറ്റില്‍ പോയി ഇടിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നതായി ഐറീന്‍ പറയുന്നു.
പിന്നീട് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മാറിട ശസ്‌ത്രക്രിയിലൂടെ ഉള്ളില്‍ നിക്ഷേപിച്ച സിലിക്കണ്‍ ബാഗ് തകര്‍ന്നതായി കണ്ടെത്തിയത്. ഇടിയുടെ ആഘാതത്തില്‍ കേടുപറ്റിയ ഒമ്പത് കിലോഗ്രാം വരുന്ന മാറിടത്തില്‍ വീണ്ടും ശസ്‌ത്രക്രിയ നടത്തുന്നതിന് 82,500 ഡോളര്‍ നഷ്‌ടപരിഹാരമായി വിമാനക്കമ്പനി നല്‍കണമെന്നാണ് ഫെരാരിയുടെ ആവശ്യം. വിമാനത്തിന്റെ സീറ്റുകള്‍ തമ്മിലുള്ള അകലം കുറഞ്ഞതാണ് ഗുരുതരമായ അപകടത്തിന് ഇടയാക്കിയതെന്നും യുവതിയുടെ പരാതിയിലുണ്ട്.
0 comments:
Post a Comment