സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകമാണ് ഖുറാന്‍ . മനുഷ്യ നല്ല ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന സന്ദേശം അല്ലാഹു പ്രവാചകനായ മുഹമ്മദ് നബിയിലൂടെ വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിയ പുസ്തകം.
നന്മ മാത്രം ചെയ്യാനും തിന്മവിലക്കാനും കല്പിക്കുന്ന ഈ ഗ്രന്ഥം വിജ്ഞാനത്തിന്റെ താക്കോലാണ്. പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും. റംസാന്‍ നോമ്പിലൂടെ ആത്മശുദ്ധി നേടുന്ന വിശ്വാസി ഖുറാന്‍ വാക്യങ്ങളിലൂടെ അപരിമേയമായ കാരുണ്യത്തിലേക്കും ജ്ഞാനത്തിലേക്കും സഞ്ചരിക്കുന്നു.
ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുറാന്‍. പതിനാലുശതകങ്ങളായി മനുഷ്യ മനസ്സില്‍ കാരുണ്യത്തിന്റെ ചൈതന്യവും ഏകത്വബോധവും നിറയ്ക്കുന്ന ഉജ്ജ്വല സ്രോതസ്സായി ഖുറാന്‍ നിലകൊളളുന്നു.
ഖുറാന്റെ ഉദ്ദേശത്തെക്കുറിച്ചു പരമകാരുണികന്‍ അല്ലാഹു ഇങ്ങനെ അരുള്‍ചെയ്യുന്നു. ''നിങ്ങളുടെ ബുദ്ധികൊടുത്തു ചിന്തിക്കുവാന്‍ വേണ്ടിയാണ് ഖുറാന്‍ അവതീര്‍ണ്ണമായത് ''. ഇത് അന്ധമായ വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു വാക്യമാണ്. ചിന്തിക്കുന്നതിന്റെ പ്രസക്തിയും വിശ്വാസത്തില്‍ ചിന്തയുടെ പ്രാധാന്യവും വളരെ വ്യക്തമാക്കുന്ന ഒരു വാക്യമാണിത്. മാത്രമല്ല അറിവിന്റെ അനന്ത സാധ്യതകളിലേക്കു കടന്നു ചെല്ലാനും , ഈ മഹാ പ്രപഞ്ചസൃഷ്ടിയുടെ പിന്നിലെ അതിശയകരമായ ശക്തിയെക്കുറിച്ച് ബോധ്യം വളര്‍ത്താനും ഖുറാന്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.
അതി സങ്കീര്‍ണ്ണായിരുന്ന ഒരു സാമൂഹ്യഘട്ടത്തിലായിരുന്നു ഖുറാന്‍ അവതരിച്ചത്. സുഖഭോഗങ്ങളിലും അധാര്‍മ്മികതയിലും , നിരക്ഷരതയിലും ജീവിത പ്രയാസങ്ങളിലും മുഴുകികിടക്കുന്ന ഒരു ജനതുടെ ഇടയിലേക്കാണ് 'വായിക്കുക' എന്ന സന്ദേശമുളള വേദം പ്രവാചകനായ മുഹമ്മദ് നബി സമര്‍പ്പിക്കുന്നത് . ആയിരത്തി നാനൂറ് കൊല്ലത്തിനുശേഷവും ഖുറാനിലെ പ്രയോഗങ്ങള്‍ക്കും അത് തരുന്ന മഹാ സന്ദേശങ്ങള്‍ക്കും അല്പം പോലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
0 comments:
Post a Comment