കോട്ടയം പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും അനന്തലക്ഷ്മിയുടേയും മകന്‍ മൂന്നരവയസുകാരനായ ആദിത്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ പൂവരശി(26) ആണ് പിടിയിലായത്.
താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജയകുമാര്‍ തീരുമാനിച്ചതിന്റെ പകയാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്ന് പൂവരശി പോലീസിനോട് പറഞ്ഞു.
കുടുംബാംഗമായ ജയകുമാര്‍ ഒമ്പതു വര്‍ഷമായി നാഗപട്ടണത്താണ് താമസിക്കുന്നത്. സോഫ്റ്റവെയര്‍ എന്‍ജിനീയറായ ഭാര്യ അനന്തലക്ഷ്മി തമിഴ്‌നാട് സ്വദേശിയാണ്.
വെല്ലൂര്‍ ആരണി സ്വദേശിയായ പൂവരശിയുമായി ജയകുമാര്‍ ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതിനാല്‍ ആദിത്യയെ പൂവരശിയുടെ അടുത്ത് ഏല്‍പിച്ച ശേഷമാണ് ജയകുമാര്‍ പലപ്പോഴും പുറത്തു പോയിരുന്നത്.
ജൂലൈ പതിനേഴിന് ശനിയാഴ്ച പുറത്തു പോയി മടങ്ങിയെത്തിയപ്പോള്‍ പൂവരശിയേയും ആദിത്യയേയും താമസസ്ഥലത്തു കാണാനില്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൂവരശിയെ നഗരത്തിലെ പള്ളിക്കു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി. പിറ്റേന്ന് നാഗപട്ടണം ബസ്സ്റ്റാന്‍ഡില്‍ സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ ആദിത്യയുടെ ജഡവും കണ്ടെത്തി.
സംശയം തോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ പൂവരശി കുറ്റമേല്‍ക്കുകയായിരുന്നു. കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ജയകുമാറിന്റെ വഞ്ചനയില്‍ മനം നൊന്താണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു. എംഎസ്സി ബിരുദധാരിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടത്താനും മൃതദേഹം
![[^]](http://cache2.hover.in/hi_link.gif)
0 comments:
Post a Comment